വീണ്ടും ഉയരുമെന്ന് സൂചന; സർവ്വകാല റെക്കോർഡിലേക്ക് അടുത്ത് സ്വർണവില; പിന്നാലെ വെള്ളി വില റെക്കോർഡിൽ

തിരുവനന്തപുരം: കേരളത്തിൽസ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,22,520 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,35,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര സംഘർഷങ്ങൾ…

Read More

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിന്റെ സംഭവസ്ഥലത്തെ ദൃശ്യങ്ങൾ കാണാം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) വിമാനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ കാണാം https://x.com/ANI/status/2016360094838190589?s=20

Read More

അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നുവീണു;

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) വിമാനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം. അജിത് പവാറിന് ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ മരിച്ചു. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അജിത് പവാര്‍ ബാരാമതിയില്‍ എത്തുമെന്ന്…

Read More

ജാമ്യം ലഭിച്ചു; രാഹുൽ മാങ്കൂട്ടത്തില്‍ പുറത്തേക്ക്

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍…

Read More

കൊറിയൻ യുവാവിന്റെ മരണത്തിൽ വിഷമം; പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഇന്ന് രാവിലെയാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

Read More

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്ഐആർ വിഷയങ്ങൾ അടക്കം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം

ഡൽഹി : പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്‌ ബുധനാഴ്‌ച രാഷ്ട്രപതിയുടെ അഭിസംബോധനയോടെ തുടക്കമാകും. വ്യാഴാഴ്‌ച 2026–27 വർഷത്തെ സാമ്പത്തികസർവ്വേ അവതരിപ്പിക്കും. ഞായറാഴ്‌ചയാണ്‌ പൊതുബജറ്റ്‌ അവതരണം. വെള്ളി, ശനി ദിവസങ്ങളിൽ പാർലമെന്റ്‌ ചേരില്ല. രണ്ട്‌ ഘട്ടമായുള്ള ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 13 വരെയാണ്‌. മാർച്ച് ഒമ്പതിന്‌ ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രിൽ രണ്ട്‌ വരെ നീളും. ഞായറാഴ്‌ച പൊതുബജറ്റ്‌ അവതരണം ഇ‍താദ്യമാണ്‌. ബജറ്റ്‌ അവതരണത്തിന്‌ ശേഷം രാഷ്ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദിപ്രമേയത്തിന്മേൽ ഇരുസഭകളിലും ചർച്ചയുണ്ടാകും. ബജറ്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി ചൊവ്വാഴ്‌ച സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് പത്തനംതിട്ട ജില്ല സെഷൻസ് കോടതി ഉത്തരവ് പറയും. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അതേസമയം അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു. ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

Read More

തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ വേതനം നല്‍കണമെന്നത് ഭരണഘടനാ തത്വമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2016-ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നുവര്‍ഷത്തിലൊരിക്കല്‍ വേതനം ഉയര്‍ത്തണം. ഇതിനുമുന്‍പ് വേതനം പരിഷ്‌കരിച്ചത് 2018ലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിനെക്കാള്‍ ഉയര്‍ന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Read More

വിവാഹവും പ്രസവവും ഒരേ ദിനത്തില്‍: പെണ്‍‌കുഞ്ഞിന് ജന്മം നല്‍കി യുവതി

ലക്‌നൗ: വിവാഹ ചടങ്ങിന് പിന്നാലെ വധു പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയിലെ കുംഹാരിയ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പിരിഞ്ഞു പോകും മുന്‍പ് നവവധുവിന് പ്രസവവേദന തുടങ്ങുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ച യുവതി അന്ന് തന്നെ പ്രസവിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു റിസ്വാന്‍ എന്ന യുവാവിന്റെയും യുവതിയുടെയും വിവാഹം. വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം നിയമപരമാക്കണം, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസും ഗ്രാമത്തലവനൊപ്പം ഇരു…

Read More

ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു; ഞാൻ പിന്നണി ഗാനരംഗത്തുനിന്ന് പിൻവാങ്ങുന്നു’ ; ആരാധകരെ ഞെട്ടിച്ച് ഗായകന്‍ അരിജീത് സിങ്

മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവ​ഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്. പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് വൈകാരികമായ കുറിപ്പിലൂടെ അരിജിത് സിങ് ഈ അപ്രതീക്ഷിത തീരുമാനം അറിയിച്ചത്. “ഈ വർഷങ്ങളിലെല്ലാം ശ്രോതാക്കളെന്ന നിലയിൽ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി മുതൽ പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കില്ലെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതൊരു മികച്ച യാത്രയായിരുന്നു.”- അരിജിത്…

Read More
Click Here to Follow Us