ബെംഗളൂരു : മണ്ഡ്യ താലൂക്കിലെ അളകെരെ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ മുട്ട വിതരണവുമായി ബന്ധപ്പെട്ട് 70 ലധികം വിദ്യാർത്ഥികൾ സ്കൂൾ വിട്ടു. സ്കൂളിന് സമീപം ഒരു ക്ഷേത്രം ഉള്ളതിനാൽ മാതാപിതാക്കൾ മുട്ട വിതരണത്തെ എതിർത്തിരുന്നു. ചില രക്ഷിതാക്കൾ മുട്ട വിതരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, മിക്കവരും മതവികാരം ചൂണ്ടിക്കാട്ടി ഇതിനെ എതിർത്തു. കുട്ടികൾക്ക് മുട്ട കൊടുത്താൽ പഠനം ഉപേക്ഷിക്കുമെന്ന് മിക്ക രക്ഷിതാക്കളും നേരത്തെ പറഞ്ഞിരുന്നു. മുട്ട കൊടുക്കണമെന്ന് ചുരുക്കം ചില രക്ഷിതാക്കളാണ് ആവശ്യപ്പെട്ടത്. അങ്ങനെ, പ്രതിസന്ധിയിലായ അധികാരികൾ നിയമങ്ങൾ അനുസരിച്ച് മുട്ട വിതരണം ആരംഭിച്ചു. ഇതിനെത്തുടർന്ന് കുട്ടികൾ…
Read MoreMonth: August 2025
ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ 2026 സെപ്റ്റംബറോടെ രണ്ട് ഘട്ടങ്ങളായി തുറക്കുമെന്ന് റിപ്പോർട്ട്
ബെംഗളൂരു: നഗരത്തിലെ യെല്ലോ ലൈൻ ഇപ്പോൾ പ്രവർത്തനക്ഷമമായതോടെ, നമ്മ മെട്രോയുടെ അടുത്ത പ്രധാന നാഴികക്കല്ല് ദീർഘകാലമായി കാത്തിരുന്ന പിങ്ക് ലൈൻ ആണ്, ഇത് 2026 സെപ്റ്റംബറോടെ രണ്ട് ഘട്ടങ്ങളായി തുറക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. പിങ്ക് ലൈനിൽ ബന്നാർഘട്ട റോഡിലൂടെ തവരേക്കരെ മുതൽ കലേന അഗ്രഹാര വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാത ഉൾപ്പെടുന്നു, ഇത് 2026 മാർച്ചിൽ പൂർത്തീകരിച്ച് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടനാഴിയായ 13.76 കിലോമീറ്റർ ഭൂഗർഭ ഭാഗം ഡയറി സർക്കിളിനെ നാഗവാരയുമായി…
Read More‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ’: ദർശന്റെ ജാമ്യം റദ്ദാക്കിതിനെതിരെ നടി രമ്യ പ്രതികരിച്ചു
ബെംഗളൂരു: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് നടിയും രാഷ്ട്രീയക്കാരിയുമായ രമ്യ/ദിവ്യ സ്പന്ദന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനോട് പ്രതികരിച്ചുകൊണ്ടാണ് രമ്യ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നടന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
Read Moreസുപ്രീം കോടതി ജാമ്യം റദ്ദാക്കി; ദർശൻ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്
ബെംഗളൂരു: ചിത്രദുർഗ രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെയും മറ്റ് പ്രതികളുടെയും ജാമ്യം റദ്ദാക്കിക്കൊണ്ട് ഓഗസ്റ്റ് 14 ന് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ, ദർശനെയും സംഘത്തെയും പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പെടെ അഞ്ച് പ്രതികളെ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. ഇപ്പോൾ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിസിഎച്ച് 64 ജഡ്ജി ഈരപ്പണ്ണ പാവടി നായിക്കിന്റെ ഉത്തരവനുസരിച്ച്, ദർശനെയും അഞ്ച് പ്രതികളെയും പോലീസ് പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി. എ1 പവിത്ര ഗൗഡ, എ2…
Read Moreജമ്മു-കാശ്‌മീർ മേഘവിസ്‌ഫോടനം, 10 പേർ മരിച്ചതായി റിപ്പോർട്ട്
ശ്രീനഗർ: ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തില്‍ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈല്‍ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മേഘവിസ്‌ഫോടനത്തെത്തുടർന്ന് മച്ചൈല്‍ മാതാ യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
Read Moreപട്ടി വിജയ്ബാബുവിനെ വിശ്വസിക്കുന്നതിലേ പേടിയുള്ളുവെന്ന് സാന്ദ്ര;പട്ടിഷോയ്ക്ക് കൂടുതൽ പറയാൻ സമയമില്ലെന്ന് വിജയ്
കൊച്ചി: നിര്‍മാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്രാ തോമസ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടിയെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിജയ് ബാബു സാന്ദ്രയെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് സാന്ദ്രയുടെ പോസ്റ്റ്. എന്നാല്‍ ഈ പോസ്റ്റിന് മറുപടിയുമായി വിജയ് ബാബു വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ‘പാര്‍ട്ണര്‍ഷിപ്പ് ഒഴിവായപ്പോള്‍ നിനക്ക് പകരം ഞാന്‍ ഒരാളെ ദത്തെടുത്തു. അതേ, സാന്ദ്ര പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വസനീയമാണ്’, വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
Read More60 കോടി വാങ്ങി തിരിച്ചുനൽകിയില്ല; ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്
മുംബൈ: വ്യവസായിയിൽനിന്ന് കോടികൾ വാങ്ങി തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ പ്രമുഖ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശിൽപയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വിപുലീകരണത്തിനായി നിക്ഷേപമെന്നോണം വ്യവസായി ദീപക് കോത്താരി 60.48 കോടി രൂപ നൽകിയിരുന്നു. ഈ പണം തിരികെ നൽകിയില്ലെന്ന് കാണിച്ചാണ് മുംബൈ പൊലീസിന് ദീപക് കോത്താരി പരാതി നൽകിയത്. പിന്നീട് കേസ് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന് കൈമാറുകയായിരുന്നു
Read Moreജനുവരി മുതൽ ഓഗസ്റ്റ് വരെ 2.86 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റു; 26 പേർ മരിച്ചു; തെരുവ്നായ പ്രശ്നത്തിൽ പരിഹാരം കാണാനാകാതെ ബിബിഎംപിയും സർക്കാരും
ബെംഗളൂരു : ഡൽഹിയിൽ തെരുവുനായകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ബെംഗളൂരുവിലും ഈ വിഷയത്തിൽ ചർച്ച ചൂടുപിടിച്ചു. കഴിഞ്ഞദിവസം രണ്ട് കോളേജ് വിദ്യാർഥികൾക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റ സംഭവം കൂടിയായതോടെ സർക്കാരിനും ബിബിഎംപിക്കും മേൽ സമ്മർദമേറി. മൃഗസ്നേഹികളാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് തടസ്സം നിൽക്കുന്നതെന്ന് നഗരഭരണവകുപ്പ് മന്ത്രി റഹീം ഖാൻ നിയമസഭാ കൗൺസിലിൽ ആരോപിച്ചു. സംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളും പുറത്തുവന്നു. കഴിഞ്ഞ ഒരാഴ്ചയിൽമാത്രം സംസ്ഥാനത്ത് 5,652 പേർക്ക് നായകളുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ…
Read Moreബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീർ പൊലീസ് കസ്റ്റഡിയില്‍
ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയിൽ എത്തിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നൽകി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.
Read Moreഎഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു : സംസ്ഥാനത്ത് യുവാക്കളിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചുവരികയാണ്. മണ്ഡ്യയിൽ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. മണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ കരോട്ടി ഗ്രാമത്തിൽ നിന്നുള്ള 21 വയസ്സുള്ള നവീൻ ആണ് മരിച്ചത്. ബെംഗളൂരുവിലെ ഒരു കോളേജിൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരുന്ന നവീൻ അവധിക്കാലത്ത് സ്വന്തം നാട്ടിലെത്തിയിരുന്നു. വീട്ടിലിരിക്കുമ്പോൾ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ നവീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രി ജീവനക്കാർ നവീനെ ചന്നരായപട്ടണത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, പക്ഷേ ചന്നരായപട്ടണത്തേക്ക് കൊണ്ടുപോകുന്ന വഴിയിൽ നവീൻ മരിച്ചു.
Read More