ധർമ്മസ്ഥല കേസ്: മതവികാരം വ്രണപ്പെടുത്തുന്നു; സംസ്ഥാനമെമ്പാടും ഭക്തരുടെ പ്രതിഷേധം,

ബെംഗളൂരു : ധർമ്മസ്ഥല കേസിന്റെ പേരിൽ ധർമ്മസ്ഥല ക്ഷേത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ തുടർച്ചയായി നടക്കുന്ന പ്രചാരണങ്ങളിൽ അസ്വസ്ഥരായ ക്ഷേത്ര ഭക്തരും ആരാധകരും സംസ്ഥാനത്തുടനീളം പ്രതിഷേധം ആരംഭിച്ചു. ഈ പ്രചരണം നടത്തുന്നവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നും ഇതിന് പിന്നിൽ രാജ്യദ്രോഹികളും മതഭ്രാന്തന്മാരുമാണോ എന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ പല ജില്ലകളിലും ഭക്തർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് പരാതിക്കാരൻ സമ്മതിച്ചതിന്റെ പശ്ചാത്തലത്തിൽ എസ്‌ഐടി സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മണ്ണ് കുഴിച്ച്, പരാതിക്കാരൻ സൂചിപ്പിച്ച വിവിധ സ്ഥലങ്ങളിൽ അസ്ഥികൂടങ്ങൾക്കായി തിരച്ചിൽ നടത്തുകയാണ്. അദ്ദേഹം സൂചിപ്പിച്ച 13…

Read More

ഇന്ത്യയിൽ സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്നതായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

pamplani

കണ്ണൂർ: ഇന്ത്യയിൽ സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്നതായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്നും ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടക്കപ്പെടാവുന്ന സാഹചര്യമാണെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും പാംപ്ലാനി പറഞ്ഞു. ഛത്തീസ്ഗഡിൽ ബജ്റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം നേരിടുകയിലും അറസ്റ്റിലാവുകയും ചെയ്ത കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രാധനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാംപ്ലാനി നന്ദി അറിയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാംപ്ലാനിയുടെ പ്രതികരണം ഛത്തീസ്ഗഡിൽ ബജ്റംഗ്ദള്‍ പ്രവർത്തകരുടെ…

Read More

ധർമ്മസ്ഥലയുടെ പേര് കളങ്കപ്പെടുത്തിയ അക്രമികളെ അറസ്റ്റ് ചെയ്യാൻ ആവശ്യം; തുംകൂരിൽ വൻ പ്രതിഷേധം

ബെംഗളൂരു : ശ്രീക്ഷേത്ര ധർമ്മസ്ഥല ഭക്തധിഗൽ വേദികെ, ശ്രീ പുണ്യക്ഷേത്ര പദയാത്രികർ സമിതി എന്നിവയുൾപ്പെടെ വിവിധ സംഘടനകൾ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ശ്രീക്ഷേത്ര ധർമ്മസ്ഥലയുടെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും നിലവിലെ ആചാര്യൻ വീരേന്ദ്ര ഹെഗ്‌ഡെയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നവരെ ഉടൻ അറസ്റ്റ് ചെയ്ത് അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നഗരത്തിലെ ടൗൺ ഹാൾ സർക്കിളിൽ നിന്ന് എം.ജി. റോഡ്, ഡോ. ബി.ആർ. അംബേദ്കർ റോഡ് വഴി ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയ ഭക്തർ, ധർമ്മസ്ഥലയുടെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന…

Read More

13ാം പോയിന്റ് മണ്ണിടിച്ചിൽ ഉണ്ടായ മേഖല; ധർമസ്ഥലയിൽ ഒന്നിലധികം ആളുകൾ ചേർന്ന് മൃതദേഹം മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്ത്

ധർമസ്ഥല: നേത്രാവതി പുഴക്കരയിലെ സ്നാനഘട്ടിനരികിൽ ശുചീകരണത്തൊഴിലാളിയും മറ്റൊരാളും മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ടുപേർകൂടി രംഗത്ത്. പ്രദേശവാസികളായ പുരന്ദര ഗൗഡ, തുലാറാം ഗൗഡ എന്നിവരാണ് ബെൽത്തങ്ങാടി എസ്ഐടി ഓഫീസിലെത്തി മൊഴി നൽകിയത്. ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന് എട്ടുപേർ വെളിപ്പെടുത്തിയ 13-ാം സ്ഥലത്ത് രണ്ടാംനാൾ അന്വേഷണസംഘം മണ്ണുമാന്തി ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സ്നാനഘട്ടിനരികിൽ കട നടത്തിയിരുന്ന ആളാണ് പുരന്ദര ഗൗഡ. ഒന്നിലേറെ പേർ മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടതായി ഇയാൾ മാധ്യമപ്രവർത്തകരോടും വെളിപ്പെടുത്തി. നിലവിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്ന സ്ഥലമാണിത്. 2019-ൽ ഉരുൾപൊട്ടലിൽ…

Read More

പ്രൊഡ്യുസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് വിവാദം; സാന്ദ്ര തോമസിന് തിരിച്ചടി, ഹർജി കോടതി തള്ളി

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ നിർമാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതി ആണ് ഹർജി തള്ളിയത്. പ്രതീക്ഷിച്ചിരുന്നുവെന്നും സന്തോഷമുണ്ട് എന്നും സുരേഷ് കുമാർ പ്രതികരിച്ചു. മൂന്ന് കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് ഹർജി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് നിർത്തിവെക്കണം, വരണാധികാരിയെ നിയമിച്ചത് നിയമപരമല്ല എന്നീ കാര്യങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് സാന്ദ്ര നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചെമ്പറിലും നിങ്ങൾ തന്നെയല്ലേ ഇരിക്കുന്നത് എന്ന് ചോദിച്ചത് മുതൽക്കാണ് എനിക്കെതിരെ കൈചൂണ്ടി സുരേഷ് കുമാർ…

Read More

കഞ്ചാവുമായി ആര്‍ എസ് എസ് നേതാവ് പിടിയില്‍

പത്തനംതിട്ട അടൂരില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. ജിതിന്‍ ചന്ദ്രനാണ് എക്‌സൈസ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.

Read More

തലവെട്ട് കേസിലെ പ്രതി ജയിംസ് പാമ്പയ്ക്കൻ പോലീസ് കസ്റ്റടിയിൽ

പാലാ: ജോസ് കെ മാണിയുടെ ഫ്ളക്സിലെ തല വെട്ട് കേസിലെ പ്രതിയും ,മദ്യ വിരുദ്ധ സമിതിയുടെ ഫ്ളക്സ് ബോർഡുകളിലെ കല്ലറങ്ങാട്ട് പിതാവിൻ്റെ ഫോട്ടോയിൽ നിരന്തരമായി കരി ഓയിൽ ഒഴിക്കുകയും ,മദ്യ നിരോധന സമിതിയുടെ ബോർഡുകൾ നശിപ്പിക്കുയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ്. ഇയാൾ കടുത്ത മാനസീക രോഗത്തിൻ്റെ പിടിയിലാന്നെന്നാണ് റിപ്പോർട്ടുകൾ. പിണറായി വിജയൻ നയിച്ച നവ കേരള സദസിലും ,എം വി ഗോവിന്ദൻ നയിച്ച കേരളാ മാർച്ചിലും പാലായിൽ സ്റ്റേജിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. കോട്ടയം പ്രസ് ക്ലബ്ബിൽ പത്രത്തിൻ്റെ ലെറ്റർ ബോക്സിൽ…

Read More

മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയുക. പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. ബിജെപിയുടെ ക്രൈസ്തവ വേട്ടയ്‌ക്കെതിരെ മൗനം പാലിക്കുകയും എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമീപനമാണ് ഇത്തരം ചർച്ചകൾക്ക് കാരണമെന്നും ശിവൻകുട്ടി പറഞ്ഞു.

Read More

ഐസിസി ഏകദിന റാങ്കിങിൽ ബാബർ അസമിനെ പിന്തള്ളി രോഹിത് ശർമ രണ്ടാം സ്ഥാനത്ത്

വിരമിക്കൽ വിവാദം പുകയുന്നതിനിടെ ഐസിസി പുരുഷ ഏകദിന റാങ്കിങിൽ ബാറ്റിങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രണ്ടാം സ്ഥാനത്തേക്കുയർന്നു. പാക്കിസ്ഥാൻറെ ബാബർ അസമിനെ പിന്തള്ളിയാണ് രോഹിത് റാങ്കിങ്ങിൽ സ്ഥാനമുയർത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാബറിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് റാങ്കിങ്ങിലെ മാറ്റം സംഭവിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 18.66 ശരാശരിയിൽ 56 റൺസ് മാത്രമാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാബറിന് നേടാൻ സാധിച്ചത്. അതേസമയം ഇന്ത്യയുടെ ശുഭ്മൻ ഗിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാബർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ…

Read More

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. നേമം പുന്നമൂട്ടിൽ ആണ് സംഭവം നടന്നത്. 35 വയസ്സുള്ള കുരുവിക്കാട് സ്വദേശി ബിൻസിയെ ആണ് കൊലപ്പെടുത്തിയത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം നടന്നത്. സുനിൽ നിരന്തരം മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Read More