നഗരത്തിൽ വിദ്യാർഥികളിൽ അടക്കം ലഹരി വിൽപ്പനയും ഉപഭോഗവും കൂടുന്നു; പോലീസ് കടുത്ത നടപടിയിലേക്ക്

ബെംഗളൂരു: നഗരത്തിൽ ലഹരി വിൽപ്പനയും ഉപഭോഗവും കൂടുന്നതായി എസിപി എൽ. നാഗേഷ് അറിയിച്ചു. ഡിസി ഓഫീസിൽ നടന്ന നാർക്കോ കോഡിനേഷൻ സെന്ററിന്റെ ജില്ലാതല കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളും മയക്കുമരുന്നിന് അടിമപ്പെടുന്ന പ്രവണത വർധിച്ചുവരുന്നതായി അദ്ദഹം അറിയിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ച് ലഹരി വിൽപ്പനക്കെതിരേ മൈസൂരുവിൽ പോലീസ് കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും പിയു വിദ്യാഭ്യാസ വകുപ്പും ഊർജിതമായ ഇടപെടലും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തണമെന്ന് അദ്ദേഹം…

Read More

നിയന്ത്രണം ശക്തമാക്കുന്നു; ഭക്ഷണത്തിന് നടൻ ദർശനും ഇനി വരി നിൽക്കണം

ബെംഗളൂരു : കൊടുംകുറ്റവാളികളായ തടവുകാർക്കുപോലും സുഖസൗകര്യങ്ങളൊരുക്കിയിരിക്കുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പരപ്പന അഗ്രഹാര ജയിലിൽ നിയന്ത്രണം കർശനമാക്കി. രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ അടക്കമുള്ള തടവുകാർക്ക് നൽകിയിരുന്ന ഇളവുകൾ പിൻവലിച്ചു. നേരത്തേ ദർശന് ഭക്ഷണം സെല്ലിൽ എത്തിച്ചുനൽകിയിരുന്നെങ്കിൽ ഇപ്പോൾ വരിയിൽ കാത്തുനിൽക്കണം. ഒറ്റയ്ക്ക് ഒരു സെല്ലിലാണ് ദർശനെ താമസിപ്പിച്ചിരിക്കുന്നത്. അതിസുരക്ഷയുള്ള ഇവിടെ ഭക്ഷണം എത്തിച്ചുനൽകുകയായിരുന്നു. എന്നാൽ, ഇപ്പോൾ ദർശനും മറ്റുതടവുകാർക്കൊപ്പം വരിയിൽ കാത്തുനിന്നാണ് ഭക്ഷണംവാങ്ങുന്നത്. വിവാദവീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് പുതുതായി നിയമിക്കപ്പെട്ട ജയിൽ സൂപ്രണ്ട് അൻഷുകുമാറാന് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ജയിലിൽ കൂടുതൽ…

Read More

“ബെംഗളൂരു ഫ്രിഡ്ജിനുള്ളിൽ”: മൂടൽമഞ്ഞിൽ മുങ്ങി നഗരം ; ക്യാമറയിൽ പതിഞ്ഞ അത്ഭുതകരമായ ദൃശ്യം

ബെംഗളൂരു : നഗരത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. തണുപ്പ് തുടങ്ങിയിരിക്കുന്നു. തണുപ്പ് കാരണം ഈ വാരാന്ത്യത്തിൽ ആളുകൾ പുറത്തിറങ്ങുന്നില്ല. ഇപ്പോൾ ഈ കാലാവസ്ഥയെക്കുറിച്ചുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ശനിയാഴ്ച ബെംഗളൂരുവിൽ റെക്കോർഡ് തണുപ്പായിരുന്നു. തണുപ്പ് കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ പോലും തോന്നിയില്ല. ഈ കാലാവസ്ഥയിൽ ഒരു സ്ത്രീ പകർത്തിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. ശനിയാഴ്ച രാവിലെ, മേഘങ്ങൾ കാരണം അന്തരീക്ഷം മുഴുവൻ ഇരുണ്ടിരുന്നു. ബാംഗ്ലൂരിന്റെ ചരിത്രത്തിൽ ഇത് ആദ്യമാണെന്ന് പറയപ്പെടുന്നു. ഈ രംഗം നോക്കിയാണ് അദ്ദേഹം “ബെംഗളൂരു ഫ്രിഡ്ജിനുള്ളിൽ” എന്ന…

Read More

20 കാരിയായ ലിവ് ഇന്‍ പങ്കാളിയെ മര്‍ദിച്ചു കൊന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ലിവിങ് ടു​ഗദർ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ​ഗുജറാത്തിലെ സൗരാഷ്ട്രയിലാണ് സംഭവം. 20കാരിയായ പുഷ്പാദേവിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കൊലപാതകത്തിൽ പിടിയിലായ മധ്യപ്രദേശ് സ്വദേശി നരേന്ദ്രസിങ് ധ്രുവേലാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. മൂന്ന് മാസമായി ലിവിങ് ടു​ഗദർ ബന്ധത്തിലായിരുന്നു ഇരുവരും. ഒരുമിച്ച് താമസിച്ചിരുന്ന സൗരാഷ്ട്രയിലെ ഒരു ലേബർ ക്വാർട്ടേഴ്സിലായിരുന്നു കൊലപാതകം. കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ, യുവാവ് മരക്കമ്പ് കൊണ്ടും ബെൽറ്റ് കാെണ്ടും പുഷ്പാദേവിയെ മർദിക്കുകയായിരുന്നു. അതുകൊണ്ടും തീരാതെ, യുവതിയുടെ മുഖത്ത് ഇയാൾ കടിക്കുകയും ചെയ്തു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവതി…

Read More

ജോലി സമ്മർദ്ദം;പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്കു ശ്രമിച്ചു

ആലപ്പുഴ മാവേലിക്കരയിൽ സിപിഒയുടെ ആത്മഹത്യാശ്രമം. മാവേലിക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഖിൽ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥൻ്റെ അമിത ജോലി സമ്മർദ്ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മൽ കടവ് പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Read More

ലക്ഷ്യം 2028 നിയമസഭാ തിരഞ്ഞെടുപ്പ്; ഡി.കെ. ശിവകുമാർ

ബെംഗളൂരു : തന്റെ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടെന്നും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കുന്നതിനുവേണ്ടി പാർട്ടിയെ ഒരുക്കുകയാണ് ലക്ഷ്യമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാനത്തെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അഭിപ്രായവ്യത്യാസമില്ല. ഒരിടത്തും അദ്ദേഹത്തിന്റെ നിലപാടിനെതിരേ താൻ സംസാരിച്ചിട്ടില്ല. കർണാടകയിലെ ജനങ്ങൾക്ക് സർക്കാരിൽ ഏറെ പ്രതീക്ഷയുണ്ട്. അത് പാലിക്കുന്നതിനാണ് താനും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു. കഴിഞ്ഞദിവസം സിദ്ധരാമയ്യയുടെ വീട്ടിൽ നടത്തിയ ചർച്ചയെ തുടർന്നാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ഇരുവരും തമ്മിലുള്ള തർക്കം താത്കാലികമായിട്ടെങ്കിലും പരിഹരിക്കപ്പെട്ടത്. സംസ്ഥാനത്ത് അധികാരമാറ്റം ഉടൻ വേണ്ടെന്നാണ്…

Read More

കടി വരുന്ന വഴികൾ; നഗരത്തിലെ തെരുവുനായകളുടെ കണക്കെടുക്കാൻ അധ്യാപകർ

ബെംഗളൂരു : നഗരത്തിൽ തെരുവുനായകളുടെ കണക്കെടുപ്പ് നടത്താൻ സ്കൂൾ അധ്യാപകരെ നിയോഗിക്കാൻ കോർപ്പറേഷന്റെ ഉത്തരവ്. ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മിഷണറാണ് ഉത്തരവിട്ടത്. ഇതിനെതിരേ സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് രംഗത്തെത്തി. അധ്യാപകർക്ക് അക്കാദമികമായ ഒട്ടേറെ ജോലികളുണ്ടെന്നും ഇതിനിടെ തെരുവുനായകളുടെ കണക്കെടുക്കാൻ കഴിയില്ലെന്നും അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾ ഓഫ് കർണാടക(കാംസ്) വ്യക്തമാക്കി. തെരുവുനായകളെ നിയന്ത്രിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് കണക്കെടുപ്പ് നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്. സ്കൂൾപരിസരത്തും സമീപപ്രദേശങ്ങളിലുമുള്ള നായകളുടെ കണക്കെടുപ്പ് സ്കൂൾ ജീവനക്കാർ നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. അധ്യാപകർ അടക്കമുള്ള ജീവനക്കാർക്ക്…

Read More

1.10 കോടി മുടക്കി കേരള മുഖ്യമന്ത്രി പിണറായിവിജയന് പുതിയ വാഹനം; ധനമന്ത്രി ഉത്തരവിറക്കി

pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം…

Read More

പിള്ളേരെ പാസ് ആക്കിയെടുക്കാൻ സർക്കാരിന്റെ അടുത്ത ട്രിക്ക്; എസ്എസ്എൽസി വിജയം മെച്ചപ്പെടുത്തിയാൽ അധ്യാപകർക്ക് പാരിതോഷികം

ബെംഗളൂരു : കർണാടകത്തിലെ സർക്കാർ സ്കൂളുകളിൽ എസ്എസ്എൽസിക്ക് വിജയം മെച്ചപ്പെടുത്തിയാൽ അധ്യാപകർക്ക് പാരിതോഷികംനൽകാൻ തീരുമാനം. വിദേശയാത്ര, വിദേശത്ത് പരിശീലനം, കാഷ് അവാർഡ് അടക്കമുള്ളവയായിരിക്കും പാരിതോഷികമായി നൽകുക. ഉടൻതന്നെ ഇത് നടപ്പാക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധുബെംഗാരപ്പ അറിയിച്ചു. സർക്കാർ സ്കൂളുകളിൽ കൂടുതൽ വിദ്യാർഥികളെ ചേർക്കുന്ന അധ്യാപകർക്കും വിദേശയാത്ര വാഗ്ദാനംചെയ്തിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകളിലെ അധ്യാപകർക്കുനേരേ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സ്കൂൾ വികസന, മോണിറ്ററിങ് കമ്മിറ്റികൾ എല്ലാമാസവും യോഗംചേരാനും അക്കാദമികമികവ് ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും നിർദേശംനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 പേർ മരിച്ചു

മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദമായി മാറും. മഴക്കെടുതിയിൽ ഒട്ടനവധി ജീവനുകളാണ് പൊലിയുന്നത്. ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. അതേസമയം, ചെന്നൈ അടക്കമുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും എന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ, പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായെന്ന് റിപ്പോർട്ട്. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…

Read More
Click Here to Follow Us