നമ്മ മെട്രോ യെല്ലോലൈൻ; ആദ്യ ദിവസം തന്നെ കല്ലുകടി.

ബെംഗളൂരു: ദക്ഷിണ ബെംഗളൂരു നിവാസികൾ വളരെ സന്തോഷത്തിലാണ് കഴിഞ്ഞ 8 വർഷമായി കാത്തിരിക്കുന്ന നമ്മ  മെട്രോ യെല്ലോ ലൈൻ ഇന്നു മുതൽ സാധരണക്കാർക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. ഇന്നലെ മറ്റു നിരവധി വിശിഷ്യതിഥികൾ പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യെല്ലോ ലൈൻ തുറന്ന് കൊടുത്തത്. അതേസമയം ഇന്ന് ബൊമ്മ സാന്ദ്രയിൽ മെട്രോകയാറാൻ പോയ പലർക്കും നേരിടേണ്ടി വന്നത് രസകരമായ ഒരു സംഭവമാണ് മെട്രോ യിൽ കയറുന്നതിന് മുൻപുള്ള ബാഗ് സ്കാനർ ആദ്യ ദിവസം തന്നെ പണി മുടക്കി. പിന്നീട് സെക്യൂരിറ്റി അംഗങ്ങൾ കയ്യിൽ കരുതിയ…

Read More

നടിയുമായ രമ്യക്കു നേരേയുണ്ടായ സൈബർ ആക്രമണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: കോൺഗ്രസ് മുൻ എംപിയും നടിയുമായ രമ്യക്കു(ദിവ്യ സ്പന്ദന) നേരേയുണ്ടായ സൈബർ ആക്രമണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനുമായ പ്രമോദ് ഗൗഡയെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. കേസിൽ നാലുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹികമാധ്യമം വഴി രമ്യയുടെ നേർക്ക് അധിക്ഷേപം ചൊരിയുകയും ഭീഷണിമുഴക്കുകയും ചെയ്തതിനാണ് അറസ്റ്റ്. 43 സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് തനിക്കുനേരേ അധിക്ഷേപമുണ്ടായെന്ന് രമ്യ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിൽ പ്രമോദ് ഗൗഡയാണ് ഏറ്റവും മോശമായ…

Read More

ഗതാഗത പ്രശ്നമുണ്ട് മോദിജീ; ഞങ്ങൾ സ്കൂളിൽ പോകാൻ വൈകുന്നു; ബെംഗളൂരുവിൽ നിന്നുള്ള ഒരു 5 വയസ്സുകാരി പ്രധാനമന്ത്രി മോദിക്ക് എഴുതിയ കത്ത് വൈറലാകുന്നു!

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്തു, മെട്രോ ഫേസ് 3 പദ്ധതിക്ക് തറക്കല്ലിട്ടു, മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. മോദി ബെംഗളൂരുവിൽ എത്തിയതിന് പിന്നാലെ, തലസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയും ഗതാഗത പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തി നഗരത്തിലെ ഒരു 5 വയസ്സുകാരി പ്രധാനമന്ത്രിക്ക് കത്തെഴുതി. നിലവിൽ, ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബെംഗളൂരു നിവാസിയായ അഭിരൂപ് ചാറ്റർജി തന്റെ അഞ്ച് വയസ്സുള്ള മകൾ എഴുതിയ ഒരു കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.…

Read More

കൂലി ടിക്കറ്റിന് ₹2,000 : രജനീകാന്ത് ചിത്രത്തിന് അമിത വില കേട്ട് ബെംഗളൂരു നിവാസികൾ ഞെട്ടിലിൽ

ബെംഗളൂരു: നഗരത്തിലെ സിനിമാപ്രേമികൾക്ക് ₹200 എന്ന സിനിമാ ടിക്കറ്റിന്റെ വില പരിധി ഇപ്പോഴും ഒരു സ്വപ്നമായി തുടരുന്നു. ജൂലൈയിൽ, സിനിമാ ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . എന്നിരുന്നാലും, വരാനിരിക്കുന്ന രജനീകാന്ത് ചിത്രം കൂലിയുടെ ടിക്കറ്റ് നിരക്കുകൾ ആളുകളെ അത്ഭുതപ്പെടുത്തുകയും ഒരുപോലെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രം 2025 ഓഗസ്റ്റ് 14 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. 2025 ഓഗസ്റ്റ് 9 ശനിയാഴ്ച, കർണാടകയിൽ വരാനിരിക്കുന്ന ചിത്രത്തിനായുള്ള അഡ്വാൻസ് ബുക്കിംഗുകൾ ആരംഭിച്ചു, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത…

Read More

റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വൃദ്ധനെ രക്ഷപ്പെടുത്തി യുവാവ്

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ഒരു വൃദ്ധൻ റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. എന്നാൽ, അതിവേഗ ട്രെയിൻ കടന്നുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പ്രദേശവാസി അദ്ദേഹത്തെ രക്ഷപ്പെടുത്തി. വിനായക് നഗറിലാണ് മകനോടൊപ്പമായിരുന്നു അദ്ദേഹം താമസിക്കുന്നത്.പക്ഷേ കുടുംബ കലഹങ്ങൾ കാരണം അസ്വസ്ഥനായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരം ദേവരാജ് ഉർസ് ലേഔട്ടിനടുത്തുള്ള റെയിൽവേ ട്രാക്കിൽ കിടക്കുമ്പോൾ വിരൂപാക്ഷ ബെലഗുട്ടി അദ്ദേഹത്തെ കണ്ടു. ആ പ്രദേശവാസി വൃദ്ധനെ ട്രാക്കിൽ നിന്ന് എഴുന്നേൽപ്പിച്ച് മാറ്റി, ഏകദേശം 30 സെക്കൻഡുകൾക്ക് ശേഷം, വേഗത്തിൽ വന്ന ഒരു ട്രെയിൻ…

Read More

നടൻ വിഷ്ണുവർധന്റെ സ്മാരകം പൊളിച്ചുമാറ്റി

ബെംഗളൂരു: നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം പൊളിച്ചുമാറ്റിയതിൽ പ്രതിഷേധവുമായി ആരാധകർ. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച രാത്രി പൊളിച്ചുമാറ്റിയത്. 2009-ൽ അന്തരിച്ച നടന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെ ഈ സ്മാരകം പൊളിച്ചുമാറ്റിയത് കോടതി അനുമതിയോടെയാണെന്ന് പറയുന്നു. പ്രമുഖനടൻ ബാലകൃഷ്ണയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അഭിമാൻ സ്റ്റുഡിയോ നിൽക്കുന്നത്. വിഷ്ണുവർധൻ അന്തരിച്ചപ്പോൾ ഇവിടെ സംസ്കരിക്കുകയും സ്മാരകം നിർമിക്കുകയുമായിരുന്നു. പിന്നീട് വിഷ്ണുവർധന് സ്ഥിരമായ സ്മാരകം നിർമിക്കണമെന്ന് ആരാധകർ സർക്കാരിനോട് ആവശ്യപ്പെട്ടുവരുകയായിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമുയർന്നുവരുകയായിരുന്നു.

Read More

അംഗീകാരമില്ലാത്ത 334 പാർട്ടികളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ നിന്ന് 7 പാർട്ടികൾ

ഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇനി ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക. രജിസ്ട്രേർഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്

Read More

ട്രെയിനില്‍ കവര്‍ച്ചാശ്രമം എതിത്തു; 64കാരിയെ പുറത്തേക്ക് തള്ളിയിട്ട് മോഷ്ടാവ്

മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മോഷ്ടാവ്. മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിക്കാണ് മോഷണ ശ്രമം തടയുന്നതിനിടെ പരിക്കേറ്റത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്‌റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ശ്രമിച്ചു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ചാടി.

Read More

മെട്രോ പദ്ധതി; ഫണ്ടിന്റെ 80% ചിലവഴിച്ചത് ഞങ്ങൾ; ബിജെപി ചെലവഴിച്ചത് 20 ശതമാനം മാത്രം; ഡി കെ ശിവകുമാർ

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിനായി സംസ്ഥാന സർക്കാർ 80 ശതമാനം ചെലവഴിച്ചു, അതേസമയം കേന്ദ്ര ബിജെപി സർക്കാർ 20 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ചില സ്ഥലങ്ങളിൽ 11 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് ഡിസിഎം ഡി കെ ശിവകുമാർ പറഞ്ഞു. ഞായറാഴ്ച സദാശിവനഗറിലെ തന്റെ വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ബിജെപി എംപിമാർക്കും നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ചു. “പ്രധാനമന്ത്രി മോദിയോട് ബെംഗളൂരുവിന് കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയെങ്കിലും ഗ്രാന്റായി നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മെട്രോ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ…

Read More

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പാലക്കാട്: ചിറ്റൂർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോയമ്ബത്തൂരില്‍ നിന്നെത്തിയ വിദ്യാർത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശി ശ്രീ ഗൗതമാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട രണ്ടാമനായി തെരച്ചില്‍ നടക്കുകയാണ്. നെയ്‌വേലി സ്വദേശി അരുണ്‍ കുമാറിനായാണ് തെരച്ചില്‍ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. സ്‌കൂബാ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. യുവാക്കള്‍ ചുഴിയില്‍പ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ശ്രീഗൗതമിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടെ ഒഴുക്ക് ശക്തമാണെന്നാണ് നാട്ടുകാർ പറയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് അവധി ദിവസം ആഘോഷിക്കാനായി ഇവിടേക്ക് വരുന്നത്. ഇതിനുമുൻപും ഇവിടെ അപകടങ്ങള്‍…

Read More