നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നഗരത്തിലെ ഈ ഭാഗങ്ങളിൽ വരുന്നു 10 പുതിയ ഫ്ലൈഓവറുകൾ

road

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 10 ഫ്ലൈഓവർ പദ്ധതികൾ നടപ്പിലാക്കാൻ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) നടപടി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിച്ചു തുടങ്ങിയെന്നാണ് വിവരം. എങ്കിലും വിദഗ്‌ധർ ഈ പദ്ധതികളുടെ ഫലപ്രാപ്‌തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുകയും ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

ബി-സ്മൈൽ പുറത്തിറക്കിയ ഉത്തരവുകളിലൂടെ ഓരോ ഫ്ലൈഓവർ പദ്ധതിക്കും എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി. റോഡ് സാഹചര്യങ്ങൾ പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ടുകളിൽ (ഡിപിആർ) മാറ്റങ്ങൾ നിർദ്ദേശിക്കാനാണ് അവർക്ക് നിർദ്ദേശം. നിലവിൽ ഇന്ത്യയുടെ ഐടി ഹബ്ബ് എന്ന വിശേഷണം സ്വന്തമായുള്ള ബെംഗളൂരു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ട്രാഫിക് ബ്ലോക്കും നീണ്ട ഗതാഗതക്കുരുക്കും.

സിസ്സി സർക്കിൾ-നയന്ദഹള്ളി, യശ്വന്ത്പുർ-ഹലസൂരു, കനകപ്പുര റോഡിലെ അനയ് ആനന്ദ് ഭവൻ, മിനർവ സർക്കിൾ-ഹഡ്സൺ സർക്കിൾ, മാരേനഹള്ളി മെയിൻ റോഡ്, എംഇഐ ജംഗ്ഷൻ, പൈപ്പ് ലൈൻ റോഡ്, ഡൊഡ്ഡബല്ലാപൂർ റോഡ്, ഓൾഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലാണ് ഫ്ലൈഓവറുകൾ ബി സ്‌മൈൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ഫ്ലൈഓവറുകളെ ദൈർഘ്യമനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചു: 5 കിലോമീറ്റർ വരെ, 5-നും 10 കിലോമീറ്ററിനും ഇടയിൽ, 10 കിലോമീറ്ററിലധികം എന്നിങ്ങനെയാണ് ഇത് തിരിച്ചിരിക്കുന്നത്. അതിൽ തന്നെ 10 കിലോമീറ്ററിലധികമുള്ള പദ്ധതികൾ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കാനാണ് തീരുമാനം. ഇതിന് പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സർക്കാരിൽ നിന്ന് ലഭിക്കാം.

ജനുവരി 28-നകം വിലയിരുത്തലുകളും ശുപാർശകളും സമർപ്പിക്കാൻ എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നടപ്പാക്കുമ്പോൾ ഏകോപനം ഉറപ്പാക്കാൻ, പ്രവർത്തനങ്ങളെക്കുറിച്ച് നഗര കോർപ്പറേഷനുകളെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതായത് നിർദ്ദേശങ്ങളും ശുപാർശകളും സമർപ്പിക്കാൻ ഇനി രണ്ടാഴ്‌ച കൂടി മാത്രമാണ് ശേഷിക്കുന്നത്.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

പ്രധാന പാതകളിലെ സഞ്ചാരം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ടും ഇവയുടെ ദീർഘകാല സ്വാധീനം ഇപ്പോഴും ചർച്ചാവിഷയമായി തുടരുകയാണ്. അതിന്റെ പ്രധാന കാരണം ഇത്തരം പദ്ധതികളുടെ ബെംഗളൂരു നഗരത്തിലെ ചരിത്രം തന്നെയാണ്.

ഈ ഫ്ലൈഓവറുകൾ സ്ഥാപിക്കുന്ന വേളയിൽ ഉണ്ടായേക്കാവുന്ന ഗതാഗത കുരുക്കാണ് ഒരു വിഭാഗം ഉയർത്തുന്ന പ്രധാന ആശങ്ക. മുൻകാലങ്ങളിൽ എല്ലാം തന്നെ ഇത്തരത്തിൽ ഫ്ലൈ ഓവറുകൾ നിർമ്മിക്കുന്ന വേളയിൽ അതാത് പ്രദേശങ്ങളിൽ കനത്ത ട്രാഫിക് ബ്ലോക്ക് ഉൾപ്പെടെയുള്ളവ ഉണ്ടായിരുന്നു. അത് തന്നെയാണ് പലരെയും പിന്നോട്ട് വലിക്കുന്ന ഘടകം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts