ബെംഗളൂരു: ഹാസന്‍ മുന്‍ എം പി പ്രജ്വല്‍ രേവണ്ണ പ്രതിയായ പീഡനക്കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മൈസൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമാ ലട്കര്‍, അലഹ ഹള്ളി ഇന്‍സ്‌പെക്ടര്‍ ജി.എസ്. സ്വര്‍ണ ഉള്‍പ്പെടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന 30 പേരാണ് പരിതോഷികത്തിന് അര്‍ഹരായത്.
Read MoreMonth: January 2026
മുഖത്ത് മാസ്ക്, കയ്യിൽ വടി: കളളൻമാർ നഗരവീഥികളിൽ പതുങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: മുഖംമൂടി ധരിച്ച് കൈകളിൽ വടികളുമായി 6 പേരടങ്ങുന്ന ഒരു സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കള്ളന്മാർ ഭ്രാന്തമായി ചുറ്റിത്തിരിയുന്നത് നഗരത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി 19 ന് പുലർച്ചെ 2 മണിയോടെ വിദ്യാനഗറിലും ബസവനഗറിലും മോഷണത്തിനായി പതിയിരുന്ന് ചുറ്റിനടക്കുന്നവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ, ഈ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ടതോടെ പൊതുജനങ്ങൾ ഭയത്തിലാണ്. കള്ളന്മാരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Read Moreനരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് ആപത്കരമാണെന്നും വി ഡി സതീശന്‍ വിമർശിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Read Moreനാടക കലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു
എറണാകുളം: പ്രമുഖ നാടകകലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
Read Moreഎംഎം ഹിൽസിൽ തീർത്ഥാടകനെ കൊന്ന പുള്ളിപ്പുലിയെ പിടികൂടി
ബെംഗളൂരു: ചാമരാജ്‌നഗറിലെ തീർഥാടനകേന്ദ്രമായ മഹാദേശ്വര ഹിൽസിൽ (എംഎം ഹിൽസ്) തീർഥാടക കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. രംഗസ്വാമി വടുഗ്രാമത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെ പിടികൂടിയത്. വലയിൽ കുടുങ്ങിയ പുലിയെ പിന്നീട് മൈസുരു കുർഗള്ളിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ, മൃഗഡോക്ടർമാർ, ഡ്രോൺ നിരീക്ഷണ സംഘങ്ങൾ എന്നിവരുൾപ്പെടെ 40-ലധികം ഉദ്യോഗസ്ഥര്‍ അടങ്ങിയ ദൗത്യസംഘമാണ് പിടികൂടിയത്. കെണിയൊരുക്കാൻ രണ്ട് കൂടുകളും കാമറാ ട്രാപ്പുകളും സ്ഥാപിച്ചിരുന്നു. ബുധനാഴ്ചയാണ് മണ്ഡ്യ സ്വദേശി പ്രവീൺ (30) നെ പുലി കടിച്ചുകൊന്നത്. വീണിനെ വലിച്ചിഴച്ച് പുലി…
Read Moreസംസ്ഥാനത്ത് 40-ാം വയസ്സിലും ഇനി സര്‍ക്കാര്‍ജോലി; എല്ലാവിഭാഗക്കാര്‍ക്കും ബാധകം
ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുളള പ്രായത്തില്‍ മന്ത്രിസഭ അഞ്ചുവര്‍ഷത്തെ ഇളവ് നല്‍കി. സംസ്ഥാനത്തിന് കീഴിലുള്ള എല്ലാനിയമനങ്ങള്‍ക്കും ഇനി എല്ലാവിഭാഗക്കാര്‍ ക്കും 40 വയസ്സുവരെ അപേ ക്ഷിക്കാം. 2027 ഡിസംബര്‍ 31-വരെയാണ് ഇളവ് ബാധകമാകുക. അന്നേതീയ തിവരെയുള്ള വിജ്ഞാപന ങ്ങള്‍ക്ക് 40 വയസ്സുവരെയു ള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ ളായി നിയമനങ്ങളിലെ കാ ലതാമസം മൂലം ദുരിതമനുഭവിക്കുന്ന ഉദ്യോഗാര്‍ഥികളെ പരിഗണിച്ചാണ് ഇളവുനല്‍കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. നവംബറില്‍, ജസ്റ്റിസ് നാഗമോഹന്‍ദാസിന്റെ കീഴില്‍ 31 വരെ രൂപവത്കരിച്ച ഏകാംഗക മ്മിഷന്‍ ആഭ്യന്തരസംവരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ…
Read Moreനഗരത്തിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്. ബെംഗളൂരുവില്‍ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന മനാഫ്. വ്യാഴാഴ്ച വൈകുന്നേരമാണ് നാഗവാരയിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വള്ളിത്തോട് സ്വദേശി മുസ്തഫയുടേയും കദീജയുടെയും മകനായ മനാഫ് (27) ആണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോയി.
Read Moreജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം വളഞ്ഞ് ജമ്മു കശ്മീർ പോലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.പത്ത് ദിവസങ്ങൾക്ക് മുമ്പ് കത്വ ജില്ലയിലെ ബില്ലവാർ മേഖലയിൽ നിന്ന് മൂന്ന് ഭീകര ഒളിത്താവളങ്ങൾ സുരക്ഷാ സേന കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ
Read Moreമൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്
തൊടുപുഴ: ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില. താപനില താഴ്ന്നതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുപാളികള്‍ രൂപപ്പെട്ടു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവരയില്‍ ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയിരുന്നു.
Read Moreബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മലയാളി മെഡിക്കല്‍ വിദ്യാർഥി മരിച്ച നിലയിൽ
മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി അന്തരിച്ചു. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ലൂട്ടനിലെ സ്റ്റെഫാൻ വർഗീസ് (23) അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. യുകെയിൽ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ സ്റ്റെഫാൻ പ്ലേസ്മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രിയിൽ പതിവു പോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് മരണ വിവരം വീട്ടുകാർ അറിഞ്ഞത്. താമസ സ്ഥലത്ത് ലാപ്ടോപ്പിന് മുന്നില്‍ കസേരയിൽ ഇരിക്കുന്ന നിലയില്‍ കാണുകയായിരുന്നു…
Read More