ബെംഗളൂരു : ഭക്ഷ്യവിഷബാധയെത്തുടർന്ന് ചിക്കമഗളൂരുവിലെ റെസിഡൻഷ്യൽ സ്കൂളിലെ നാല് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണനഗറിലെ അൽദൂർ അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഛർദിച്ചത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Read MoreMonth: August 2025
ലൈംഗികമായി പീഡിപ്പിച്ച മകനെ കൊലപ്പെടുത്തിയ 56 വയസുകാരിയായ അമ്മ കസ്റ്റഡിയില്‍
മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ 56 വയസുകാരിയായ അമ്മ അറസ്റ്റില്‍. സംഭവത്തെ പറ്റിയുള്ള പൊലീസിന്റെ വിശദീകരണം ഇപ്രകാരമാണ്. ഓഗസ്റ്റ് 7 ന് രാത്രി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉറങ്ങികിടന്ന മകനെ ഇവര്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മണ്ഡാവലിയിലെ ശ്യാമില ഗ്രാമത്തിലായിരുന്നു സംഭവം. അന്വേഷണത്തിനായി സ്ഥലത്തെത്തിയ പൊലീസിന് സംശയം തോന്നിയത് കൊണ്ട് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അവിവാഹിതനായ മകൻ മദ്യപിച്ചെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നും, അന്ന് അത് പുറത്തറിഞ്ഞാലുള്ള അപമാനം കാരണം ആരോടും വെളിപ്പെടുത്തിയില്ല. വീണ്ടും മകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അരിവാള്‍ ഉപയോഗിച്ച്…
Read Moreവോട്ടുകൊള്ള ആരോപണം; രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് പ്രതിപക്ഷം; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി
വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. മാർച്ച് പോലീസ് തടഞ്ഞതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത് ഇന്ത്യ സഖ്യത്തിലെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും തള്ളി. പിന്നാലെ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച എംപിമാർ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു ട്രാൻസ്‌പോർട്ട് ഭവന്…
Read Moreഅടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ഗോ എറൗണ്ട് എന്നും എയർ ഇന്ത്യ വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദവും എയർ ഇന്ത്യ തള്ളി. കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമൈസൂരു മൃഗശാലയിലെ പെൺ സിംഹം രക്ഷിത ചത്തു
ബെംഗളൂരു : നഗരത്തിലെ ചാമരാജേന്ദ്ര മൃഗശാലയിലെ രക്ഷിത എന്ന പെൺ സിംഹം ഇന്നലെ ചത്തു.. 21 കാരിയായ രക്ഷിത വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2004 ഏപ്രിൽ 1 ന് മൈസൂരു മൃഗശാലയിൽ ഉണ്ടായിരുന്ന സിംഹത്തിനും മാനിനി എന്ന പെൺസിംഹത്തിനും ജനിച്ചതാണ് രക്ഷിത. അന്നുമുതൽ, മൃഗശാലയിലെ ഒരു ജനപ്രിയ ആകർഷണമായിരുന്നു രക്ഷിത. രക്ഷിതയുടെ മരണത്തിൽ മൃഗശാല മാനേജ്‌മെന്റും, വെറ്ററിനറി സംഘവും, മൃഗസംരക്ഷണ സംഘവും അഗാധമായ ദുഃഖം രേഖപ്പെടുത്തി, സിംഹത്തിന്റെ മരണം വലിയൊരു നഷ്ടമാണെന്ന് പറഞ്ഞു.
Read Moreനിയമസഭയുടെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും
ബെംഗളൂരു : കർണാടക നിയമസഭയുടെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 12 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷനേതാവ് തുടക്കമിട്ട വോട്ടുതട്ടിപ്പ് ആരോപണം കർണാടകത്തിൽ കത്തിപ്പടരുന്നതിനിടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. നിയമസഭയ്ക്കകത്ത് ഇതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൊമ്പുകോർക്കലുണ്ടാകുമെന്ന് സൂചനയുണ്ട്. പ്രധാനപ്പെട്ട ഒട്ടേറെ ബില്ലുകൾ ഇത്തവണ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
Read Moreനഗരത്തിൽ ഉൾപ്പെടെ ഓഗസ്റ്റ് 17 വരെ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു,: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 17 ജില്ലകളിലും ഓഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബാഗൽകോട്ട്, ബെൽഗാം, ബിദർ, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിരി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ, ചിത്രദുർഗ, മൻസൻഗരെ, മൈസൂരു, ബെംഗളൂരു സിറ്റി, ചാമരാജനഗർ, ഗദഗ്, ധാർവാഡ്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, രാമനഗര, കുടക്, ചിക്കമംഗളൂരു, വിജയനഗർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
Read Moreആശയ വിനിമയ സംവിധാനത്തിൽ തകരാർ; 5 എം പി മാരുണ്ടായിരുന്ന എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി
തിരുവനന്തപുരം:പൈലറ്റിന്റെ മനഃസാന്നിധ്യം തുണയായി; ആശയ വിനിമയ സംവിധാനത്തിൽ തകരാറ് പറ്റിയ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ചെന്നൈ വിമാന താവളത്തിൽ ഇറക്കി.കെ സി വേണുഗോപാൽ എം പി അടക്കം 5 എം പി മാരുണ്ടായിരുന്നു വിമാനത്തിൽ . ‘വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പു കേട്ടത്. സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി’ ഡൽഹി യാത്രയ്ക്കിടെ അടിയന്തര ലാൻഡിങ് നടത്തി. -വിമാനത്തിലുണ്ടായിരുന്ന കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. എന്നിട്ടും ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. നാല് എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ…
Read Moreമെട്രോ യെല്ലോ ലൈനിൽ ഇന്ന് മുതൽ യാത്രാ സർവീസ് ആരംഭിച്ചു
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഫ്ളാഗ് ഓഫ് ചെയ്ത നമ്മ മെട്രോ യെല്ലോ ലൈനിൽ ഇന്ന് യാത്രാ സർവീസ് ആരംഭിക്കും. ആർവി റോഡ്- ബൊമ്മസാന്ദ്ര റൂട്ടിലാണ് പുതിയ സർവീസ്. ആർവിറോഡിൽ നിന്നും ബൊമ്മസാന്ദ്രയിൽ നിന്നും ആദ്യ തീവണ്ടി രാവിലെ 6.30-ന് പുറപ്പെടും. ബൊമ്മസാന്ദ്രയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 10.42-നും ആർവി റോഡിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.55-നും പുറപ്പെടും. ആർവി റോഡ് സ്റ്റേഷനിൽനിന്ന് ബൊമ്മസാന്ദ്ര വരെയുള്ള യാത്രാ സമയം 35 മിനിറ്റാണ്. 60 രൂപയാണ് നിരക്ക്. 25 മിനിറ്റ്…
Read Moreബെംഗളൂരുവിൽ കനത്ത മഴ; ഈ ഭാഗങ്ങളിൽ ഗതാഗതം മന്ദഗതിയിൽ ; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിലെ പലയിടങ്ങളിക്കും അടുത്ത 3 മണിക്കൂർ മഴ തുടരും. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ ജില്ലകളിൽ മിതമായ മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നാളെ വരെ തീരദേശ പ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ ജില്ലകൾക്കും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച (ഓഗസ്റ്റ് 10) വൈകുന്നേരം ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു . വാരാന്ത്യം ആസ്വദിക്കാൻ പുറത്തിറങ്ങിയ ആളുകൾ മഴയിൽ കുടുങ്ങി നിരാശരായി വീട്ടിലേക്ക് മടങ്ങി. ബെംഗളൂരുവിലെ ലാൽബാഗ്, ശാന്തിനഗർ, ജയനഗർ, വിജയനഗർ, ജെ.പി.…
Read More