ബെംഗളൂരു ടെക് സമ്മിറ്റ് 2025 നവംബറിൽ നടക്കും

ബെംഗളൂരു : 28-ാം ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.

ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്നാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ ആശയമെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. നിർമിതബുദ്ധി, ക്വാണ്ടം ടെക്‌നോളജി, ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ എന്നിവയിൽ ഉയർന്നുവരുന്ന പുതിയ സാങ്കേതിക വിദ്യകളുടെ പ്രദർശനമായി ഇത്തവണത്തെ ടെക്‌സമിറ്റ് മാറുമെന്നും മന്ത്രി അറിയിച്ചു.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ കമ്പനികളുടെ സിഇഒമാരുടെ പ്രാതൽയോഗം സംഘടിപ്പിച്ചു. നൂറോളം കമ്പനികളുടെ മേധാവികൾ യോഗത്തിൽ സംബന്ധിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും സംബന്ധിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts