മെട്രോ യെല്ലോ ലൈനിൽ ഇന്ന് മുതൽ യാത്രാ സർവീസ് ആരംഭിച്ചു

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഫ്ളാഗ് ഓഫ് ചെയ്ത നമ്മ മെട്രോ യെല്ലോ ലൈനിൽ ഇന്ന് യാത്രാ സർവീസ് ആരംഭിക്കും. ആർവി റോഡ്- ബൊമ്മസാന്ദ്ര റൂട്ടിലാണ് പുതിയ സർവീസ്.

ആർവിറോഡിൽ നിന്നും ബൊമ്മസാന്ദ്രയിൽ നിന്നും ആദ്യ തീവണ്ടി രാവിലെ 6.30-ന് പുറപ്പെടും. ബൊമ്മസാന്ദ്രയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 10.42-നും ആർവി റോഡിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.55-നും പുറപ്പെടും.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ആർവി റോഡ് സ്റ്റേഷനിൽനിന്ന് ബൊമ്മസാന്ദ്ര വരെയുള്ള യാത്രാ സമയം 35 മിനിറ്റാണ്. 60 രൂപയാണ് നിരക്ക്. 25 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസുകൾ.

എൻസിഎംസി കാർഡുകൾ, ബിഎംആർസിഎൽ സ്മാർട് കാർഡുകൾ എന്നിവയ്ക്കൊപ്പം ക്യൂആർ കോഡ് മുഖേനയും ടിക്കറ്റെടുക്കാം. കൂടുതൽ തീവണ്ടികൾ ലഭ്യമാകുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts