കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; സോനയുടെ സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കോതമംഗലം: 23കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. പെൺകുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെൺകുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത്…

Read More

ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇരുവരേയും വാഹനത്തിന് പുറത്തെടുത്തത്.

Read More

ഈടാക്കുന്നത് ഇരട്ടി നിരക്ക്; ബെംഗളൂരുവിൽ പുതുക്കിയ ഓട്ടോ മീറ്റർ നിരക്ക് നടപ്പാക്കാത്തത്തിൽ പ്രതിഷേധിച്ച്‌ യാത്രക്കാർ

ബെംഗളൂരു: ആഗസ്റ്റ് 1 മുതൽ ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധനയുണ്ടായി. എന്നാൽ ഇതുവരെ ഒരു ഓട്ടോയിലും പുതിയ നിരക്ക് നടപ്പിലാക്കിയിട്ടില്ല. പകരം പഴയ മീറ്ററിൽ ഇരട്ടി നിരക്ക് ഈടാക്കുന്നുണ്ട്, ഇതിന് കാരണം ഓട്ടോ മീറ്റർ കമ്പനികൾ ഇരട്ടി നിരക്ക് ഈടാക്കുന്നതാണ്. ഇതുമൂലം യാത്രക്കാരാണ് ബുദ്ധിമുട്ടുകൾ നേരിടുന്നത് . ബെംഗളൂരുവിൽ, മുമ്പ് രണ്ട് കിലോമീറ്ററിന് 30 രൂപയായിരുന്ന മിനിമം നിരക്ക് 36 രൂപയായി വർദ്ധിപ്പിച്ചു, കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 18 രൂപയായി വർദ്ധിപ്പിച്ചു. എന്നാൽ നിരക്ക് വർധനയ്ക്ക് 12 ദിവസത്തിനുശേഷവും ഒരു ഓട്ടോ പോലും…

Read More

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം; തൃശൂരില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും

തൃശൂർ: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു. സുരേഷ്‌ ഗോപിയുടെ തൃശൂരിലെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതിനെ തുടര്‍ന്നുണ്ടായ സിപിഐഎം -ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ ആണ് തൃശൂരിലെത്തുന്നത്. രാവിലെ ഒന്‍പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം തൃശൂരിലെത്തുക. എംപി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. വിവാദങ്ങളില്‍ സുരേഷ്‌ ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം…

Read More

യാത്രക്കാർ സൂക്ഷിക്കുക; തുറന്നതിന് തൊട്ടുപിന്നാലെ യെല്ലോ ലൈൻ മെട്രോ സ്റ്റേഷൻ ദുരന്തം ക്ഷണിച്ചുവരുത്തുന്നു

ബെംഗളൂരു: തുറന്നതിന് തൊട്ടുപിന്നാലെ യെല്ലോ ലൈൻ മെട്രോ സ്റ്റേഷൻ ദുരന്തം ക്ഷണിച്ചുവരുത്തുന്നുവെന്നു റിപ്പോർട്ടുകൾ. ആർവി റോഡ് പ്ലാറ്റ്‌ഫോം വളരെ ചെറുതാണെന്നും യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമല്ലെന്നും പറയപ്പെടുന്നു. ആർവി റോഡ് പ്ലാറ്റ്‌ഫോം ചെറുതാണ്, തിരക്കുള്ള സമയത്ത് യാത്രക്കാർ ട്രാക്കിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. മെട്രോ ട്രാക്കിൽ 750 വോൾട്ട് ഡയറക്ട് കറന്റ് പ്രവഹിക്കുന്നു, നിരപരാധിയായ ഒരാൾ ട്രാക്കിലേക്ക് വീണാൽ അവർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പാണ് യാത്രക്കാർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച യെല്ലോ ലൈൻ മെട്രോയിൽ യാത്ര ചെയ്ത എംപി തേജസ്വി സൂര്യ, ആർവി റോഡ് മെട്രോ…

Read More

നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വീട്ടുവളപ്പിലേക്ക് ചാടി ടെക്കി; കള്ളനെന്ന് കരുതി ഇടിച്ച് പരിപ്പിലാക്കി വീട്ടുകാർ

ബെംഗളൂരു,: ഒരു കൂട്ടം തെരുവ് നായ്ക്കൾ ടെക്കിയെ ഓടിച്ചു. നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ടെക്കി ഒരു വീടിന്റെ കോമ്പൗണ്ടിലേക്ക് എടുത്ത് ചാടി. ഇതോടെ ആ വീടിന്റെ ഉടമസ്ഥാൻ അയാൾ ഒരു കള്ളനാണെന്ന് ആരോപിച്ചു ആക്രമിക്കുകയായിരുന്നു. നഗരത്തിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്നെയാണ് സംഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചിട്ടുണ്ട്. എച്ച്എസ്ആർ ലേഔട്ടിൽ നടന്ന ഒരു ഭയാനകമായ സംഭവമാണിത്, വടക്കേ ഇന്ത്യയിൽ നിന്നുള്ള ഈ മനുഷ്യൻ ഇപ്പോൾ ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് മടങ്ങുമ്പോൾ, നായ്ക്കൾ പിന്തുടരുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന കാറിനടുത്തുള്ള ഒരു…

Read More

സ്കൂൾ ബസിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിലെ ബനസ്വാഡിയിൽ ഇന്നലെ രാത്രി വൈകി ഒരു സ്കൂൾ ബസിന് തീപിടിച്ചു., പിന്നീട് നടത്തിയ പരിശോധനയിൽ ബസിനുള്ളിൽ ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നാല് മാസമായി ബെംഗളൂരുവിലെ ബനസ്വാഡിയിൽ ഓടിക്കാൻ കഴിയാതെ പാർക്ക് ചെയ്തിരുന്ന ഈ സ്കൂൾ ബസ് ഇന്നലെ രാത്രി വൈകിയാണ് തീപിടിച്ചത്. അതിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊലപാതക ശേഷം തീവെച്ചതാണെന്നാണ് സംശയിക്കുന്നത്. ഉപയോഗിക്കാതെ പാർക്ക് ചെയ്തിരുന്ന ഈ ബസ് ആൺകുട്ടികളുടെ ഒരു വിനോദ കേന്ദ്രമായിരുന്നു. അതിനുള്ളിൽ ആൺകുട്ടികൾ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നു. അതിനാൽ, അവർ…

Read More

വിവാദങ്ങളില്‍ പ്രതികരിക്കാതെ സുരേഷ്‌ ഗോപി; സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്. കൊല്ലം, തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. കുടുംബവീടായ ലക്ഷ്മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടര്‍പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്. കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. വോട്ടര്‍പട്ടികയില്‍ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. അതേസമയം, കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുഭാഷ്‌ഗോപിക്കും ഭാര്യയ്ക്കും തൃശ്ശൂരിലും വോട്ടുണ്ടായിരുന്നു. അതിനിടെ, തൃശ്ശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ എംപിയായ…

Read More

ധർമ്മസ്ഥല: പതിമൂന്നാം സ്ഥാനത്തുള്ള അന്വേഷണം അവസാനിച്ചു

ബെംഗളൂരു : ധർമ്മസ്ഥല വനത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന അജ്ഞാത പരാതിക്കാരന്റെ ആരോപണത്തെത്തുടർന്ന്, നേത്രാവതി നദിയുടെ തീരത്തുള്ള പതിമൂന്നാം പോയിന്റിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിരച്ചിൽ നടത്തി. എന്നിരുന്നാലും, 18 അടി താഴ്ച വരെ കുഴിച്ചിട്ടും അസ്ഥികൂടങ്ങളൊന്നും കണ്ടെത്തിയില്ല, ഒരു വെള്ളക്കെട്ട് മാത്രമേ കാണാനായുള്ളൂ. ഈ ജല തടസ്സം കാരണം, കുഴിക്കൽ ജോലികൾ താൽക്കാലികമായി നിർത്തിവച്ച് വെള്ളം വറ്റിക്കാൻ മോട്ടോർ സ്ഥാപിച്ചു. അജ്ഞാത പരാതിക്കാരൻ സൂചിപ്പിച്ച പതിമൂന്നാം പോയിന്റാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായി എസ്‌ഐടി സംഘം പരിഗണിച്ചത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജിപിആർ)…

Read More

ബെംഗളൂരു ടെക് സമ്മിറ്റ് 2025 നവംബറിൽ നടക്കും

ബെംഗളൂരു : 28-ാം ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്നാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ ആശയമെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. നിർമിതബുദ്ധി, ക്വാണ്ടം ടെക്‌നോളജി, ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ എന്നിവയിൽ ഉയർന്നുവരുന്ന പുതിയ സാങ്കേതിക വിദ്യകളുടെ പ്രദർശനമായി ഇത്തവണത്തെ ടെക്‌സമിറ്റ് മാറുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ കമ്പനികളുടെ സിഇഒമാരുടെ പ്രാതൽയോഗം സംഘടിപ്പിച്ചു. നൂറോളം കമ്പനികളുടെ മേധാവികൾ യോഗത്തിൽ…

Read More