പ്രതീക്ഷയുടെ പച്ചപ്പ്; ന​ഗരത്തിൽ വരുന്നു മൂന്നാം ജൈവ വൈവിധ്യ പാര്‍ക്ക്;

ബെംഗളുരു: വികസന പദ്ധതികളുടെ ഭാഗമായി പച്ചപ്പ് അനുദിനം നഷ്ടപ്പെടുന്ന നഗരത്തിന് പ്രതീക്ഷയുടെ പുതുനാമ്പ് സമ്മാനി ക്കുകയാണ് മൂന്നാമത്തെ നിര്‍ദിഷ്ട ജൈവ വൈവിധ്യ പാര്‍ക്ക്
പ്രഖ്യാപനം.

നഗരത്തിന്റെ വടക്ക് യെലഹങ്ക മാദപ്പനഹള്ളിയിലാണ് വിശ്വഗുരു ബസവണ്ണയുടെ പേരില്‍ 153 ഏക്കറില്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. 50 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ട നിര്‍മാണം 3 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കര്‍ണാടക വനം വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കില്‍ തദ്ദേശ മരങ്ങള്‍ക്ക് പുറമേ ഔഷധത്തോട്ടം, പക്ഷിസങ്കേതം എന്നിവയും ഒരുക്കും. കോര്‍പറേറ്റ് കമ്പനികളുടെ സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം.

ബയ്യപ്പനഹള്ളിയില്‍ ട്രി പാര്‍ക്ക്

ബയ്യപ്പനഹള്ളിയില്‍ പ്രവര്‍ത്തനം നിര്‍ത്തിയ എന്‍ജിഇഎഫ് കമ്പനിയുടെ ഭൂമിയില്‍ 65 ഏക്കറിലാണ് ട്രീ പാര്‍ക്ക് ഒരുങ്ങുന്നത്. നിലവില്‍ ആദ്യഘട്ട നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കബണ്‍ പാര്‍ക്ക്
8500 മരങ്ങളാണ് നിലവില്‍ ഇവിടെയുള്ളത്. സന്ദര്‍ശകര്‍ക്കു നടപ്പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഒരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts