ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്വേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് 22 കാരിയായ യുവതി കൊല്ലപ്പെട്ടു. നഗരത്തിന് പുറത്തുള്ള രാമോഹള്ളി സ്വദേശിയും സ്വകാര്യ കമ്പനി ജീവനക്കാരിയുമായ ഭൂമികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ചന്നപട്ടണ താലൂക്കിലെ സംകലഗേരിക്ക് സമീപമാണ് അപകടമുണ്ടായത്.
സുഹൃത്തുക്കൾക്കൊപ്പം ചന്നപട്ടണ സന്ദർശിക്കാൻ എത്തിയതായിരുന്നു ഭൂമിക. രാത്രിയോടെ സംകലഗേരി ഭാഗത്ത് വെച്ച് എക്സെസ് കൺട്രോൾഡ് ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കവെ, അമിതവേഗതയിൽ എത്തിയ കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിന്റെ ശക്തമായ ഇടയിൽ ഗുരുതരമായി പരിക്കേറ്റ ഭൂമിക സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ചന്നപട്ടണ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]