ബെംഗളൂരു: നഗരത്തിലെ ദക്ഷിണദേശമായ ആനേക്കൽ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ മാതൃകയിൽ സംഘടിപ്പിച്ച ടൂർണമെൻ്റ് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല, ഐപിഎൽ മാതൃകയിൽ നടന്ന ഫ്രാഞ്ചൈസി രൂപീകരണവും താര ലേലവും തുടങ്ങി ഈ ആശയത്തെ പിന്തുണച്ച് മുന്നോട്ടുവന്ന ക്രിക്കറ്റിനെ സ്നേഹിക്കുന്ന കുറച്ചു സ്പോൺസർമാർ, പിന്നെ ഈ ഒരു ആശയം ഉത്സവമാക്കി മാറ്റിയ അനേക്കലിലെ മലയാളികളടക്കം കുറേ ക്രിക്കറ്റ് പ്രേമികളുമണ്. ഈ പ്രദേശത്തെ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹവും ഉത്സാഹവുമാണ് ഇപ്പോൾ Cricket Maniacs Premier League…
Read MoreMonth: September 2025
സ്‌കൂള്‍ ബസ് കുഴിയില്‍ വീണ സംഭവം: നഗരത്തിലെ അപകടക്കുഴികള്‍ നവീകരിക്കാന്‍ 1100 കോടി അനുവദിച്ച് സര്‍ക്കാര്‍
ബെംഗളൂരു: അപകടക്കുഴിയില്‍ ചെളിക്കെട്ടും യാത്ര ദുസ്സഹമാക്കിയ നഗരവീഥികളുടെ ദുരവസ്ഥ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഏറ്റെടുത്ത് ചര്‍ച്ചയാക്കിയതോടെ പ്രശിനത്തിന് സര്‍ക്കാര്‍ സജീവമായി. നഗരത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1100 കോടി രൂപ അനുവദിച്ചതായി ബെംഗളൂരു വികസന ചുമതല കൂടിയുളള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് കുഴിയില്‍ വീണ് ചെരിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളിലേക്കുശശ യാത്രാദുരിതത്തെ കുറിച്ച് വീഡിയോ ഇറക്കിയതോടെയാണ് സര്‍ക്കാര്‍ നടപടി.
Read Moreവി ഡി സതീശന്റെ താക്കീത് അനുസരിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ…
Read Moreഞാൻ കാരണം അവർക്കൊരു വീട് ലഭ്യമായല്ലോ; നിവേദന വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി
തൃശൂര്‍: തൃശൂർ പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ നിവേദനം സ്വീകരിക്കാത്ത വിഷയത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി എംപി. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ നൽകാറില്ല. പൊതുപ്രവർത്തനമായി തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ത് ചെയ്യാൻ കഴിയില്ല എന്ന ബോധ്യമുണ്ട്. മറ്റൊരു പാർട്ടി കൊച്ചു വേലായുധന് വീട് വെച്ച് നൽകുന്നു എന്നതിൽ സന്തോഷമുണ്ട്. താൻ സിസ്റ്റത്തിൽ നിന്ന് പ്രവർത്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഒരു വ്യക്തീകരണം, അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്‍റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ…
Read Moreനിവേദനം വാങ്ങാതെ സുരേഷ് ഗോപി മടക്കി അയച്ച കൊച്ചു വേലായുധന് സിപിഎം വീട് നിർമിച്ചു നൽകും
തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ സുരേഷ് ഗോപി എംപി സ്വീകരിക്കാതെ മടക്കിയ കൊച്ചു വേലായുധന്റെ നിവേദനം വീട്ടിലെത്തി കൈപ്പറ്റി നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍. ഞായറാഴ്ചയാണ് സി സി മുകുന്ദന്‍ എംഎല്‍എ കൊച്ചു വേലായുധന്റെ വീട്ടിലെത്തിയത്. വീടിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇടപെടണം എന്നായിരുന്നു കൊച്ചു വേലായുധന്റെ നിവേദനത്തിലെ ആവശ്യം. കൊച്ചു വേലായുധന്റെ വീടിന്റെ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും എംഎല്‍എ അറിയിച്ചു. എംഎല്‍എ യോടൊപ്പം സിപിഐ ചേര്‍പ്പ് മണ്ഡലം സെക്രട്ടറി കെ കെ ജോബി , ഗ്രാമപഞ്ചായത്ത് അംഗം ഷില്ലി ജിജുമോന്‍ എന്നിവര്‍ കൂടെ…
Read Moreമണ്ഡ്യയില്‍ മുസ്ലിം സ്ത്രീക്ക് സീമന്തം ചാര്‍ത്തി മത സൗഹാര്‍ദത്തിന് മാതൃക
ബെംഗളൂരു: കഴിഞ്ഞ ദിവസം വര്‍ഗീയ സംഘര്‍ഷം നടന്ന മണ്ഡ്യയില്‍, ഗര്‍ഭിണിയായ മുസ്ലീം യുവതിക്ക് ‘സീമന്ത സംസ്‌കാര ചടങ്ങ് നടത്തി മത സൗഹാര്‍ദ മാതൃകയായി ഹൈന്ദവ വിശ്വാസികള്‍. കെആര്‍ പേര്‍ട്ടിലെ സഹകരണ സംഘം വാര്‍ഷിക യോഗത്തിലാണ് ഹിന്ദു സ്ത്രീകള്‍ നഗ്മഭാനുവിന്റെ നെറ്റിയില്‍ സീമന്തരേഖ ചാര്‍ത്തി സാരിയും മറ്റു സമ്മാനങ്ങളും നല്‍കിയത്. ഹൈന്ദവാചാര പ്രകാരം സുഖപ്രസവത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ സൗഖ്യത്തിനുളള ആശംസയും പ്രാര്‍ത്ഥനയുമാണിത്.
Read Moreറിനിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പേര് പറയാതെ ആരോപണമുയര്‍ത്തിയ യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്ജിനെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കാണ് പരാതി നല്‍കിയത്. ബഹുമാനത്തോടെയാണ് താന്‍ റിനിയോട് പെരുമാറിയതെന്ന് രാഹുല്‍ പരാതിയില്‍ പറയുന്നു. സാമൂഹിക വിമര്‍ശകനായ തന്നെ വലയ്ക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്നതാണ് താന്‍ ഉന്നയിച്ച ചോദ്യമെന്നും രാഹുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ…
Read Moreശ്രദ്ധിക്കുക നഗരത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കാവേരി ജലവിതരണം നിർത്തിവയ്ക്കും
ബെംഗളൂരു: ബെംഗളൂരുവിലെ കാവേരി ജലവിതരണം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കും . കാവേരി ജലം വിതരണം ചെയ്യുന്ന പമ്പിംഗ് സ്റ്റേഷനിൽ ജോലികൾ നടക്കും. അതിനാൽ, സെപ്റ്റംബർ 17 വരെ ബെംഗളൂരുവിലെ പല സ്ഥലങ്ങളിലേക്കും മൂന്ന് ദിവസത്തേക്ക് കാവേരി വെള്ളം വിതരണം ചെയ്യില്ല. കാവേരി അഞ്ചാം ഘട്ടത്തിന്റെ അറ്റകുറ്റപ്പണികൾക്കായാണ് കാവേരി വെള്ളം നിർത്തുന്നത്. ഇന്ന് തന്നെ വെള്ളം സംഭരിക്കാൻ ബെംഗളൂരു ജലവിതരണ ബോർഡ് ( BWSSB ) ജനങ്ങളോട് നിർദ്ദേശിച്ചു. ജലവിതരണം തടസ്സപ്പെടുന്ന സമയം സെപ്റ്റംബർ 15, 16, 17 തീയതികളിൽ കാവേരി ജലവിതരണം…
Read Moreനഗരത്തിൽ വീണ്ടും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ: 18 കാരൻ മരിച്ചു
ബെംഗളൂരു : മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കിയ 18-കാരന് ദാരുണാന്ത്യം. ബെംഗളൂരു അന്നപൂർണേശ്വരീനഗർ സ്വദേശി കെ. ദീപക് രാജ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റുചെയ്തു. ദീപകിനെ തട്ടിക്കൊണ്ടുപോയശേഷം സഹോദരൻ പ്രവീണിനെ (20) വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. തവരെകെരെ മാഗനഹള്ളിയിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു. അവിടെയെത്തിയപ്പോൾ ദീപകിനെയും പ്രവീണിനെയും പ്രതികൾ മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരെയും പ്രതികൾ വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പിറ്റേദിവസം ദീപക് തുടർച്ചയായി ഛർദിച്ച് അവശനാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടെ മരിച്ചു. സഹോദരങ്ങളുടെ അമ്മ യശോദ നൽകിയ പരാതിയിൽ പോലീസ്…
Read Moreഭര്‍ത്താവും രണ്ട് മക്കളും മരിച്ച നിലയില്‍; കൊലപാതക കേസിൽ വീട്ടമ്മ അറസ്റ്റിൽ
ഹൊസ്ക്കാട്ടെയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടത്തിയതിനെ തുടർന്ന് വീട്ടമ്മയെ കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ പൊലീസ് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൊണകനഹള്ളി സ്വദേശി ശിവു(32),മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്. ഏതാനും വർഷം മുൻപ് ശിവുവിന് വാഹനാപകടത്തിൽ പരുക്കുപറ്റിയതിനാൽ ജോലിക്കു സ്ഥിരമായി പോയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്
Read More