നിയമസഭ; പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നല്‍കും; നയിക്കാൻ പിണറായി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കും. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു.…

Read More

ലോറിക്കടിയില്‍പെട്ട് 10 വയസ്സുകാരന്‍ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

child

ബെംഗളുരു: ബെളഗാവി സിര്‍ഗുര്‍ ഗ്രാമത്തില്‍ സിമന്റുമായി പോയ ലോറി വളവില്‍ മറിഞ്ഞു 10 വയസ്സുകാരന്‍ അമിത് കാംബ്ലെ ലോറിക്കടിയില്‍പെട്ടു മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം.

Read More

ക്ഷീണിക്കാതെ നാടുപിടിക്കാം; കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് സ്ലീപ്പർ എത്തുന്നു; ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി; റൂട്ട്, സവിശേഷതകൾ അറിയാൻ വായിക്കാം

ബെംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള യാത്രയില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. സ്ലീപ്പര്‍ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും സമയവും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടില്ല. സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിം​ഗ് , എമർജൻസി ബ്രേക്കിം​ഗ്…

Read More

ഈശ്വര ഇതെങ്ങനെ സാധിക്കുന്നു!!!! പുതുവർഷത്തിന്റെ ആദ്യ ദിവസം പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു!

GAS CYLINDER

ബെംഗളൂരു: പുതുവർഷത്തിന്റെ ആദ്യ ദിവസം തന്നെ എൽപിജി ഗ്യാസ് സിലിണ്ടർ ഉപഭോക്താക്കൾക്ക് വിലവർദ്ധനവിന്റെ ആഘാതം നേരിടേണ്ടി വന്നു. എല്ലാ മാസത്തെയും പോലെ ഇത്തവണയും ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ വില പുതുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുഴുവൻ വില കുറഞ്ഞിരുന്നു. ഇപ്പോൾ വില എത്രമാത്രം വർദ്ധിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ. ഇന്ത്യൻ ഓയിൽ പ്രകാരം, ഇന്ന് മുതൽ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടർ 1580.50 രൂപയ്ക്ക് പകരം 1691.50 രൂപയ്ക്ക് ലഭ്യമാകും. കൊൽക്കത്തയിൽ ഇപ്പോൾ ഇത് 1795 രൂപയ്ക്ക് ലഭ്യമാകും. കൊൽക്കത്തയിലും 111 രൂപയുടെ വർധനവ്…

Read More

പ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന 23-ാമത് ചിത്രസന്തെ ജനുവരി 4ന് നടക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചേർന്ന് ഉദ്ഘടനം

ബെംഗളൂരു: 23-ാമത് ചിത്രസന്ത ജനുവരി 4ന് നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കലാ പ്രദർശനം ഉദ്ഘാടനം ചെയ്യും. ബെംഗളൂരു നഗര പരിസ്ഥിതിയുടെ ഭൂതകാലത്തെയും വർത്തമാനത്തെയും പ്രതിഫലിപ്പിക്കുന്ന ‘പ്രകൃതി’ എന്ന പ്രമേയത്തിലുള്ള ഒരു കലാ പ്രദർശനമാണ് ഈ വർഷത്തെ ചിത്രസന്തയുടെ പ്രത്യേകത. ജനുവരി 4 ന് കുമാരകൃപ റോഡ്, ക്രസന്റ് റോഡ്, ചിത്രകലാ പരിഷത്ത്, സേവാദൾ പരിസരം എന്നിവിടങ്ങളിൽ നടക്കുന്ന ചിത്രസന്തേ, പരിസ്ഥിതി സുസ്ഥിരതയെയും ഉത്തരവാദിത്തമുള്ള നഗര ഭാവിയെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് കലയുടെ ശക്തിയെ ചിന്തോദ്ദീപകമായ ഒരു മാധ്യമമായി ഉപയോഗിക്കാൻ ലക്ഷ്യമിടുന്നുവെന്ന്…

Read More

അറിഞ്ഞായിരുന്നോ ? ‘റെയിൽവൺ’ ‘RailOne’ വഴി യാത്രക്കാർ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് എത്ര ശതമാനം ഇളവ് ഉണ്ടെന്ന്!! ട്രെയിനിലാണ് യാത്ര എങ്കിൽ വിശദാംശങ്ങൾക്ക് വായിക്കൂ

ഡൽഹി: ട്രെയിനുകളിലെ അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റുകൾ ഡിജിറ്റലായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇളവുകളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പുതിയ ഏകീകൃത ആപ്പായ ‘റെയിൽവൺ’ (RailOne) വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ മൂന്ന് ശതമാനം ഇളവ് നൽകാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. 2026 ജനുവരി 14 മുതൽ 2026 ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. റെയിൽവൺ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഏതെങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് രീതി (യുപിഎ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ) ഉപയോഗിക്കുന്നവർക്കാണ് ഈ…

Read More

പുതുവത്സരാഘോഷങ്ങൾക്കിടയിൽ നടുറോഡിൽ കാമുകനെ ആക്രമിച്ച് യുവതി; ലാത്തി വീശി പോലീസ്

ബെംഗളൂരു: എല്ലാവരും 2025 ന് വിട പറഞ്ഞു, 2026 പുതുവത്സരത്തെ വരവേറ്റു. സംസ്ഥാനത്തെ ജനങ്ങൾ വളരെ ആവേശത്തോടെയാണ് പുതുവത്സരത്തെ വരവേറ്റത്. ബെംഗളൂരുവിലെ എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാനഗർ, ചർച്ച് സ്ട്രീറ്റ്, കോറമംഗല തുടങ്ങി പല സ്ഥലങ്ങളിലും ആഘോഷങ്ങൾ സജീവമായിരുന്നു . എല്ലാവരും നൃത്തം ചെയ്ത് പുതുവത്സരം പൂർണ്ണമായി ആസ്വദിച്ചു. ആഘോഷങ്ങൾക്കിടയിൽ, ചില സംഘർഷങ്ങളും ഉണ്ടായി, പോലീസ് ലാത്തിചാർജ് ചെയ്യാൻ ശ്രമിച്ചതോടെയാണ് അവർ വീട്ടിലേക്ക് പോയത്. ഓപ്പറ റോഡിൽ മദ്യപിച്ചിരിക്കെ ഒരു യുവതി കാമുകനെ ആക്രമിച്ചു. പുതുവത്സരം ആഘോഷിക്കാൻ എത്തിയ ദമ്പതികൾ റോഡിന്റെ മധ്യത്തിൽ…

Read More

പുതുവര്‍ഷത്തെ ആഘോഷമായി വരവേറ്റ് നഗരം

ബെംഗളുരു സുരക്ഷാവേലി ക്കെട്ടുകള്‍ക്കുള്ളിലും ആര്‍പ്പു വിളികളുമായി ബെംഗളൂരു പു തുവര്‍ഷത്തെ വരവേറ്റു. 2025ന് വിടനല്‍കി 2026നെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് നഗരത്തില്‍ ഒത്തുകൂടിയത്. പ്രധാന ആഘോഷങ്ങള്‍ നടന്ന ബ്രിഗേഡ് റോഡ്, എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ കനത്ത പൊലീസ് വലയത്തിലാണ് ആഘോഷച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. സ്റ്റാര്‍ ഹോട്ടലുകളിലും ബാറുകളിലും പബ്ബുകളിലും ഡി.ജെ പാര്‍ട്ടികള്‍ അരങ്ങ് തകര്‍ത്തപ്പോള്‍ പുറത്ത് റോഡില്‍ ആട്ടവും പാട്ടുമായാണ് യുവാക്കളും യുവതികളും പുതുവര്‍ഷത്തെ വരവേറ്റത്. ആഘോഷങ്ങള്‍ പരിധിവിടാതിരിക്കാന്‍ കര്‍ശന സുരക്ഷ മാര്‍ഗങ്ങളുമായി പൊലീസും നിലയുറപ്പിച്ചിരുന്നു. വാഹന അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി…

Read More
Click Here to Follow Us