സംസ്ഥാനത്ത് ജനാധിപത്യദിനാഘോഷം നടത്തി

ബെംഗളൂരു : ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന മുദ്രാവാക്യവുമായി കർണാടകത്തിൽ തിങ്കളാഴ്ച ജനാധിപത്യദിനാഘോഷം നടത്തി. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം.

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരേ നടന്നുവരുന്ന വോട്ട് കവർച്ച പ്രചാരണത്തിന്റെ ചുവുടുപിടിച്ച് സംസ്ഥാന സർക്കാർ ആഘോഷത്തിന് ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന മുദ്രാവാക്യത്തിന് രൂപം നൽകുകയായിരുന്നു.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

ബെംഗളൂരുവിൽ ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. വിധാൻസൗധയുടെ പടിക്കെട്ടിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സാമൂഹികക്ഷേമവകുപ്പുമന്ത്രി എച്ച്.സി. മഹാദേവപ്പ, ഭക്ഷ്യവകുപ്പുമന്ത്രി കെ.എച്ച്. മുനിയപ്പ, എൻ.എ. ഹാരിസ് എംഎൽഎ തുടങ്ങിയവർ സംബന്ധിച്ചു.

കണ്ഠീരവ സ്റ്റേഡിയത്തിൽനിന്നും വിധാൻസൗധയിലേക്ക് ബൈക്ക് റാലിയും നടത്തി. ഡി.കെ. ശിവകുമാർ, എൻ.എ. ഹാരിസ് തുടങ്ങിയവർ നേതൃത്വംനൽകി. വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ആഘോഷം നടന്നു.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts