സ്വകാര്യ ചടങ്ങിൽ നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി

കോയമ്പത്തൂർ: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവും വിവാഹിതരായതായി. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. രാജ് ആൻഡ് ഡി കെ കൂട്ടുകെട്ടിലെ സംവിധായകനാണ് രാജ് നിദിമോരു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഏകദേശം 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സാമന്ത ചുവപ്പ് നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് ധരിച്ചത്. വിവാഹ ചിത്രങ്ങൾ സമാന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!

സാമന്തയും രാജ് നിദിമോരുവും ഏറെക്കാലമായി പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമാന്ത പലപ്പോഴായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘ഫാമിലി മാൻ 2’, ‘സിറ്റാഡൽ: ഹണി ബണ്ണി’ തുടങ്ങിയ ഹിറ്റ് പ്രോജക്റ്റുകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരുടെയും പുതിയ ജീവിതത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

  തമിഴ്‌നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്; പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാൻ സാധ്യത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
[masterslider id="10"]

Related posts

Click Here to Follow Us