പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ 16 വയസ്സുകാരിയെ തടവിലാക്കി കൂട്ടബലാത്സംഗം ചെയ്ത പാകിസ്ഥാൻ സംഘത്തിന്‌റെ പിടിയിൽ നിന്ന് സിഖ് സമൂഹം പെൺകുട്ടിയെ രക്ഷപ്പെടുത്തി. 30 വയസ്സിലധികം പ്രായമുള്ള ഒരാൾ തടഞ്ഞുവെച്ചിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ഇരുന്നൂറോളം സിഖ് വംശജർ “ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ” എന്ന മുദ്രാവാക്യങ്ങളുമായി ഒത്തുകൂടുകയായിരുന്നു. ആറ് പുരുഷന്മാർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പ്രതിയെ പോലീസ് വാനിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. https://x.com/ByRakeshSimha/status/2011258770916364361?s=20 സംഭവം…
Read MoreMonth: January 2026
സായി ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്തെ സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Read Moreസിപിഎം സ്ഥാനാര്‍ത്ഥിയായി ഭാവന ?
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാളത്തിലെ ശ്രദ്ധേയയായ യുവനടി ഭാവനയെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം നേതാക്കള്‍ തേടും. വരും ദിവസങ്ങളില്‍ താരവുമായി ആശയവിനിമയം നടത്താനാണ് തീരുമാനം. ഭാവനയെ മത്സരരംഗത്തിറക്കുന്നതോടെ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നടിയ്ക്ക് സമ്മതം ആണെന്ന് അറിയിച്ചാൽ ഉടൻ പ്രഖ്യാപനം നടത്താനാണ് സാധ്യത എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം സന്നദ്ധയായാല്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന…
Read Moreപ്രതീക്ഷയുടെ പച്ചപ്പ്; നഗരത്തിൽ വരുന്നു മൂന്നാം ജൈവ വൈവിധ്യ പാര്‍ക്ക്;
ബെംഗളുരു: വികസന പദ്ധതികളുടെ ഭാഗമായി പച്ചപ്പ് അനുദിനം നഷ്ടപ്പെടുന്ന നഗരത്തിന് പ്രതീക്ഷയുടെ പുതുനാമ്പ് സമ്മാനി ക്കുകയാണ് മൂന്നാമത്തെ നിര്‍ദിഷ്ട ജൈവ വൈവിധ്യ പാര്‍ക്ക് പ്രഖ്യാപനം. നഗരത്തിന്റെ വടക്ക് യെലഹങ്ക മാദപ്പനഹള്ളിയിലാണ് വിശ്വഗുരു ബസവണ്ണയുടെ പേരില്‍ 153 ഏക്കറില്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. 50 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ട നിര്‍മാണം 3 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കര്‍ണാടക വനം വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കില്‍ തദ്ദേശ മരങ്ങള്‍ക്ക് പുറമേ ഔഷധത്തോട്ടം, പക്ഷിസങ്കേതം എന്നിവയും ഒരുക്കും. കോര്‍പറേറ്റ് കമ്പനികളുടെ സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. ബയ്യപ്പനഹള്ളിയില്‍ ട്രി…
Read Moreസംസ്ഥാനത്തെ ജനങ്ങൾക്ക് കന്നഡയിൽ സംക്രാന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി
ഡൽഹി: മകരസംക്രാന്തി ദിനത്തിൽ കർണാടകയിലെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. കന്നഡയിൽ കത്ത് എഴുതിയതും അവർക്ക് ആശംസകൾ നേർന്നതും പ്രത്യേകതയാണ്. ഈ കത്ത് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സംക്രാന്തി/പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് അദ്ദേഹം കത്ത് എഴുതിയിട്ടുളളത്, . പ്രിയപ്പെട്ട സഹ പൗരന്മാരേ, സംക്രാന്തിയുടെ ഈ ശുഭകരമായ വേളയിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. സൂര്യൻ അതിന്റെ പാത മാറ്റുമ്പോൾ ഒരു…
Read Moreവൈദ്യുത വാഹന അടിസ്ഥാന സൗകര്യം; രാജ്യത്തെ ആദ്യ ലാൻഡ് അഗ്രഗേറ്റർ പോർട്ടൽ ആരംഭിച്ച് ബെസ്കോം; പോർട്ടലിന്റെ പ്രധാന ലക്ഷ്യങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു,: സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഇവി ചാർജിംഗ്, ബാറ്ററി എക്സ്ചേഞ്ച് സ്റ്റേഷനുകൾ, ദ്രുത വൈദ്യുതി കണക്ഷനുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള ഏകജാലക സംവിധാനമുള്ള, രാജ്യത്തെ ആദ്യത്തെ ലാൻഡ് അഗ്രഗേറ്റർ പോർട്ടൽ ബെസ്കോം ആരംഭിച്ചു. ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് അടുത്തിടെ ബെസ്കോം കോർപ്പറേഷൻ ഓഫീസിൽ ഈ സവിശേഷ പോർട്ടൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനും ശുദ്ധമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു. സ്വകാര്യ ഭൂവുടമകൾ, സർക്കാർ വകുപ്പുകൾ,…
Read Moreനിങ്ങൾക്ക് അറിയുമോ ലാല്‍ബാഗ്, കബ്ബണ്‍ പാര്‍ക്ക് പച്ചതുരുത്തുകള്‍ സ്ഥാപിച്ചത് ആരെല്ലാം എന്ന്!! പഴയ ചരിത്രം അറിയാൻ വായിക്കാം
ബെംഗളൂരു: കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍ പച്ചത്തുരുത്തായി തെളിഞ്ഞുനില്‍ക്കുന്ന കബ്ബണ്‍ പാര്‍ക്കും ലാല്‍ബാഗ് സസ്യ ഉദ്യാനവും പകരുന്ന കുളിര്‍മ അനുഭവി ച്ച് തന്നെ അറിയണം. 200 ഏക്ക റിലായി വ്യാപിച്ച് കിടക്കുകയാണു കബ്ബണ്‍ പാര്‍ക്ക്. പഴയ മൈസൂരു നാട്ടുരാജ്യത്തിലെ കമ്മിഷണറായിരുന്ന മാര്‍ക്ക് കബണാണ് 1870ല്‍ മേജര്‍ ജനറല്‍ റിച്ചാര്‍ഡ് സാങ്കി സ്ഥാപിച്ച പരേഡ് ഗ്രൗണ്ടിന് സമീപം പാര്‍ക്ക് വികസിപ്പിച്ചെടുത്തത്. 1927ല്‍ മൈസൂരു രാജാവായിരുന്ന ചാമരാജേന്ദ്ര വൊഡയാറിന്റെ പേരിലേക്ക് മാറ്റിയെങ്കിലും കബ്ബണ്‍ പാര്‍ക്ക് എന്ന പേര് തന്നെയാണ് ഇപ്പോഴും നഗരത്തിന് പ്രിയം. 1760ല്‍ മൈസൂരു സുല്‍ത്താനായിരുന്ന ഹൈദരലിയാണ് ലാല്‍ബാഗ്…
Read Moreഅപ്രതീക്ഷിതമായി പലയിടത്തും കനത്ത മഴ: കാപ്പി വിളകൾ നശിച്ചു
ബെംഗളൂരു : ഈ വർഷത്തെ ആദ്യ മഴ ചിക്കമഗളൂരു കാപ്പിത്തോട്ടത്തെ നനച്ചു . ചിക്കമഗളൂരു, കൊപ്പ, മുഡിഗരെ, കലാസ, ശൃംഗേരി, എൻആർ പുര പ്രദേശങ്ങളിൽ മഴ ശക്തമായി പെയ്തു, പെട്ടെന്നുള്ള മഴ കാരണം ആളുകൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വര്ഷം മുതൽ ജില്ലയിലെ ജനങ്ങൾ കൊടും തണുപ്പും തണുത്ത കാറ്റും അനുഭവിക്കുമ്പോൾ, കനത്ത മഴ കാപ്പി കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ജില്ലയിലുടനീളം കാപ്പി വിളകളുടെ വിളവെടുപ്പ് പുരോഗമിക്കുകയാണ്, മഴ കാരണം ഉണങ്ങിയ കാപ്പി പൂർണ്ണമായും നശിച്ചു. ചില സ്ഥലങ്ങളിൽ വിളകൾ ഒലിച്ചുപോയി.
Read Moreടെക്കി ഷർമിള വധക്കേസ്; പ്രതി എസ്എസ്എൽസി ടോപ്പർ; സ്ലൈഡിംഗ് വിൻഡോ ജനലുകൾ തുറക്കാൻ പഠിച്ചത് കോളേജിൽ നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ബെംഗളൂരു: ബെംഗളൂരു ടെക്കി കൊലക്കേസിലെ പ്രതിയായ കേണൽ കുറൈ നിലവിൽ ജയിലിലാണ്. എന്നാൽ അന്വേഷണത്തിനിടെ അദ്ദേഹം നൽകിയ പല മൊഴികളും പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതി എസ്എസ്എൽസിക്ക് 97% മാർക്ക് നേടിയ പ്രതിഭയാണെന്നും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പ്രതി യുവതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. പഠിക്കാനും വസ്ത്രങ്ങൾ കഴുകാനുമായി ടെറസിൽ പോകുകയും യുവതിയുടെ വീട്ടിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു. പ്രതിക്കും യുവതിക്കും മുമ്പ് പരിചയമില്ലായിരുന്നു. ശർമിളയുടെ വീട്ടിൽ ആദ്യമായിട്ടാണ് അയാൾ കയറിയത്. വീടിന്റെ ബാൽക്കണിയിലെ സ്ലൈഡിംഗ് വിൻഡോയിലൂടെയാണ് അയാൾ അകത്തുകടന്നതെന്ന് മനസ്സിലാക്കാം. കുറ്റാരോപിതനായ…
Read Moreമാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച് ആയിരുന്ന റൂബര്‍ അമോറിമിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണ്‍ അവസാനിക്കുന്നത് വരെ ക്ലബ്ബിന്റെ ഇടക്കാല മാനേജരായി ക്ലബ്ബിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ കാരിക്കിനെ നിയമിച്ചു. റൂബന്‍ അമോറിമിന്റെ പുറത്താകലിന് പിന്നാലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളുടെ ചുമതല മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 18 ടീമിന്റെ കോച്ച് ആയ ഡാരന്‍ ഫ്‌ളെച്ചര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി ടീമിനെ സജ്ജമാക്കുന്നത് ഇനിമുതല്‍ കാരിക്ക് ആയിരിക്കുമെന്നാണ് ക്ലബ്ബിന്റെ ഔദ്യോഗിക അറിയിപ്പ്.…
Read More