കേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: യാത്രാ തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് അനുവദിച്ച 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ▪️ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313): ഫെബ്രുവരി ഒന്നു മുതൽ 22 വരെ നീട്ടി (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) ▪️കൊല്ലം–ഹുബ്ബള്ളി സ്പെഷൽ (07314): ഫെബ്രുവരി 2 മുതൽ 23 വരെ (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) ▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523): ഫെബ്രുവരി 2 മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) ▪️തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബയ്യപ്പനഹള്ളി (06524): ഫെബ്രുവരി 3 മുതൽ 24 വരെ…

Read More

സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ കേരളം; ഇതിന് പിന്നിൽ സർക്കാരിന്റെ കരുതൽ; കുടുങ്ങാൻ പോകുന്നതെ ഇവർ !!!!

കൊച്ചി: സ്ത്രീധന നിരോധന നിയമത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരള സർക്കാർ. സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാനുള്ള ഭേദഗതി ശുപാർശ സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു. സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പെൺവീട്ടുകാർക്ക് ധൈര്യം പകരുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ജനുവരി 21-ന് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. എന്തുകൊണ്ട് ഈ മാറ്റം? നിലവിലെ 1961-ലെ കേന്ദ്ര നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും ഒരേപോലെ ശിക്ഷാർഹമായ കുറ്റമാണ്. തങ്ങളും ശിക്ഷിക്കപ്പെടുമെന്ന ഭയം കാരണം പലപ്പോഴും പെൺവീട്ടുകാർ പരാതി നൽകാൻ മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ്…

Read More

അമ്മയ്ക്ക് ഒരു കൈയബദ്ധം; പുജയ്ക്കിടെ ഉടമയുടെ അമ്മ ഉടച്ച നാളികേരം പതിച്ചത് പുതിയ ലാ൦ബോർഗിനി കാറിനുമേൽ

വാഹന പൂജയ്ക്കിടെ ഉടമയുടെ അമ്മ ഉടച്ച നാളികേരം കോടികൾ വിലമതിക്കുന്ന ലാ൦ബോർഗിനി കാറിനുമേൽ പതിച്ചു. ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ വാഹനം വാങ്ങിച്ചാൽ ചിലർക്ക് ഉള്ള വിശ്വാസമനുസരിച്ച് ക്ഷേത്രത്തിലോ പള്ളിയിലോ കൊണ്ടുപോയി പൂജിക്കുന്ന പതിവുണ്ട്. അത്തരത്തിലുള്ള പുജയ്ക്കിടെയാണ് സംഭവം. വീഡിയോയിൽ, ഒരു സ്ത്രീ തീനാളമുള്ള നാളികേരം കൈയിൽ പിടിച്ച് പൂജയുടെ ഭാഗമായി കാറിന് മുന്നിൽ നിൽക്കുന്നത് കാണാം. തുടർന്ന് പൂജാരിയുടെ സാന്നിധ്യത്തിൽ, കത്തുന്ന കർപ്പൂരം നിലത്തിട്ട സ്ത്രീ നാളികേരം തറയിൽ എറിഞ്ഞ് ഉടയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ നാളികേരം നിലത്തുവീണ്…

Read More

നിരത്തിലെ കുരുക്ക് മണിക്കൂറുകൾ നീളുമ്പോൾ പ്രഭാതഭക്ഷണം കഴിക്കാനും മേക്കപ്പ് ചെയ്യാനും സമയം കിട്ടുന്നു; ഇങ്ങനെ തുടർന്നാൽ എങ്ങനെ എന്ന് യാത്രക്കാർ

ബെംഗളൂരു: ‘നിരത്തിലെ കുരുക്ക് മണിക്കൂറുകൾ നീളുമ്പോൾ രാവിലെയും വൈകുന്നേരവുമായി ദിവസവും കുറഞ്ഞത് മൂന്നരമണിക്കൂർ റോഡിലാണ്. ചില ദിവസങ്ങളിൽ ഇത് പിന്നെയും നീളും. മത്തിക്കരെയിലെ വീട്ടിൽനിന്നും ബെലന്തൂരിലെ ഓഫീസിലേക്ക് 28 കിലോമീറ്ററാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ ഒരു കിലോമീറ്റർ നീങ്ങിക്കിട്ടാൻ 5-6 മിനിറ്റെടുക്കും മാറത്തഹള്ളിയിൽനിന്നും എംജി റോഡിലേക്ക് 18 കിലോമീറ്റർ യാത്ര ചെയ്യാൻ രണ്ടരമണിക്കൂർവരെ റോഡിൽ ചെലവഴിക്കേണ്ടിവരുന്നതായി ഐടി ഉദ്യോഗസ്ഥ പറയുന്നു. കാർ ഓടിക്കുന്നതിനിടെ പ്രഭാതഭക്ഷണം കഴിക്കാനും മേക്കപ്പ് ചെയ്യാനും കരോക്കെ ഗാനം പരിശീലിക്കാനുംവരെ കഴിയാറുണ്ടെന്ന് അവർ പറഞ്ഞു. ബെംഗളൂരുവിൽ ഐടി കമ്പനികൾ ഏറെയുള്ള ഔട്ടർ റിങ് റോഡിലാണ്…

Read More

വൃത്തിയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരവുമായി റെയില്‍വെ; വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളില്‍ പുതിയ പരീക്ഷണത്തിന് തുടക്കം

ഡല്‍ഹി: ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളില്‍ ലഭിക്കുന്ന ബ്ലാങ്കറ്റുകളുടെ വൃത്തിയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരവുമായി റെയില്‍വെ. സ്ലീപ്പര്‍ കോച്ചുകളില്‍ വിതരണം ചെയ്യുന്ന ബ്ലാങ്കറ്റുകള്‍ക്ക് ഒപ്പം ബ്ലാങ്കറ്റ് കവറുകള്‍ കൂടി നല്‍കിയാണ് റെയില്‍വെയുടെ പുതിയ പരീക്ഷണം. റെയില്‍വെ പുതിയതായി അവതരിപ്പിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലാണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്. വന്ദേഭാരത് സ്ലീപ്പറിലെ യാത്രികന്റെ ബ്ലാങ്കറ്റ് കവറിനെക്കുറിച്ച് സുകാന്ത് ഷാ എന്ന വ്ളോഗര്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വലിയ പ്രചാരം നേടിയിട്ടുണ്ട്. യാത്രയ്ക്കിടെ ലഭിച്ച ബ്ലാങ്കറ്റും കവറും ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചാണ് വ്ളോഗര്‍ പുതിയ രീതി വിശദീകരിക്കുന്നത്. നോര്‍ത്തേണ്‍ ഫ്രോണ്ടിയര്‍…

Read More

12 വർഷത്തോളം തുടർന്ന കിടപ്പ് ജീവിതത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മൈക്കല്‍ ഷൂമാര്‍ക്കര്‍

ഫോർമുല വൺ (എഫ്1) ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണായക പുരോഗതി. 12 വർഷത്തോളം തുടർന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ മാറ്റമാണ് ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഇപ്പോഴുണ്ടായിരിക്കുന്നത്. നിവർന്നിരിക്കാനും വീൽ ചെയറിന്റെ സഹായത്തോടെ വീട്ടിലുടനീളം സഞ്ചരിക്കാനും ഇപ്പോൾ ഷൂമാക്കറിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യാദൃശ്ചികമായി സംഭവിച്ച ‘മെഡിക്കൽ മിറാക്കിൾ’ അല്ല ഷൂമാക്കറിന്റെ മാറ്റം. ഭാര്യ കൊറീനയുടെ അചഞ്ചലമായ പിന്തുണയുടേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കൽ ഷൂമാക്കറെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തെത്തിച്ചത്.…

Read More

വീട്ടിലെ പരവതാനി ഇനി ജയിലിൽ വിരിക്കൽ നടക്കില്ല; തടവുകാർക്ക് വീട്ടിലെ ഭക്ഷണവും കിടക്കയും വിലക്കി

ബെംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർക്ക് വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം, പുറത്തു നിന്ന് കിടക്കകൾ തുടങ്ങിയവ എത്തിക്കുന്നത് നിരോധിച്ചു കൊണ്ട് ജയിൽ വകുപ്പ് ഉത്തരവിറക്കി. തടവുകാരുടെ ആരോഗ്യപരമായ ആശങ്കകളും ജയിൽ സുരക്ഷയും മുൻനിർത്തിയാണിതെന്ന് ജയിൽ ഡിജിപി അലോക് കുമാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. പുറത്തുനിന്നുള്ള പാക്കറ്റ് ഭക്ഷണത്തിനും പഴവർഗങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. പഴവർഗങ്ങൾ ഒരാഴ്ചയിൽ ഒരാൾക്ക് പരമാവധി 2 കിലോഗ്രാം മാത്രമേ പുറത്തുനിന്ന് അനുവദിക്കൂ, ബദാം, കശുവണ്ടിപ്പരിപ്പ്, വാൽനട്ട്, ഉണക്കമുന്തിരി തുടങ്ങിയവ പരമാവധി 500 ഗ്രാം. ബേക്കറി സാധനങ്ങളും 500 ഗ്രാമിൽ കവിയാൻ പാടില്ല. തടവിൽ പ്രവേശിക്കുമ്പോൾ…

Read More

വീട്ടമ്മയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ നീന്തൽക്കുളത്തിൽ കണ്ടെത്തി

ബെംഗളൂരു : വീട്ടമ്മയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുര താലൂക്കിലെ ബെട്ടെഗൗഡനഡോഡി ഗ്രാമത്തിലാണ് സംഭവം. പ്രതിഭ (32) ആണ് മരിച്ചത്, അവരുടെ വീട്ടിലെ നീന്തൽക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിഭയുടെ ഭർത്താവ് നഞ്ചെഗൗഡയാണ് കൊലപ്പെടുത്തിയതെന്ന് പ്രതിഭയുടെ കുടുംബം ആരോപിച്ചെങ്കിലും, അനാരോഗ്യം മൂലമാണ് അവർ ആത്മഹത്യ ചെയ്തതെന്ന് നഞ്ചെഗൗഡ പറഞ്ഞു. നഞ്ചെഗൗഡയും പ്രതിഭയും പതിനാല് വർഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. നഞ്ചെഗൗഡ കൊടിഗള്ളി ഗ്രാമത്തിൽ സ്വന്തമായി സിമന്റ് കട നടത്തുകയാണ്, ഇന്ന് രാവിലെ,…

Read More

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയ മലയാളി ബെംഗളുരുവില്‍ നിന്നും പിടിയിൽ

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡല്‍ഹി സ്വദേശിനിയില്‍ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് വെങ്ങപ്പള്ളി സ്വദേശി അഷ്‌കര്‍ അലി(30)യെയാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ മാസമാണ് ഡല്‍ഹി സ്വദേശിനിയെ സൈബര്‍ തട്ടിപ്പ് സംഘം ടെലഗ്രാം വഴി ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചതിയില്‍ വീഴ്ത്തിയത്. യുവതിയില്‍ നിന്ന് തട്ടിപ്പിലൂടെ നേടിയ…

Read More

ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 9 ജില്ലകളിൽ മഴ

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കാരണം തലസ്ഥാനമായ ബെംഗളൂരു ഉൾപ്പെടെ തെക്കൻ ഉൾപ്രദേശങ്ങളിലെ ഒമ്പത് ജില്ലകളിൽ തിങ്കളാഴ്ച മഴ പെയ്തു, തണുപ്പിന്റെ തീവ്രതയും വർദ്ധിച്ചു. ചൊവ്വാഴ്ചയും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തണുപ്പ് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തണുപ്പ് വീണ്ടും വർദ്ധിച്ചു. തിങ്കളാഴ്ച രാവിലെ 8.30 വരെ ബെംഗളൂരു നഗരത്തിലെ താപനില 4 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ഉച്ചവരെ കാലാവസ്ഥ മേഘാവൃതമായിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ചാറ്റൽ മഴ രാത്രി വരെ തുടർന്നു. ഇതോടെ രാത്രിയിൽ…

Read More
Click Here to Follow Us