ചികിത്സയിലിരിക്കെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു

ബെംഗളൂരു : ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു.

രക്ഷിതാക്കൾ ഉടൻ കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം.

അസുഖം ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്‌സിജൻ നൽകുന്നത് നിർത്തിയാൽ മരിക്കുമെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

ഓക്‌സിജൻ വേർപെടുത്തിയതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു. പക്ഷേ, വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസമെടുക്കുകയും കരയുകയുമായിരുന്നു.

തുടർന്ന് മുദിഗെരെ ആശുപത്രിയിലേക്ക് തന്നെ തിരികെക്കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാസൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts