നടൻ വിഷ്ണുവർധന്റെ സ്മാരകം പൊളിച്ചുമാറ്റി

ബെംഗളൂരു: നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം പൊളിച്ചുമാറ്റിയതിൽ പ്രതിഷേധവുമായി ആരാധകർ. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച രാത്രി പൊളിച്ചുമാറ്റിയത്.

2009-ൽ അന്തരിച്ച നടന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെ ഈ സ്മാരകം പൊളിച്ചുമാറ്റിയത് കോടതി അനുമതിയോടെയാണെന്ന് പറയുന്നു.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

പ്രമുഖനടൻ ബാലകൃഷ്ണയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അഭിമാൻ സ്റ്റുഡിയോ നിൽക്കുന്നത്.

വിഷ്ണുവർധൻ അന്തരിച്ചപ്പോൾ ഇവിടെ സംസ്കരിക്കുകയും സ്മാരകം നിർമിക്കുകയുമായിരുന്നു. പിന്നീട് വിഷ്ണുവർധന് സ്ഥിരമായ സ്മാരകം നിർമിക്കണമെന്ന് ആരാധകർ സർക്കാരിനോട് ആവശ്യപ്പെട്ടുവരുകയായിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമുയർന്നുവരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts