റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വൃദ്ധനെ രക്ഷപ്പെടുത്തി യുവാവ്

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ഒരു വൃദ്ധൻ റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. എന്നാൽ, അതിവേഗ ട്രെയിൻ കടന്നുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പ്രദേശവാസി അദ്ദേഹത്തെ രക്ഷപ്പെടുത്തി.

വിനായക് നഗറിലാണ് മകനോടൊപ്പമായിരുന്നു അദ്ദേഹം താമസിക്കുന്നത്.പക്ഷേ കുടുംബ കലഹങ്ങൾ കാരണം അസ്വസ്ഥനായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരം ദേവരാജ് ഉർസ് ലേഔട്ടിനടുത്തുള്ള റെയിൽവേ ട്രാക്കിൽ കിടക്കുമ്പോൾ വിരൂപാക്ഷ ബെലഗുട്ടി അദ്ദേഹത്തെ കണ്ടു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ആ പ്രദേശവാസി വൃദ്ധനെ ട്രാക്കിൽ നിന്ന് എഴുന്നേൽപ്പിച്ച് മാറ്റി, ഏകദേശം 30 സെക്കൻഡുകൾക്ക് ശേഷം, വേഗത്തിൽ വന്ന ഒരു ട്രെയിൻ അതുവഴി കടന്നുപോയി.

പിന്നീട്, വൃദ്ധന്റെ കുടുംബത്തെ വിവരമറിയിക്കുകയും അയാളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിരൂപാക്ഷയുടെ പ്രവൃത്തിയെ ജനങ്ങൾ പ്രശംസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts