പെട്ടെന്ന് ദേഹാസ്വാസ്ഥ്യം; പാക് ടെലിവിഷൻ താരമായ 15 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാൻ ബാലതാരമായിരുന്ന ഉമർ ഷാ അന്തരിച്ചു. 15 കാരനായ ബാലതാരത്തിന്റെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് രാജ്യം.

ഹൃദയാഘാതമാണ് മരണകാരണം. സെപ്റ്റംബർ 15-ന് ഡെറ ഇസ്മായിൽ ഖാനിൽ വെച്ചായിരുന്നു അന്ത്യം.
‘ജീതോ പാകിസ്ഥാൻ’, ‘ഷാൻ-ഇ-റമദാൻ’ തുടങ്ങിയ പ്രമുഖ ടെലിവിഷൻ പരിപാടികളിലൂടെയാണ് ഉമർ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

സഹോദരനും ടിക് ടോക് താരവുമായ അഹമ്മദ് ഷായാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മരണവിവരം അറിയിച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ കൊച്ചു നക്ഷത്രമായിരുന്ന ഉമർ ഷാ ദൈവത്തിങ്കലേക്ക് മടങ്ങിപ്പോയി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.”- അദ്ദേഹം കുറിച്ചു.

  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.
ഉമറിന് കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ അമ്മാവനും മാർഗദർശിയുമായ ഡാനിയൽ ഷാ അറിയിച്ചു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

വീട്ടിൽ ഒരു വിഷപ്പാമ്പിനെ കണ്ടെത്തി കൊന്നതായും എന്നാൽ മരണവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
[masterslider id="10"]

Related posts