സവാളയുടെ തൊലി കളയുമ്പോള് പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവര്ക്കും ഉണ്ട്. സവാളയുടെ തൊലി കളയുമ്പോള് കാണുന്ന കറുത്ത പാടുകള് ഒരു തരം പൂപ്പലാണ്. ആസ്പര്ജിലസ് നൈഗര് എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള് കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല് പോകുന്നതാണ്. നന്നായി വൃത്തിയാക്കിയ ശേഷം…
Read MoreYear: 2025
കടുത്തുരുത്തിയിൽ കാര് നിയന്ത്രണംവിട്ട് കനാലില് വീണു
കടുത്തുരുത്തി: പനി ബാധിച്ച ഒമ്പതു വയസുകാരി മകള്ക്ക് മരുന്ന് വാങ്ങാന് പോവുകയായിരുന്ന പിതാവും മകളും സഞ്ചരിച്ച കാര് നിയന്ത്രണംവിട്ട് വെള്ളമില്ലാത്ത കനാലില് വീണു. ഇരുവരും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. അരുണാശേരി ഭാഗത്ത് ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം. സമീപവാസിയായ അരുണാശേരി താന്നിനില്ക്കുംതടത്തില് സന്തോഷ് (50), മകള് നാലാം ക്ലാസ് വിദ്യാര്ഥി അല്ഫോന്സ എന്നിവരാണ് അപകടത്തില്പ്പെട്ടത്. വെള്ളമില്ലാഞ്ഞതും കനാലില് നിറയെ പുല്ല് നിറഞ്ഞുകിടന്നതും വൻ അപകടമൊഴിവാക്കി. നാട്ടുകാരനായ ജോണിച്ചന് പൂമരത്തേല് അറിയിച്ചതിനെത്തുടര്ന്ന് ഫയര്ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും കാര് കയറ്റാന് മാര്ഗമില്ലാത്തതിനാല് മടങ്ങി. പിന്നീട് ക്രെയിന് എത്തിച്ചു കാര്…
Read Moreഅശ്ലീല വീഡിയോകൾ ലഭ്യമാക്കുന്ന വെബ് സൈറ്റുകൾ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
ബെംഗളൂരു : രാജ്യത്ത് അശ്ലീല വീഡിയോകൾ ലഭ്യമാക്കുന്ന വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. സമാനമായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി തള്ളിയത്. അശ്ലീല സൈറ്റുകളും ആപ്പുകളും നിരോധിക്കുകയും ഇവരുടെ ഉടമകൾക്ക് എതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക സ്ഥാപനമാണ് ഹർജി നൽകിയത്. എന്നാൽ ഇതേ വിഷയത്തിലുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ അറിയിച്ചതിനെ ത്തുടർന്നാണ് ഹർജി തള്ളിയത്.
Read Moreസർക്കാർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു
ബെംഗളൂരു: മാണ്ഡ്യയിലെ ഡെപ്യൂട്ടി കമ്മിഷണറുടെ (ഡിസി) ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ കർഷകൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു കെആർ പേട്ട് താലൂക്കിലെ മൂഡനഹള്ളി ഗ്രാമത്തിൽ നിന്നുള്ള എം.ഡി. മഞ്ചെഗൗഡ(55)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വർഷങ്ങൾക്കുമുൻപ് ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച്, മാണ്ഡ്യയിലെ ഡിസി ഓഫീസിന് എതിർവശത്തുള്ള കാവേരി പാർക്കിൽവെച്ച് മഞ്ചെഗൗഡ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു. 60 ശതമാനം പൊള്ളലേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി…
Read Moreഇടുക്കിയില് ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ. പാർട്ടി ചിഹ്നത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരള ഘടകം അറിയിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിൽ മത്സരിക്കും. ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും മത്സരിക്കും. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ മൂന്നാറിലും, ഉപ്പുതറയിലും ഡിഎംകെ ഓഫീസ് തുറന്നു. കഴിഞ്ഞ ലേക്സഭ തെരഞ്ഞെടുപ്പിൽ…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റുകൾ തകരാറിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ അടിക്കടി പ്രവർത്തനരഹിതമാക്കുന്നത് രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാക്കുന്നു. കഴിഞ്ഞദിവസം രോഗികൾ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു . 21, 22 വാർഡുകളിലെ ലിഫ്റ്റുകളാണ് കഴിഞ്ഞദിവസം തകരാറിലായത്. 21-ാം വാർഡിലെ ലിഫ്റ്റ് ഒരു ദിവസം അഞ്ചും ആറും പ്രാവശ്യമെങ്കിലും കേടാകുമെന്നാണ് പറയുന്നു. ഈ സമയത്തൊക്കെ രോഗികളും ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടക്കും. പിന്നീട് മെക്കാനിക്കിനെ വിളിച്ചുവരുത്തിയാണ് ലിഫ്റ്റിനുള്ളിൽനിന്നും പുറത്തെത്തിക്കുന്നത്. കഴിഞ്ഞദിവസം വീണ്ടും ലിഫ്റ്റ് കേടാകുകയും ഇതിനുള്ളിൽ വയോധിക രോഗിയും ആശുപത്രി ജീവനക്കാരനും അരമണിക്കൂറോളം കുടുങ്ങിക്കിടക്കുകയും ചെയ്തു. തുടർന്ന് സാങ്കേതിക വിദഗ്ധനെ വിളിച്ചുവരുത്തിയാണ് ആളുകളെ പുറത്തേക്കിറക്കിയത്.…
Read Moreഎയിംസിന് തറക്കല്ലിടാതെ 2029ല് വോട്ട് ചോദിക്കില്ല; സുരേഷ് ഗോപി
തൃശൂര്: തൃശൂരില് നിന്ന് എയര്പോര്ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . അതിന് പല കാരണങ്ങളുണ്ട്. അത് ഒരു സ്വപ്നമായിട്ടാണ് അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര് കോര്പ്പറേഷന് സ്റ്റേഡിയത്തില് കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അങ്ങനെ ഒരു കാര്യം അവതരിപ്പിച്ചതിന് എത്രമാത്രം അവഹേളനമാണ് താന് നേരിട്ടത്. ഇലക്ഷന് മുന്പായിരുന്നു അങ്ങനെ ഒരു കാര്യം പറഞ്ഞത്. അത് പറഞ്ഞതിന് പിന്നാലെ അന്നും ജയിച്ചില്ല, രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോള് അത് എവിടെ എന്ന് ചോദിക്കുന്നത് എന്ത് തരമാണെന്നും സുരേഷ്…
Read Moreഅംബേദ്കർ പ്രതിമ കേടുവരുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : ദളിത് വിഭാഗത്തിൽപ്പെട്ട ചിലരോടുള്ള വൈരാഗ്യത്തിന്റെ പേരിൽ അംബേദ്കർ പ്രതിമ കേടുവരുത്തിയ യുവാവ് അറസ്റ്റിൽ. ചാമരാജ് ജില്ലയിലെ ജ്യോതിഗൗഡപുര ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ മഞ്ജുനാഥാണ് (31) പ്രതിമയ്ക്കുനേരേ അക്രമം കാട്ടിയത്. പട്ടികജാതിവിഭാഗത്തിൽപ്പെട്ട സ്ത്രീയുമായി മുൻപ് മഞ്ജുനാഥ് തർക്കമുണ്ടാക്കുകയും ഇവരെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഗ്രാമത്തലവൻ ഇയാൾക്ക് പിഴ വിധിച്ചു. ഇതിന്റെപേരിൽ ദളിത് വിഭാഗത്തോട് തോന്നിയ വിരോധമാണ് പ്രതിമ നശിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി. കഴിഞ്ഞദിവസം രാത്രിയിലാണ് പ്രതിമ കേടുവരുത്തിയത്. സമീപമുണ്ടായിരുന്ന ബാനറിലെ അംബേദ്കറുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസെടുത്ത…
Read Moreസ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,400 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 11,175 രൂപയാണ് നൽകേണ്ടത്.കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 89,080 രൂപയും ഒരു ഗ്രാമിന് 11,135 രൂപയുമായിരുന്നു വില. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു സ്വർണവില. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകൾ സ്വർണത്തെ…
Read Moreബിഹാറില് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ലാലുവും കുടുംബവും വോട്ട് രേഖപ്പെടുത്തി
ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. ആദ്യഘട്ടത്തില് 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുര്, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുര് ഉള്പ്പെടെയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ ജന്മനാട് ഉള്പ്പെട്ട ഹര്ണൗത്ത് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. 1,314 സ്ഥാനാര്ത്ഥികളാണ് മത്സരരംഗത്തുള്ളത്. 18 ജില്ലകളിലായി 3.75 കോടി വോട്ടര്മാരാണ് ആദ്യഘട്ടത്തില് വോട്ട് രേഖപ്പെടുത്താനുള്ളത്. എസ്ഐആര് നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ആര്ജെഡി നേതാവ് ലാലുപ്രസാദ് യാദവ് വോട്ട് രേഖപ്പെടുത്തി. ഭാര്യയും മുന് മുഖ്യമന്ത്രിയുമായ റാബ്രി ദേവി,…
Read More