ഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് മെട്രോ യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദമാകും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബൈക്ക് ടാക്സികൾ, ഓട്ടോറിക്ഷകൾ, ക്യാബ് സേവനങ്ങൾ എന്നിവ ഈ മാസാവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലുള്ള മലയാളികള്‍ക്കടക്കം ഇത് ഏറെ ഉപകാരപ്രദമാകും. ഇതുവഴി യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്നു വളരെ പെട്ടെന്ന് വീട്ടിലേക്കും മറ്റും എത്താനാകും. മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇനി അലയേണ്ടി വരില്ല. ലജ്പത് നഗർ, രാജീവ് ചൗക്ക്, ന്യൂഡൽഹി, നെഹ്‌റു പ്ലേസ്, മില്ലേനിയം സിറ്റി…
Read MoreMonth: January 2026
മാറ്റങ്ങൾ വന്നത് അറിഞ്ഞോ? ലൈസന്‍സ് പുതുക്കാന്‍ ഇനി ഇതിന്റെ ഒന്നും ആവശ്യം ഇല്ല
ഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയില്‍ വന്‍ മാറ്റം. 40നും 60നും ഇടയില്‍ പ്രായമുള്ളയാളുകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ല. ഇതിന് പുറമെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകളിലൂടെ പെനാല്‍റ്റി പോയിന്റുകള്‍ കണ്ടെത്താനുള്ള മാറ്റവും വരുന്നുണ്ട്. ഇതുവഴി ഇന്‍ഷുറന്‍സ് പ്രമീയങ്ങളെ ബന്ധിപ്പിക്കാനും സാധിക്കും. ഡ്രൈവിങ് ലൈസന്‍സ്, വാഹന നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്നത്. സുരക്ഷിത ഡ്രൈവിങ് നടപ്പാക്കുന്നതിനായി, ഡ്രൈവിങ് പെരുമാറ്റവുമായി ബന്ധപ്പെട്ട് പോയിന്റ് സമ്പ്രദായത്തില്‍ ഊന്നല്‍ നല്‍കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇ ചലാന്‍ വഴി…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച വിദ്യാർത്ഥിനിയുടെ അവയവങ്ങൾ ദാനം ചെയ്യും; അയോന ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ
കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. മരണശേഷവും അയോന മോൺസൺ നാല്…
Read Moreരഹസ്യമാക്കി വെച്ച ആരോഗ്യവിവരം; ദൗത്യം പാതിവഴിയിൽ അടിയന്തരമായി നിർത്തി ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി
വാഷിംഗ്ടൺ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നിർണായകമായ ഒരു അടിയന്തര ദൗത്യത്തിലൂടെ നാസയുടെ ക്രൂ-11 സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ISS) നാലംഗ സംഘത്തിൽ ഒരാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ് നിശ്ചയിച്ചതിലും നേരത്തെ ഇവരെ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചത്. അടുത്ത മാസം പൂർത്തിയാകേണ്ടിയിരുന്ന ദൗത്യം പാതിവഴിയിൽ നിർത്തിയാണ് സംഘം തിരിച്ചെത്തിയത്. നാസ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ ഏജൻസിയിലെ കിമിയ യൂയി, റഷ്യൻ സഞ്ചാരി ഒലേഗ് പ്ലാറ്റെനോവ് എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ഇതിൽ സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ…
Read Moreഅടുത്ത 10 വര്‍ഷത്തിനകം ഉദ്യാന നഗരം മരുഭൂമിയായി മാറും; സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍ജിടി; കാരണങ്ങൾ ഇതെല്ലാം
ബെംഗളൂരു: നഗരത്തിനു തണലേകിയിരുന്ന മരങ്ങളില്‍ കൂടുതലും മുറിച്ചുനീക്കിയത് കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണെന്ന് പഠനങ്ങള്‍ പറയുന്നു. 1973ല്‍ ഉണ്ടായിരുന്നതില്‍ 86% മരങ്ങളും ഇക്കാലയളവില്‍ മുറി ച്ചുമാറ്റി. ഇനിയും മരങ്ങള്‍ സം രക്ഷിച്ചില്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തിനകം ഉദ്യാന നഗരം മരുഭൂമിയായി മാറുമെന്ന് നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മെട്രോ, റോഡ് വികസനം എന്നിവയു ടെ ഭാഗമായാണ് നഗരത്തി ലെ തണല്‍മരങ്ങള്‍ കൂടുതലും കോടാലിക്കിരയായത്. നിര്‍ദിഷ്ട ഹെബ്ബാള്‍ സില്‍ക് ബോര്‍ഡ് തുരങ്കപാത കടന്നു പോകുന്നതും ലാല്‍ബാഗിനു ള്ളിലൂടെയാണ്. ലാല്‍ബാഗി ന്റെ സ്വാഭാവികത തകര്‍ക്കു…
Read Moreഈ ട്രെയിനുകൾ വൈകിയാൽ കഷമപാണം മാത്രം അല്ല സൗജന്യഭക്ഷണം നൽകും’; ഇതേക്കുറിച്ച് അറിയുമോ? മെനു അടക്കമുള്ള യാത്രക്കാരന്റെ കുറിപ്പ് വായിക്കു
വൈകിയ ട്രെയിനുകൾ മനുഷ്യരുടെ ക്ഷമ പരീക്ഷിക്കുക മാത്രമല്ല മുഷിപ്പിക്കുകയും ലഘുഭക്ഷണങ്ങൾ മാത്രം കൈയിൽ കരുതി യാത്രചെയ്യുന്ന യാത്രക്കാരെ പട്ടിണിയിലാക്കുകയും ചെയ്യാറുണ്ട്. എന്നാൽ വൈകുന്ന ട്രെയിനിലെ യാത്രക്കാർക്ക് ആശ്വാസം നൽകാൻ ഐആർസിടിസി നടപ്പാക്കി വരുന്ന ഒരു മാർഗമുണ്ട്. ഐആർസിടിസി കാറ്ററിങ് പോളിസിയനുസരിച്ച്, രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ട്രെയിൻ നിശ്ചയിച്ച സമയത്തേക്കാൾ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ സൗജന്യ ഭക്ഷണം ലഭിക്കുമെന്നതാണത്. ജനുവരി എട്ടിന്, ഒരു യാത്രികൻ എക്‌സി ൽ ഈ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമാക്കിക്കൊണ്ട്…
Read Moreസഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥി!! അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്നോട് ആരും സംസാരിച്ചിട്ടില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ബിജെപി ടിക്കറ്റിൽ തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു വാർത്തകൾ.
Read More5 അടി നീളമുള്ള കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് യുവാവ് ആശുപത്രിയില്‍; പൊലീസെത്തി പുറത്തെടുത്തു
ലഖ്‌നൗ: കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ ദീപക്ക്(39) ആണ് പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. ജാക്കറ്റിനുള്ളില്‍ വെച്ചുകൊണ്ടാണ് ഇയാള്‍ എമര്‍ജസി വാര്‍ഡിലെത്തിയത്. 5 അടി നീളമുള്ള പാമ്പാണ് ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കഴാഴ്ചയാണ് മഥുര സ്വദേശിയായ ദീപക്കിനെ പാമ്പ് കടിച്ചത്. കുത്തിവെപ്പിനായി ഇയാള്‍ കടിച്ച പാമ്പിനെ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ആശുപത്രിയിലെത്തിയതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ പറഞ്ഞു.
Read Moreമൂന്നാംവരവ്’; ദൃശ്യം 3 റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ
കൊച്ചി: മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് മോഹൻലാൽ. ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ‘ദൃശ്യം 3’ ആശിർവാദ് സിനിമാസിൻറെ ബാനറിൽ…
Read Moreവിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി;
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ നിർമാതാക്കളുടെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സുപ്രീം കോടതി നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്രാസ് ഹൈക്കോടതി ജനുവരി 20 ന് കേസ് പരിഗണിക്കാനിരിക്കെ ഹർജിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും ഉൾപ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. നിർമാതാകളായ കെവിഎൻ പ്രൊഡക്ഷൻസിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് അടിയന്തര സെൻസർ…
Read More