മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ വീടിന് മുന്നിൽ കളിക്കുന്നവർ ആണെങ്കിൽ ശ്രദ്ധിക്കുക!

ബെംഗളൂരു: വീടുകളുടെ പരിസരത്തോ റോഡുകളിലോ കളിക്കുന്ന കുട്ടികളെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുന്ന നിരവധി സംഭവങ്ങൾ മുമ്പ് പുറത്തുവന്നിട്ടുണ്ട്, സമാനമായ ഒരു ഭയാനകമായ സംഭവം നെലമംഗലയിലും നടന്നു . നെലമംഗലയിലെ ഒരു വീടിന് മുന്നിൽ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മേൽ ഒരു കാർ ഇടിച്ചുകയറുകയായിരുന്നു . ഭാഗ്യവശാൽ, കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു, ആശുപത്രിയിൽ ചികിത്സയിലാണ്. നെലമംഗല ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നെലമംഗലയിലെ ടിബി സ്റ്റോപ്പിന് സമീപമുള്ള സുഭാഷ് നഗർ വളവിൽ അമിതവേഗതയിൽ എത്തിയ മാരുതി എട്രിക്ക കാർ നിയന്ത്രണം വിട്ട് വീടിന് മുന്നിൽ…

Read More

ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല; നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്; രാജീവ് ചന്ദ്രശേഖർ

ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ലെന്നും നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആർഎസ്എസിന്റെ സഹായം അഭ്യർത്ഥിച്ചതായും രാജിവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പിസം വലിയ വെല്ലുവിളിയാകുമെന്നായിരുന്നു താൻ ആദ്യം ഇവിടെ എത്തിയപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ഗ്രൂപ്പിസം കണ്ടിട്ടില്ല. അങ്ങനെയൊരു അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവരും പിന്തുണ നൽകുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്. അതിനെ നെഗറ്റീവായിട്ട് കാണുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

Read More

രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്തയാള്‍: റിനി ആന്‍ ജോര്‍ജ്

സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി  പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്ന് റിനി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വറിനെതിരെ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് റിനി പറയുന്നു.

Read More

പ്രണയത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ ബന്ധുക്കൾ; മൃതദേഹത്തെ വിവാഹം ചെയ്ത് പെൺകുട്ടി

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തിയത്. സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.

Read More

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഇഡി നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കുമാണ് നോട്ടീസ് മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നോട്ടീസ് സമര്‍പ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

നവംബറിൽ സ്വർണ്ണ വിലയിലുണ്ടായ തേരോട്ടം ഡിസംബറിലും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. നവംബർ മാസം അവസാനം വൻ വർധനവാണ് സ്വർണ്ണ വിലയിൽ ഉണ്ടായത്. പവന് 95200 രൂപയും ഗ്രാമിന് ₹11,900 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണ നിലക്കായിരുന്നു ഇത് നവംബറിലെ സ്വർണ്ണ വിലയിലുണ്ടായ കുതിപ്പ് തുടരുകയാണ് ഡിസംബറിലും പവന് 480 രൂപ വർധിച്ച് 95,680 രൂപയായി ഗ്രാമിന് 60 രൂപ കൂടി 11960 രൂപയായി . സ്വർണ്ണ വിലയിലെ വർദ്ധനവ് ഇങ്ങനെ തുടർന്നാൽ ഈ വര്ഷം അവസാനിക്കുമ്പോഴേക്കും സ്വർണ്ണ…

Read More

സ്വകാര്യ ചടങ്ങിൽ നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി

കോയമ്പത്തൂർ: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവും വിവാഹിതരായതായി. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. രാജ് ആൻഡ് ഡി കെ കൂട്ടുകെട്ടിലെ സംവിധായകനാണ് രാജ് നിദിമോരു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഏകദേശം 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സാമന്ത ചുവപ്പ് നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് ധരിച്ചത്. വിവാഹ ചിത്രങ്ങൾ സമാന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. സാമന്തയും രാജ്…

Read More

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് സിനിമാ നടിയുടെ ചുവന്ന പോളോ കാറിലെന്ന് സൂചന; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് സൂചന. രാഹുല്‍ കടന്നുകളഞ്ഞ ചുവന്ന പോളോ കാര്‍ ഒരു സിനിമാ നടിയുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. വാഹന നമ്പര്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചത്. പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കണ്ണാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പരാതി നല്‍കിയെന്ന വിവരം പുറത്തു…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. തിങ്കളാഴ്ച രാവിലെ പൗഡിക്കോണത്തെ…

Read More

തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ശബരിമല ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍. നവംബര്‍ 16 മുതല്‍ 29 വൈകിട്ട് ഏഴ് വരെ ദര്‍ശനം നടത്തിയത് 11,89088 തീർത്ഥാടകരാണ്. ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് ഏഴു വരെ 61,190 പേര്‍ മല കയറി. സുഗമദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീർത്ഥാടകര്‍ മലയിറങ്ങുന്നത്. അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ എത്തുന്നതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വിപുലീകരിച്ചു. പമ്പ കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി…

Read More