ബെംഗളൂരു : പ്രാഥമികവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പരിഷ്കാരമാകുമെന്ന് പ്രതീക്ഷിച്ച ‘കളിച്ചുകൊണ്ട് പഠനം’ പദ്ധതി (നലി കലി പദ്ധതി) ഉപേക്ഷിക്കുന്നു. ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടിയായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാൽ, വിദ്യാർഥികളുടെ പഠനനിലവാരം മോശമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത് ഉപേക്ഷിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ചിരുത്തി കളികളും പരിശീലനപരിപാടികളുമായി പഠനം നടത്തുന്ന രീതിയായിരുന്നു നലി കലി പദ്ധതിയിൽ പിന്തുടർന്നിരുന്നത്. ഓരോ ക്ലാസിനും ഓരോ ക്ലാസ് മുറി എന്നതിനുപകരം മൂന്നുക്ലാസുകൾക്കുമായി ഒരു ക്ലാസ് മുറി നടപ്പാക്കുകയും ചെയ്തു. 2009-ലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, വിദ്യാർഥികൾ…
Read MoreYear: 2025
വാഹനാപകടത്തിൽ മലയാളി യുവാക്കള്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിലുണ്ടായ വാഹമാപകടത്തില് അഞ്ചരക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കള്ക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി ബിഉഎംയുപി സ്കൂള് സമീപം സുലൈഖാസില് പി അനസ് (22) വെണ്മണലില് ഷഫ്നാസില് എം. സഹീര് (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ കടൂരിലായിരുന്നു അപകടം. 6 പേരടങ്ങുന്ന സംഘം 3 ബൈക്കുകളിലായി ചൊവ്വാഴ്ചയാണ് വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. സംഘത്തിലെ ഒരു ബൈക്കാണ് അപകടത്തില് പെട്ടത്. ചിക്കമഗളൂരുവില് നിന്ന് മൈസൂരുവിലേക്ക് ഉളള യാത്രയില് ബൈക്കില് കാര് ഇടിക്കുകയായിരുന്നു. അനസ് സംഭവസഥലത്തും സഹീര് മംഗളൂരുവിലെ ആശുപത്രിയിലേക്കുളള യാത്രാമധ്യേയുമാണ് മരിച്ചത്.
Read Moreസർവീസ് തുടങ്ങുന്നതിന് മുന്നോടിയായി പരീക്ഷണയോട്ടം നടത്തി ബെംഗളൂരു-എറണാകുളം വന്ദേഭാരത്
പാലക്കാട് :ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച പരീക്ഷണയോട്ടം നടത്തി. രാവിലെ പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് തീവണ്ടിയെത്തിയത്. 10.35-ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. രണ്ടുമിനിറ്റാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. എട്ട് കമ്പാർട്ടുമെന്റുകളാണുണ്ടായിരുന്നത്. രണ്ട് ലോക്കോ പൈലറ്റുമാർക്ക് പുറമേ നിരീക്ഷകരായി റെയിൽഗതാഗത വിഭാഗം എൻജിനിയർമാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു. രാവിലെ 5.10-ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന്…
Read Moreഭിന്നശേഷി കുട്ടികൾക്ക് നേരെ പീഡനം ; പോക്സോ കേസ് അധ്യാപകൻ പിടിയിൽ
ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ സ്വകാര്യ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന്റെപേരിൽ പോക്സോ കേസ്. ചാമരാജ്നഗർ എസ്പി ഡോ. ബി.ടി. കവിതയ്ക്കു ലഭിച്ച പരാതിയിലാണ് കേസെടുത്തത്. പോലീസ് സ്കൂൾ സന്ദർശിച്ച് ചില വിദ്യാർഥികളിൽനിന്ന് മൊഴിയെടുത്തതായി എസ്പി പറഞ്ഞു. സ്കൂളിൽ മുൻപ് പഠിച്ചിരുന്ന, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം പ്രതിയെ അറസ്റ്റുചെയ്യുമെന്നും എസ്പി പറഞ്ഞു.
Read Moreതാങ്ങുവില വർധിപ്പിക്കണമെന്ന് ആവശ്യം; കർഷകർ സമരത്തിൽ
ബെംഗളൂരു : കരമ്പിന് ടണ്ണിന് 3500 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർണാടകത്തിൽ കർഷകർ സമരത്തിൽ. ബെലഗാവിയിലെ കരിമ്പുകർഷകരാണ് സമരം ശക്തമാക്കി രംഗത്തുള്ളത്. സമീപജില്ലകളിലെ ചിലയിടങ്ങളിലും കർഷകർ സമരത്തിനിറങ്ങിയിട്ടുണ്ട്. കർണാടക രാജ്യ റെയ്ത്ത സംഘ, ഹസിരുസേനെ, കർണാടക കരിമ്പുകർഷക അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സമരം. സമരത്തിന്റെ ഭാഗമായി ജില്ലയിലെ ചിലയിടങ്ങളിൽ ചൊവ്വാഴ്ച ബന്ദാചരിച്ചു. ഗതാഗതം തടസ്സപ്പെടുത്തി. ബെലഗാവിയിലെ ഗുർലാപുരയിൽ തിങ്കളാഴ്ച നടന്ന സമരത്തിനിടെ ഒരു കർഷകൻ കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സിയിലാണ്. ബിജെപി എംപി ജഗദീഷ് ഷെട്ടാർ സമരത്തിൽ പങ്കെടക്കാനെത്തിയപ്പോഴായിരുന്നു സംഭവം.…
Read Moreനിങ്ങളുടെ ‘അശ്ലീല വീഡിയോ, ഫോട്ടോ’ സോഷ്യൽ മീഡിയയിൽ വൈറലായാൽ, ഉടൻ തന്നെ ഇവിടെ പരാതി നൽകുക! വിശദാംശങ്ങള്
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ഒരു അശ്ലീല വീഡിയോയോ ഫോട്ടോയോ വൈറലാകുമ്പോൾ, നിങ്ങൾക്ക് ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഭയമില്ലാതെ പരാതി നൽകാം. അതെ, സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ വൈറലാകുന്നത് തടയാൻ ഈ ഘട്ടങ്ങൾ പാലിക്കുക. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക. അശ്ലീല ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തടയാൻ WWW.stopncii.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. റിപ്പോർട്ട് ചെയ്യാൻ കഴിയും. ഈ ഘട്ടങ്ങൾ പാലിക്കുക. ആദ്യം ഗൂഗിളിൽ പോകുക. WWW.stopncii.org എന്ന വെബ്സൈറ്റ് തിരയുക.…
Read Moreസമ്മാനപ്പെരുമഴയോടെ ബെംഗളൂരു ക്ലീൻ അപ്പ് ഡ്രൈവ് തുടക്കം: ശുചിത്വ ഡ്രൈവിലെ വിജയികൾക്ക് ഒരു ലക്ഷം രൂപ സമ്മാനം
ബെംഗളൂരു : തലസ്ഥാനത്ത് ശുചിത്വ യജ്ഞത്തിന് ശക്തി കൂടിവരികയാണ്. ബെംഗളൂരു നോർത്ത് അർബൻ കോർപ്പറേഷൻ നവംബർ 8 ന് അതിന്റെ അധികാരപരിധിയിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ശുചിത്വ യജ്ഞം നടത്തും. ഏറ്റവും ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനുപുറമെ, മറ്റ് സമ്മാനങ്ങളും ഉണ്ട്. മറുവശത്ത്, തെരുവിൽ മാലിന്യം വലിച്ചെറിഞ്ഞവരുടെ വീടുകൾക്ക് മുന്നിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട് ജിബിഎ പിഴ ഈടാക്കിയിട്ടുണ്ട്. ഹെബ്ബാൽ, പുലകേശിനഗർ, സർവജ്ഞനഗർ, യെലഹങ്ക, ബ്യാതരായണപുര, ദാസറഹള്ളി, രാജരാജേശ്വരി നഗറിന്റെ ചില ഭാഗങ്ങൾ…
Read Moreപേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുത്; ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപിസ്റ്റുകളും ഡോക്ടർമാരല്ലെന്ന് ഹൈക്കോടതി
കൊച്ചി:ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപിസ്റ്റുകളും ഡോക്ടർമാരല്ലെന്ന് ഹൈക്കോടതി. ഇവർ പേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഡോക്ടർ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കോടതിയുടെ നിർദേശം. ഡോക്ടർ എന്ന് ഉപയോഗിക്കുന്നത് തടയണം എന്ന ഫിസിക്കൽ മെഡിസിൻ അസോസിയേഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
Read Moreബെംഗളൂരുവിലെ യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ വിമാനത്താവളം; കർണാടകയും തമിഴ്നാടും തമ്മിൽ പിടിവലി; നടപടികൾ വേഗത്തിലാക്കി കർണാടക
ബെംഗളൂരു : ഐടി നഗരമായ ബെംഗളൂരുവിലെ യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ വിമാനത്താവളം നിർമിക്കുന്നതിൽ മത്സരിച്ച് കർണാടകയും തമിഴ്നാടും. ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം നിർമിക്കാൻ കർണാടക ഒരുങ്ങുമ്പോൾ ബെംഗളൂരു നഗരാതിർത്തിയായ അത്തിബലേയിൽനിന്ന് 50 കിലോ മീറ്ററിനുള്ളിൽ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽ പുതിയ വിമാനത്തവളത്തിനുള്ള നടപടിയുമായി തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. തമിഴ്നാടിന്റെ നീക്കം തടയാൻ കർണാടക പുതിയ വിമാനത്താവള നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.വൈദ്യുത വാഹനനിർമാണം അടക്കമുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് ഹൊസൂരിനെ വ്യാവസായ കേന്ദ്രമാക്കി മാറ്റാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ വിമാനത്താവളം…
Read Moreരാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ; ബ്രസീലിയൻ മോഡലിന്റെ ചിത്രത്തെക്കുറിച്ച് അറിയില്ലെന്ന് വെളിപ്പെടുത്തൽ
രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യാഥാർഥ്യമാണെന്നും സ്വീറ്റി കൂട്ടിച്ചേർത്തു .
Read More