ഡല്‍ഹി: നായകള്‍ വളരെ സൗമ്യവും സൗന്ദര്യവുമുള്ളവയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. രാജ്യതലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും പിടികൂടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടി കൂട്ടിലടയ്ക്കണമെന്നത് ഭീകരമായ മനുഷ്യത്വരഹിതമായ പെരുമാറ്റമാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നായകള്‍ ദയ അര്‍ഹിക്കുന്ന സൗന്ദര്യമുള്ള ജീവികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യതലസ്ഥാനത്തെ തെരുവുനായകളെയെല്ലാം പിടികൂടി കൂട്ടിലടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. നായകളെ പിടികൂടിയാല്‍ തന്നെ അവയ്ക്ക് ആവശ്യമായ ഷെല്‍ട്ടറുകള്‍ പോലും നിലവില്‍ ഇല്ല. ഇതിനായി ഇതിലും മികച്ച മറ്റുവഴികള്‍ കണ്ടെത്താനാകും. ഈ നിരപരാധികളായ മൃഗത്തെ പരിപാലിക്കാനും സംരക്ഷിക്കാനും…
Read MoreMonth: August 2025
30 വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഉത്തര്‍ പ്രദേശില്‍ 30 വയസുകാരിയായ യുവതിയെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കുശിനഗര്‍ ജില്ലയില്‍ ഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ജുന്‍ ദുമ്രി ഗ്രാമത്തിലാണ് സംഭവം. മാധുരി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേരെന്ന് പൊലീസ് അറിയിച്ചു.
Read Moreബെംഗളൂരു സർവകലാശാല കാമ്പസിൽ തെരുവുനായയുടെ ആക്രമണം, രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ബെംഗളൂരു : ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ ചൊവ്വാഴ്ച തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ രാവിലെ 11 മണിയോടെയാണ് സംഭവം. ഹാവേരിയിൽ നിന്നുള്ള സൗജന്യ ജിജെയും തെലങ്കാനയിൽ നിന്നുള്ള റേഗ നിക്ഷിതയും ആണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇൻ ഇക്കണോമിക്സ് കോഴ്സിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. ഇവരെ നായ്ക്കൾ ആക്രമിക്കുകയും കടിക്കുകയും ചെയ്തു. വഴിയാത്രക്കാരാണ് അവരെ രക്ഷപ്പെടുത്തി…
Read Moreബെംഗളൂരുവിൽ ഒരു സ്ത്രീയുടെ കാറിനെ 10 ടാക്സി ഡ്രൈവർമാർ പിന്തുടർന്ന് ആക്രമിച്ചു
ബെംഗളൂരു: തലസ്ഥാനത്ത് വീണ്ടും റോഡിൽ സംഘർഷം. നഗരത്തിലെ ഹുളിമാവുവിൽ 10 ഓളം കാബ് ഡ്രൈവർമാർ ഒരു സ്ത്രീയുടെ കാർ പിന്തുടർന്ന് ആക്രമിച്ചു. തന്റെ കുടുംബത്തെയും സംഘം ആക്രമിച്ചതായി സ്ത്രീ ആരോപിച്ചു. കാറിനടുത്തേക്ക് വന്ന ഒരു ക്യാബ് ഡ്രൈവർ എന്നെ തടഞ്ഞു നിർത്തി വഴക്കുണ്ടാക്കി. തുടർന്ന് ഡ്രൈവർമാരുടെ സംഘം എന്നെ എന്റെ അപ്പാർട്ട്മെന്റിലേക്ക് പിന്തുടർന്ന് ആക്രമിച്ചു. കാറിന്റെ ജനാലയിൽ ഒരാൾ ഇടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. വഴക്കിനിടെ കാറിന്റെ ചില്ല് തകർന്നു. താമസിയാതെ, ഒരു കൂട്ടം ക്യാബ് ഡ്രൈവർമാർ സ്ത്രീയുടെ കാറിനെ എല്ലാ വശങ്ങളിൽ നിന്നും വളഞ്ഞു.…
Read Moreയെല്ലോ ലൈനിൽ മെട്രോ കാത്തിരുന്ന യാത്രക്കാരന് പിഴ
ബെംഗളൂരു: യെല്ലോ ലൈൻ മെട്രോയുടെ ഉദ്ഘാടനം ശേഷമുള്ള ആദ്യ ദിവസം തന്നെ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, മെട്രോയിൽ യാത്ര ചെയ്യാൻ വന്ന ഒരു യാത്രക്കാരന് പിഴ ചുമത്തി . 20 മിനിറ്റിൽ കൂടുതൽ കാത്തിരുന്നതിനാണ് 50 രൂപ പിഴ അടയ്ക്കേണ്ടി വന്നത്. സിൽക്ക് ബോർഡിൽ നിന്ന് ആർവി റോഡിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന യാത്രക്കാരൻ ടിക്കറ്റ് എടുത്ത് അകത്തേക്ക് പോയി. ട്രെയിൻ വരുന്നത് വരെ കാത്തിരുന്നു. എന്നാൽ, ആളുകളുടെ തിരക്ക് കാരണം അദ്ദേഹത്തിന് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. പിന്നീട്, അടുത്ത ട്രെയിനിനായി 25 മിനിറ്റ്…
Read Moreഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് കുടുംബം കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു പറഞ്ഞു.
Read Moreഐടി ജീവനക്കാരന് 34 ലക്ഷം രൂപ നഷ്ടമായി
ബെംഗളൂരു : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഐടി ജീവനക്കാരന് 34 ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരു ബാബുസപാളയിലുള്ള പരാതിക്കാരനിൽനിന്നാണ് പലദിവസങ്ങളിലായി പണം തട്ടിയെടുത്തത്. മുംബൈ പോലീസെന്ന് പരിചയപ്പെടുത്തി ജൂലായ് അഞ്ചിന് ലഭിച്ച ഫോൺ കോളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇയാളുടെ ഫോൺ നമ്പർ ആരെയോ ശല്യംചെയ്യുന്നതിന് ഉപയോഗിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് കേസുണ്ടെന്നും തട്ടിപ്പുകാർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ബാങ്ക് അക്കൗണ്ട് പരിശോധനവേണമെന്നും പിന്നീട് പറഞ്ഞു. ഡിജിറ്റൽ അറസ്റ്റിലാണെന്നും പ്രത്യേക കോടതി വിചാരണ നടത്തുന്നുമെന്നുമാണ് അറിഞ്ഞത്. പല അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും…
Read Moreകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
Read Moreഎയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിൽ ആയി. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനായ ഇയാൾ പിടിയിൽ ആയത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷം ഇയാളെ വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ആകാശത്ത് വെച്ചാണ് സംഭവം. യാത്രക്കിടെ ശുചിമുറിയിൽ…
Read More11 വോട്ട് കള്ളവോട്ടാണെന്നരിക്കട്ടെ; സുരേഷ് ഗോപിയുടെ 75,000 വോട്ടിന്റെ ജയം ഇല്ലാതാകുമോ? വി മുരളീധരന്‍
തിരുവനന്തപുരം: പതിനൊന്ന് വോട്ട് കള്ള വോട്ട് ആയാലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. രാഹുല്‍ ഗാന്ധിയും സംഘവും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ശ്രമമാണ് രാജ്യത്ത് നടത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന് മുന്‍പ് 25 തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രധാനമന്ത്രിമാരാണ് നിയോഗിച്ചത്. അന്നൊന്നും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് ഒരു സംശയമുണ്ടായിരുന്നില്ല. മൂന്ന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ഗാന്ധി ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read More