വിജയപുര എസ്‌ബി‌ഐ ബാങ്ക് കവർച്ച: അക്രമികൾ സഞ്ചരിച്ച കാർ കണ്ടെത്തി

ബെംഗളൂരു: വിജയപുര ജില്ലയിലെ ചാഡ്ചനയിലെ എസ്‌ബി‌ഐ ബാങ്ക് കൊള്ളയടിച്ച് ഓടി രക്ഷപ്പെട്ട സംഘത്തിന്റെ കാർ സോളാപൂരിൽ നിന്ന് കണ്ടെത്തിയതായി വിജയപുര പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആ കാറിൽ കുറച്ച് സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സോളാപൂരിൽ ഒരു ബൈക്കിൽ കാർ ഇടിച്ചു. കാറിലുള്ളവരെ പിടികൂടാൻ ഗ്രാമവാസികളും നാട്ടുകാരും ശ്രമിച്ചു നോക്കി. അതേസമയം, കാറിലുണ്ടായിരുന്നവർ തോക്ക് ചൂണ്ടി ഓടി രക്ഷപ്പെട്ടു.

Read More

തടാക സംരക്ഷണം; ബിൽ തിരിച്ചയച്ച് ഗവർണർ

ബെംഗളൂരു : തടാകങ്ങളോട് ചേർന്നുള്ള ബഫർ സോൺ പരിധി കുറയ്ക്കുന്നതിനായി കർണാടക നിയമസഭ പാസാക്കിയ ബിൽ ഗവർണർ താവർചന്ദ് ഗഹ്‌ലോത് തിരിച്ചയച്ചു. ബഫർ സോൺ കുറയ്ക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ബില്ലിന് അംഗീകാരം നിഷേധിച്ചത്. ബിൽ പാസാക്കുന്നതിന് മുൻപ് സർക്കാർ വിദഗ്ധാഭിപ്രായം തേടിയിട്ടില്ലെന്നും പാരിസ്ഥിതികാഘാതം സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും ഗവർണർ നിർദേശിച്ചു. തടാകങ്ങൾക്ക് സമീപമുള്ള 30 മീറ്റർ സ്ഥലമാണ് നിലവിൽ ബഫർ സോണുകളായി നിശ്ചയിച്ചിട്ടുള്ളത്ഇത് തടാകങ്ങളുടെ വലുപ്പം അനുസരിച്ച് 24 മീറ്റർ മുതൽ മൂന്നുമീറ്റർ വരെയായി കുറയ്ക്കാനാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്.…

Read More

മറ്റ് മതത്തിൽ ചേർന്നവർക്ക് ഉപജാതി സംവരണം നൽകില്ല: കര്‍ണാടക പിന്നാക്ക കമ്മീഷൻ ചെയർമാൻ

ബംഗളൂരു: ക്രിസ്തു മതത്തിൽ ചേർന്നവർക്ക് ഉപജാതി സംവരണം ലഭിക്കില്ലെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ മധുസൂദനൻ ആൻ.നായ്ക്. ക്രിസ്ത്യാനികൾക്ക് ഉപജാതി സംവരണം നൽകുന്നതിനെതിരെ ബംഗളൂരുവിൽ മുതിർന്ന ബിജെപി നേതാക്കൾ യോഗം ചേരുകയും ഗവർണർക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം. മതം മാറിയ ആളുകളെ ക്രിസ്ത്യാനികളായി മാത്രമേ പരിഗണിക്കൂ എന്ന് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മറ്റ് ഒരു സമുദായത്തിന്റെയും താൽപര്യങ്ങൾക്ക് ഇത് ദോഷം വരുത്തില്ല. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ അവരുടെ യഥാർഥ വേരുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നു. വിവിധ കാരണങ്ങളാൽ…

Read More

മാലൂര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വിജയം അസാധുവാക്കി

ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്‌ജേഗൗഡയുടെ തിരഞ്ഞെടുപ്പ് കർണാടക ഹൈക്കോടതി അസാധുവാക്കി. 2023-ലെ മാലൂർ മണ്ഡലത്തിലെ വിജയമാണ് റദ്ദാക്കിയത്. മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്താൻ കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിക്കണം. കോലാർ ജില്ലയിലെ മാലൂർ മണ്ഡലത്തിൽ നഞ്‌ജേഗൗഡയോടു മത്സരിച്ചുപരാജയപ്പെട്ട ബിജെപി സ്ഥാനാർഥി കെ.എസ്. മഞ്ജുനാഥഗൗഡ നൽകിയ ഹർജിയിൽ ജസ്റ്റിസ് ആർ. ദേവദാസിന്റേതാണ് വിധി. വോട്ടെണ്ണലിൽ കൃത്രിമം നടന്നെന്ന് ആരോപണമുന്നയിച്ചാണ് മഞ്ജുനാഥഗൗഡ കോടതിയെ സമീപിച്ചത്. അതേസമയം, നഞ്‌ജേഗൗഡയുടെ അഭിഭാഷകന്റെ അപേക്ഷപ്രകാരം വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്കു നീട്ടിവെച്ചു. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നതിനുവേണ്ടിയാണിത്.…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 17 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ 66/11 കെവി രാജനകുണ്ടെ സബ്‌സ്റ്റേഷൻ പരിധിയിലെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ഹൊന്നേനഹള്ളി, സിംഗനായകനഹള്ളി, രാജനകുണ്ടെ, ആദ്ദേവിശ്വനാഥപുര, മരസാന്ദ്ര, ശ്രീരാമനഹള്ളി, നെലകുണ്ടെ, ഹണിയൂർ, ചെല്ലഹള്ളി, കർലാപൂർ, കെഎംഎഫ്, ഇറ്റഗൽപൂർ, ർകേരി, ബൈരാപൂർ, ബൂദമനഹള്ളി, ദിബ്ബൂർ, കക്കോലു, സൊന്നേനഹള്ളി. സെഞ്ച്വറി ലേഔട്ടിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം പ്രസ്താവനയിൽ അറിയിച്ചു.

Read More

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുൻപ് പ്രദേശത്തെ ഒരു നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന്…

Read More

മോദിക്ക് 75-ാം ഇന്ന് പിറന്നാൾ; നേരിട്ട് വിളിച്ച് ട്രംപ്; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക നേതാക്കൾ മോദി ആശംസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്. നിർണായക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മോദിയല്ലാതെ മറ്റൊരു നേതാവിനെയും പകരം വയ്ക്കാൻ ബിജെപിക്കില്ല. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ…

Read More

പെട്ടെന്ന് ദേഹാസ്വാസ്ഥ്യം; പാക് ടെലിവിഷൻ താരമായ 15 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാൻ ബാലതാരമായിരുന്ന ഉമർ ഷാ അന്തരിച്ചു. 15 കാരനായ ബാലതാരത്തിന്റെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് രാജ്യം. ഹൃദയാഘാതമാണ് മരണകാരണം. സെപ്റ്റംബർ 15-ന് ഡെറ ഇസ്മായിൽ ഖാനിൽ വെച്ചായിരുന്നു അന്ത്യം. ‘ജീതോ പാകിസ്ഥാൻ’, ‘ഷാൻ-ഇ-റമദാൻ’ തുടങ്ങിയ പ്രമുഖ ടെലിവിഷൻ പരിപാടികളിലൂടെയാണ് ഉമർ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സഹോദരനും ടിക് ടോക് താരവുമായ അഹമ്മദ് ഷായാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മരണവിവരം അറിയിച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ കൊച്ചു നക്ഷത്രമായിരുന്ന ഉമർ ഷാ ദൈവത്തിങ്കലേക്ക് മടങ്ങിപ്പോയി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.”- അദ്ദേഹം…

Read More

ബെംഗളൂരുവിലെ ടാക്സി യാത്രയിൽ പൂനെ സ്വദേശിയ്ക്ക് നഷ്ടമായത് 1.15 ലക്ഷം രൂപ

taxi

ബെംഗളൂരുവിൽ പതിവ് ടാക്സി യാത്ര പൂനെയിൽ നിന്നുള്ള യുവാവിന് ഒരു പേടിസ്വപ്നമായി മാറി 1.15 ലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്. പൂനെ ആസ്ഥാനമായുള്ള ഒരു വ്യക്തി ബെംഗളൂരുവിൽ പതിവായി ടാക്സി യാത്ര ചെയ്തതിന്റെ തുടക്കം ഒടുവിൽ 1.15 ലക്ഷം രൂപ നഷ്ടപ്പെടുത്തി , യാത്രാക്കൂലിയുടെ പേരിലല്ല പണം നഷ്ടമായത് മറിച്ച് വഞ്ചനയുടെ പേരിലാണ്. ഓഗസ്റ്റ് 17 ന് വൈകുന്നേരം സതനൂർ ഗ്രാമത്തിൽ നിന്ന് മാറത്തഹള്ളിയിലേക്ക് ഒരു ക്യാബ് ബുക്ക് ചെയ്തിരുന്ന 39 കാരനായ വിനീത് പ്രിയദർശി, ഡ്രൈവറുടെ പേര് ജോൺ എന്ന് ആപ്പിൽ കാണിച്ചിരുന്നതെങ്കിലും…

Read More

സംസ്ഥാനത്ത് ജനാധിപത്യദിനാഘോഷം നടത്തി

ബെംഗളൂരു : ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന മുദ്രാവാക്യവുമായി കർണാടകത്തിൽ തിങ്കളാഴ്ച ജനാധിപത്യദിനാഘോഷം നടത്തി. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരേ നടന്നുവരുന്ന വോട്ട് കവർച്ച പ്രചാരണത്തിന്റെ ചുവുടുപിടിച്ച് സംസ്ഥാന സർക്കാർ ആഘോഷത്തിന് ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന മുദ്രാവാക്യത്തിന് രൂപം നൽകുകയായിരുന്നു. ബെംഗളൂരുവിൽ ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. വിധാൻസൗധയുടെ പടിക്കെട്ടിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സാമൂഹികക്ഷേമവകുപ്പുമന്ത്രി എച്ച്.സി. മഹാദേവപ്പ, ഭക്ഷ്യവകുപ്പുമന്ത്രി കെ.എച്ച്. മുനിയപ്പ, എൻ.എ. ഹാരിസ്…

Read More