കോഴിക്കോട്: കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലായിരുന്നു നേതാവിന്റെ പ്രതികരണം. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ല. അദ്ദേഹത്തെ പൊലീസ് കണ്ടു പിടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടി. നിയമം എല്ലാവർക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
Read MoreYear: 2025
രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍
സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.
Read Moreരാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തൽ. രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയും നിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യ ശ്രമത്തിൽ അമിത അളവിൽ മരുന്നു കഴിച്ചതിനെത്തുടർന്ന് യുവതി ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗർഭഛിദ്രത്തിനായി രണ്ട് ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read Moreരാഹുൽ മുങ്ങിയത് യുവ നടിയുടെ കാറിൽ, ഉറപ്പിച്ച് പൊലീസ്; നടിയെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കും
തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യുവ നടിയെ അന്വേഷണ സംഘം വിളിപ്പിക്കും. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന് അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച കൂടുതൽ ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതിജീവിതയുടെ പരാതിയിൽ കൂടുതൽ ആളുകളിൽനിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തും.
Read Moreപുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം; പ്രതികരിക്കാതെ ആപ്പിള്‍ അടക്കമുള്ള കമ്പനികൾ
ഡല്‍ഹി: സൈബര്‍ സുരക്ഷ ഉറപ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായയാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉത്തരവ് ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയെ തുടര്‍ന്ന് ഇനി ഫോണുകളില്‍ നിന്ന് ഈ ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കില്ല. 90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. വിതരണ…
Read Moreനമ്പറിലും ടിക്കറ്റ് ചാര്‍ജിലും മാറ്റം; എറണാകുളം ഇന്റര്‍സിറ്റി നാളെ മുതല്‍ എക്‌സ്പ്രസ്; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് നാളെ മുതല്‍ എക്‌സ്പ്രസ് സര്‍വ്വീസായി മാറും. നമ്പറിലും ടിക്കറ്റ് ചാര്‍ജിലും മാറ്റമുണ്ട്. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ നമ്പര്‍ 16377, എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റിയുടെത് 16378 എന്നിങ്ങനെയാകും. സെക്കന്‍ഡ് സിറ്റിങ്ങില്‍ 205 രൂപയും എസി ചെയര്‍കാറില്‍ 740 രൂപയുമാണ് പുതിയ ടിക്കറ്റ് ചാര്‍ജ്. നിലവില്‍ ഇത് 220 രൂപയും 790 രൂപയുമാണ്. ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ താഴെയായതിനാലാണ് സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് എക്‌സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്. കെഎസ്ആര്‍ ബെംഗളൂരു സ്‌റ്റേഷന്‍…
Read Moreഹാനികരമായ ഭക്ഷണം വിറ്റു; രാമേശ്വരം കഫേ ഉടമകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്
ബെംഗളൂരു: രാമേശ്വരം കഫേ ഉടമ രാഘവേന്ദ്ര റാവു, ഭാര്യ ദിവ്യ രാഘവേന്ദ്ര റാവു, സീനിയർ എക്സിക്യൂട്ടീവ് സുമന്ത് ലക്ഷ്മിനാരായണൻ എന്നിവർക്കെതിരെ ഒരു കെട്ടിട നിർമ്മാതാവ് നൽകിയ പരാതിയിൽ, ദോഷകരമായ ഭക്ഷണം വിറ്റതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും മറ്റ് കുറ്റങ്ങൾക്കും ബെംഗളൂരു പോലീസ് കേസെടുത്തു. തിങ്കളാഴ്ച, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള പോലീസ് മൂന്ന് പേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ജൂലൈ 24 ന് കഫേയിലെ വിമാനത്താവള ഔട്ട്‌ലെറ്റിൽ (ടെർമിനൽ 1) പുഴുക്കൾ നിറഞ്ഞ പൊങ്കൽ വിളമ്പിയതായി മാറത്തഹള്ളി നിവാസിയായ നിഖിൽ…
Read Moreബെംഗളൂരു ലണ്ടൻ പോലെ: തണുപ്പിൽ വിറയ്ക്കുന്ന അനുഭവം പങ്കുവെച്ച് അമേരിക്കൻ യുവതി
ബെംഗളൂരു: വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്, ഭയങ്കര തണുപ്പാണ്. ബെംഗളൂരു നിവാസികളുടെ വായിൽ നിന്ന് നിങ്ങൾ ഈ ചൊല്ല് കേട്ടിട്ടുണ്ടാകും. നഗരത്തിൽ തണുപ്പ് വർദ്ധിച്ചു. ലണ്ടണിലെ താപനില പലപ്പോഴും ഇതെപ്പോലുള്ള തണുപ്പാണെന്ന് തണുപ്പിൽ വിറയ്ക്കുന്ന ഈ വിദേശ വനിത ഡനാമേരിയുടെ വീഡിയോ വൈറലായി . വീഡിയോ കണ്ടതിന് ശേഷം നെറ്റിസൺസ് പലതരം പ്രതികരണങ്ങൾ പ്രകടിപ്പിച്ചു. ഡാന മേരി (@danamarieplus3) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട ഈ വീഡിയോയിൽ, ബെംഗളൂരുവിലെ ഒരു അമേരിക്കൻ സ്ത്രീ നഗരത്തിലെ താപനില തണുക്കുമ്പോൾ സ്വെറ്ററും സോക്സും ധരിച്ച് തണുപ്പിനെ എങ്ങനെ നേരിടുന്നുവെന്ന്…
Read Moreഎറണാകുളം വന്ദേഭാരത് എക്‌സ്പ്രസിൽ നാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര; ടിക്കറ്റ് കിട്ടാനില്ല ; കോച്ചുകളുടെ എണ്ണം കൂറ്റൻ ആവശ്യം ശക്തം
ബെംഗളൂരു: ഡിസംബര്‍ പിറന്നപ്പോള്‍ തന്നെ കെഎസ്ആര്‍ ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്‌സപ്രസിലെ ക്രിസ്മസ് ദിന ബുക്കിങ് പൂര്‍ത്തിയായി. ക്രിസ്മസിന് 24 ദിവസം ബാക്കി നില്‍ക്കെ ടിക്കറ്റ് തീര്‍ന്നതിനാല്‍ നിലവിലെ 8 കോച്ച് 16 ആക്കണമെന്ന ആവശ്യം ശ്കതമാണ്. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20,25 ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. 20 മുതല്‍ 30 വരെയുളള ദിവസങ്ങളില്‍ ചെയര്‍കാറിലെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു. എറണാകുളത്ത് നിന്നുളള മടക്കസര്‍വ്വീസില്‍ 28, ജനുവരി 4 ദിവസങ്ങളിലെ ബുക്കിങ്ങും നിര്‍ത്തി. കഴിഞ്ഞ മാസം 11ന് പതിവ് സര്‍വ്വീസ്…
Read Moreഒന്നൊന്നര വാ തുറക്കൽ; പാനിപൂരി കഴിക്കാൻ വായ തുറന്ന യുവതിയുടെ താടിയെല്ല് ലോക്കായി ആശുപത്രിയിൽ
പാനിപൂരി കഴിക്കാൻ വായ തുറന്നതോടെ യുവതിയുടെ താടിയെല്ല് സ്ഥാനചലനം സംഭവിച്ച് കുടുങ്ങി. വായ അടയ്ക്കാനാവാതെ ബുദ്ധിമുട്ടിലായ 42കാരി ആശുപത്രിയിൽ ചികിത്സയിലാണ്. താടിയെല്ലുകൾ ലോക്കാവുകയോ സ്തംഭിക്കുകയോ ചെയ്യുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്. പാനിപൂരി കഴിക്കാൻ വായ തുറന്നപ്പോൾ പെട്ടെന്ന് താടിയെല്ല് സ്ഥാനഭ്രംശം സംഭവിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞു. ബന്ധുവായ യുവതിയുടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇൻകല ദേവിയും കുടുംബാഗങ്ങളും. ഇതിനിടെ, പാനിപൂരി കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ഇത്തരമൊരു പ്രശ്നമുണ്ടാകുന്നത്. ‘ദീദി പാനിപൂരി കഴിക്കാൻ വായ തുറന്നതായിരുന്നു. പക്ഷേ വായ അതേയവസ്ഥയിൽ തന്നെ ഇരിക്കുന്നതാണ് പിന്നെ കണ്ടത്.…
Read More