സംസ്ഥാന ഭരണ സംവിധാനത്തിൽ വൻ അട്ടിമറി; 19 ഐഎഎസ്, 20 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, നിരവധി പേർക്ക് സ്ഥാനക്കയറ്റം ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ തലേന്ന് സംസ്ഥാന സർക്കാർ ഭരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ നടത്തി. അഞ്ച് ജില്ലാ മജിസ്ട്രേറ്റുമാർ ഉൾപ്പെടെ 19 ഐഎഎസ് ഉദ്യോഗസ്ഥരെയും 20 ഐപിഎസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിക്കൊണ്ടും 66 ഐഎഎസ് ഉദ്യോഗസ്ഥർക്കും 23 ഐപിഎസ് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം നൽകിക്കൊണ്ടും സംസ്ഥാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. ചിക്കബെല്ലാപൂർ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന രവീന്ദ്ര പി.എൻ., മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റിന്റെ ഡയറക്ടറായും, തുംകൂർ ജില്ലാ മജിസ്ട്രേറ്റിന്റെ സിഇഒ…
Read MoreMonth: January 2026
പുതുവർഷത്തിൽ വീണ്ടും സ്വർണവില വീടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്രയും
സംസ്ഥാനത്ത് പുതുവത്സരാരംഭ ദിനം വില വർധനയോടെ ആരംഭിച്ച് സ്വർണവിപണി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,040 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില തുടർച്ചയായി ഇടിയുകയായിരുന്നു. അതിൽതന്നെ ഇന്നലെ മൂന്ന് തവണ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. രാവിലെ 240 രൂപ കുറഞ്ഞ് 99,640 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഉച്ചയ്ക്ക് 99,160 രൂപയിലേക്കും വൈകുന്നേരം 98,920 രൂപയിലേക്കും താഴ്ന്നിരുന്നു. മൂന്ന് തവണയായി 720 രൂപയുടെ ഇടിവാണിന്നലെ സ്വർണവിലയിൽ സംഭവിച്ചത്. ചൊവ്വാഴ്ച 2,240 രൂപ ഇടിഞ്ഞ…
Read Moreനിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏഴര വര്‍ഷം കൂടി തുടരും; കര്‍ണാടക മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് ഡി കെ ശിവകുമാര്‍
ബെംഗളൂരു: 2026 ല്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് താന്‍ സംസാരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശേഷിക്കുന്ന കാലാവധിയും ഭാവിയിലെ ജനവിധിയും സംയോജിപ്പിച്ച് നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏഴര വര്‍ഷം കൂടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 2026 ല്‍ കര്‍ണാടക ഭരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കുമോ എന്ന ചോദ്യത്തിന്, ‘കോണ്‍ഗ്രസ് ഭരണം തുടരും, അടുത്ത ഏഴര വര്‍ഷത്തേക്ക് അവര്‍ അധികാരത്തിലിരിക്കും’ എന്ന് ശിവകുമാര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം പ്രതീക്ഷിക്കാമോ എന്ന മറ്റൊരു ചോദ്യത്തിന്,…
Read Moreവഴക്കാട് നിന്നും കാണാതായ അസം സ്വദേശിയായ 12കാരനെ കണ്ടെത്താനായില്ല
മലപ്പുറം: വാഴക്കാട് വട്ടപ്പാറയില്‍ കാണാതായ 12കാരനെ കണ്ടെത്താനായില്ല. ഡിസംബര്‍ 12നാണ് അസം സ്വദേശിയായ സജിത കാത്തൂരിന്റെ മകന്‍ സജര്‍ ഉളിനെ കാണാതായത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊണ്ടോട്ടി എസിപി ബി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പ്രദേശത്ത് ഒന്നിലധികം തവണ ജനകീയ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല
Read Moreബവ്കോ ഔട്ട്ലറ്റുകൾ പൂട്ടണം; വിചിത്ര ആവശ്യവുമായി റെയിൽവേ; അതിന് പിന്നിലെ കാരണം ഇത്
യാത്രക്കാർ മദ്യപിച്ചു ട്രെയിനിൽ കയറി അക്രമമുണ്ടാക്കുന്നതു തടയാൻ ബവ്റിജസ് കോർപറേഷൻ ഔട്ട്‍ലറ്റുകൾ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്നാണു ബവ്കോയ്ക്കു കത്തുനൽകിയത്. സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽനിന്നു ബവ്കോ ഔട്ട്‍ലറ്റുകൾ മാറ്റണമെന്നാണ് ആവശ്യം. കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽനിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിലാണു റെയിൽവേ ബവ്കോ ഔട്ട്ലറ്റുകളെ പ്രതിക്കൂട്ടിലാക്കുന്നത്. കഴിഞ്ഞ നവംബർ 2നു വർക്കലയിലായിരുന്നു സംഭവം. പ്രതിയായ യാത്രക്കാരൻ കോട്ടയത്തുനിന്നു മദ്യപിച്ചാണു ട്രെയിനിൽ കയറിയതെന്നു കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിലേക്കു നയിക്കുന്നതു റെയിൽവേ സ്റ്റേഷനു സമീപം…
Read Moreട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ചു; യാത്രക്കാരന്‍ പിടിയില്‍
കോട്ടയം: ട്രെയിനില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ച് യാത്രക്കാരന്‍. ബുധനാഴ്ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച് മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല. മദ്യലഹരിയിൽ പ്രതി ട്രെയിനിൽ വെച്ച് പ്രശ്നമുണ്ടാക്കിയതോടെ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ അരയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാർ.
Read Moreനമ്മൾ ഈ കൊല്ലം പൊളിക്കും മച്ചാൻമാരെ!! കേരള ആര്‍ടിസിയുടെ ഡൈനാമിക് പ്രൈസിങ് കൂടുതല്‍ സര്‍വിസുകളിലേക്ക്; ടിക്കറ്റ് നിരക്കിളവുമായി കര്‍ണാടക ആര്‍ടിസി
ബെംഗളുരു: സംസ്ഥാനാന്തര യാത്രയ്ക്ക് പ്രതീക്ഷകളുടെ ചിറക് നല്‍കുന്ന പ്രഖ്യാപനങ്ങളാണ് 2026 കാത്തിരിക്കുന്നത്. കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേയും ഓടിത്തളര്‍ന്ന ബസുകള്‍ക്ക് പകരം പുത്തന്‍ ബസുകള്‍ അനുവദിച്ച് കേരള ആര്‍ടിസിയും 2025നെ മാറ്റങ്ങളുടെ വര്‍ഷമാക്കി. ഡൈനാമിക് പ്രൈസിങ് കൂടുതല്‍ സര്‍വിസുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഡൈനാമിക് പ്രൈസിങ് കൂടുതല്‍ സര്‍വീസുകളിലേക്ക് വ്യാപി പ്പിക്കാന്‍ കേരള ആര്‍ടിസി. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും ബസുകള്‍ ഒരു വശത്തേയ്ക്ക് കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാനാണ് ഡൈനാമിക് പ്രൈസിങ്ങിന് കേരള ആര്‍ടിസി ഇക്കഴിഞ്ഞ ക്രിസ്മസ് സീസണില്‍ തുടക്കമിട്ടത്. സ്വകാര്യ ബസുകളുടെ നിരക്ക് നോക്കി അതിനനുസരിച്ചാണ്…
Read Moreതാമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം
കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനാണ് തീപിടിച്ചത്. ഓഫീസ് ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി ആണ് തീയണച്ചത്. അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാവിലെ ഒൻപതോടെ തീ പൂർണമായും അണച്ചത്. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ്…
Read Moreനേതൃമാറ്റ് ധാരണ രഹസ്യം; അനാവശ്യ പരസ്യ ചര്‍ച്ചക്ക് ഇല്ലെന്ന് ശിവകുമാര്‍
ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രിയെ മാറ്റുന്ന വിഷയം കോൺഗ്രസിലെ നാലോ അഞ്ചോ പേർമാത്രം തമ്മിലുള്ള ‘രഹസ്യ ഡീലാ’ണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇത് പരസ്യമായി ചർച്ചചെയ്യാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും ശിവകുമാർ ചൊവ്വാഴ്ച കനകപുരയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചർച്ചചെയ്ത് പാർട്ടിയെ കുഴപ്പത്തിലാക്കാനും പാർട്ടിക്ക് ക്ഷീണമുണ്ടാക്കാനും താനില്ലെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിക്കകത്തുണ്ടെന്ന കാര്യം അംഗീകരിക്കുന്നതാണ് ശിവകുമാറിന്റെ പ്രസ്താവന. രാവിലെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടിരുന്നു. ബെംഗളൂരുവിൽനിന്ന് ഡൽഹിക്കുപോകുകയായിരുന്ന ഖാർഗെയെ ബെംഗളൂരു വിമാനത്താവളം വരെ ശിവകുമാർ അനുഗമിച്ചു.…
Read Moreപെയിന്റ് ഷോറൂമിൽ വൻ തീപിടിത്തം
കൊല്ലം: കൊല്ലത്ത് പെയിന്റ് ഷോറൂമിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 10:45-ഓടെ ചാത്തന്നൂരിലെ ട്രോറിയൽ മെറ്റൽസിന്റെ പെയ്ന്റ് ഷോറൂമിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സിന്റെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ച്ചു. വലിയ ശബ്ദം കേട്ട് കടയിലെ ജീവനക്കാരൻ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. കടയുടെ പുറക് വശത്താണ് തീപിടിച്ചത്. പിന്നീട് പടർന്ന് പിടിക്കുകയായിരുന്നു. ചാത്തന്നൂർ സ്വദേശി രാജേഷ് ഭവനിൽ രാജേഷിന്റെ ഉടമസ്ഥതയലുള്ളതാണ് കട.
Read More