സ്വര്‍ണ മാല കൊത്തിപ്പറന്ന കാക്കയെ എറിഞ്ഞ് വീഴ്ത്തി നാട്ടുകാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മതിലകത്ത് മാല കൊത്തിക്കൊണ്ട് പൊയ കാക്കയെ പിറകെ ഓടി എറിഞ്ഞ് വീഴ്ത്തി. മതിലകം കുടുക്കവളവിലെ അംഗണ്‍വാടി ജീവനക്കാരിയുടെ സ്വര്‍ണ മാലയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്. കുടുക്കവളവ് പതിമൂന്നാം വാര്‍ഡിലെ 77-ാം നമ്പര്‍ ശിശുഭവന്‍ അംഗണ്‍വാടി ജീവനക്കാരി ഷെര്‍ളി തോമസിന്റെ മൂന്നര പവന്റെ സ്വര്‍ണ മാലയാണ് അംഗണവാടിയുടെ കോണിപ്പടിയിലിരുന്ന കാക്ക തഞ്ചം നോക്കി തട്ടിയെടുത്തത്. രാവിലെ അംഗണ്‍വാടി വൃത്തിയാക്കുമ്പോള്‍ മാല ചൂലില്‍ ഉടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ മാല ഊരിവയ്ക്കുകയായിരുന്നു. മാലയ്‌ക്കൊപ്പം ഒരു ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു. ഭക്ഷണം കൊത്തിയെടുക്കാന്‍ വന്ന കാക്ക പക്ഷെ…

Read More

നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി : ചിത്രദുർഗ രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന് നൽകിയ ജാമ്യം തുടരണോ അതോ റദ്ദാക്കണോ എന്ന കാര്യത്തിൽ സുപ്രീം കോടതി വ്യാഴാഴ്ച സുപ്രധാന വിധി പറയും. കഴിഞ്ഞ വർഷം ഡിസംബർ 13 ന് കർണാടക ഹൈക്കോടതി ദർശനും കേസിലെ മറ്റ് 7 പ്രതികൾക്കും നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ജൂലൈ 24 ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാൻ മാറ്റി. ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ…

Read More

പണം കടം ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞതോടെ യുവാവിന് മര്‍ദനം; കേസില്‍ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായ പറവൂര്‍ ആലങ്ങാട് പാനായിക്കുളം പുതിയ റോഡ് കാഞ്ഞിരപ്പറമ്പ് തോപ്പില്‍ പറമ്പില്‍ റമീസിനെ കൂടുതല്‍ തെളിവെടുപ്പിനായി ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. റമീസിന്റെ കുടുംബാംഗങ്ങളെ ഇതുവരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. റമീസ് പിടിയിലായതിന് പിന്നാലെ വീടുപൂട്ടി ഇവര്‍ ഒളിവില്‍ പോയതയാണ് വിവരം. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കേസില്‍ പ്രതി ചേര്‍ക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസ് എടുക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് പൊലീസ് നിലപാട്. മതം മാറ്റിയ ശേഷം ചൂഷണം ചെയ്യാനോ…

Read More

കുവൈത്ത് വിഷമദ്യ ദുരന്തം: മരണസംഖ്യ 13 ആയി; 40 ഇന്ത്യക്കാർ ചികിത്സയിൽ

കുവൈത്തിൽ ഞായറാഴ്ച മുതൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിഷബാധയേറ്റ് 40 ഇന്ത്യക്കാർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്. രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച്, ആശുപത്രികളും കുവൈത്ത് വിഷ നിയന്ത്രണകേന്ദ്രവും അപകടത്തിൽ അടിയന്തരവും നിരന്തരവുമായ ഏകോപനം നടത്തി വരികയാണ്.

Read More

യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത

ബെംഗളൂരു : ഓഗസ്റ്റ് 11 മുതൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന യെല്ലോ മെട്രോ ലൈനിലെ യാത്രക്കാർക്ക് സംസ്ഥാന സർക്കാർ മറ്റൊരു സന്തോഷവാർത്ത നൽകി. യെല്ലോ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചു . മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ചൊവ്വാഴ്ച ആർവി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ ഫീഡർ ബസുകളുടെ പ്രവർത്തനം ആരംഭിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അങ്ങനെ, യെല്ലോ മെട്രോ ലൈനിൽ ആകെ 4 റൂട്ടുകളിൽ കോർപ്പറേഷൻ ഫീഡർ സർവീസും ആരംഭിച്ചു, 12…

Read More

യെല്ലോ ലൈൻ ഉദ്ഘാടനം ശേഷം മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു!

ബെംഗളൂരു: യെല്ലോ ലൈൻ മെട്രോ ആരംഭിച്ചതിനുശേഷം ബെംഗളൂരു നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാർ 10 ലക്ഷം കവിഞ്ഞു . തിങ്കളാഴ്ച നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ, യെല്ലോ ലൈൻ ട്രെയിനുകളിൽ ആകെ 10,48,031 പേർ യാത്ര ചെയ്തതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ( ബിഎംആർസിഎൽ ) അറിയിച്ചു. ഇതോടെ, വാണിജ്യ പ്രവർത്തനം ആരംഭിച്ചതിനുശേഷം ഒറ്റ ദിവസം യെല്ലോ ലൈൻ മെട്രോയിൽ റെക്കോർഡ് യാത്രക്കാർ രേഖപ്പെടുത്തി. നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം (ഓഗസ്റ്റ് 11) പർപ്പിൾ ലൈൻ (ലൈൻ 1): 4,51,816 യാത്രക്കാരിൽ…

Read More

ബെംഗളൂരു, ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരു: അടുത്ത ആറ് ദിവസങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 ന് തീരദേശ ജില്ലകൾ, ബെൽഗാമിന്റെ വടക്കൻ ഉൾനാടൻ ജില്ലകൾ, ബീദർ, കലബുറഗി, വിജയപുര, ഗദഗ്, തെക്കൻ ഉൾനാടൻ ജില്ലകളായ ബെല്ലാരി, ശിവമോഗ, ചിക്കമഗളൂരു, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കനത്ത മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ശേഷിക്കുന്ന ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം. ഓഗസ്റ്റ് 15 ന് തീരദേശ ജില്ലകൾ, ബെൽഗാം, ധാർവാഡ്, വിജയപുര, ഗദഗ്, ബാഗൽകോട്ട്, ബിദർ, ഹാവേരി,…

Read More

കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ ബാഗിൻ്റെ ഭാരം കുറയ്ക്കും; അഭിപ്രായം ക്ഷണിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്ക് ആശ്വാസമേകുന്ന മറ്റൊരു തീരുമാനം മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുവെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.

Read More

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നൽ പരിശോധന; കണ്ടെത്തിയത് 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വിവിധയിടങ്ങളില്‍ നിന്നായി വ്യാജ വെളിച്ചെണ്ണ കണ്ടെത്തിയതോടെയാണ് ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടന്നത്. ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് മിന്നല്‍ പരിശോധന നടന്നത്. പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. വെളിച്ചെണ്ണയുടെ വില വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചതോടെയാണ് രഹസ്യ…

Read More

സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

തൃശ്ശൂര്‍: സുരേഷ് ഗോപി എം പിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ വിപിൻ വിൽസൻ അറസ്റ്റിൽ. ‘ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിട്ടയച്ചു. വിപിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം മോചിപ്പിച്ചിരുന്നു ഇന്നലെയുണ്ടായ സിപിഎം–ബിജെപി സംഘർഷത്തിൽ അൻപതോളം പേർക്കെതിരെ കേസെടുത്തു. ജനാധിപത്യ വോട്ടവകാശത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ ചേറൂറിലെ എംപി ഓഫിസിലേക്കാണ് സിപിഎം ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്.

Read More