ബെംഗളൂരു: ദക്ഷിണ ബെംഗളൂരു നിവാസികൾ വളരെ സന്തോഷത്തിലാണ് കഴിഞ്ഞ 8 വർഷമായി കാത്തിരിക്കുന്ന നമ്മ മെട്രോ യെല്ലോ ലൈൻ ഇന്നു മുതൽ സാധരണക്കാർക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. ഇന്നലെ മറ്റു നിരവധി വിശിഷ്യതിഥികൾ പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യെല്ലോ ലൈൻ തുറന്ന് കൊടുത്തത്.
അതേസമയം ഇന്ന് ബൊമ്മ സാന്ദ്രയിൽ മെട്രോകയാറാൻ പോയ പലർക്കും നേരിടേണ്ടി വന്നത് രസകരമായ ഒരു സംഭവമാണ് മെട്രോ യിൽ കയറുന്നതിന് മുൻപുള്ള ബാഗ് സ്കാനർ ആദ്യ ദിവസം തന്നെ പണി മുടക്കി.
പിന്നീട് സെക്യൂരിറ്റി അംഗങ്ങൾ കയ്യിൽ കരുതിയ സ്കാനർ ഉപയോഗിച്ചാണ് യാത്രക്കാരുടെ ബാഗ് പരിശോധിച്ചത്. ഏതാനും മിനിറ്റുകൾക്കകം വിഷയം പരിഹരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
