ബെംഗളൂരു ദുരന്തം: കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക യോഗവും ചേർന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്ത. രണ്ദീപ് സിങ് സുർജെവലെയും, കെ.സി വേണുഗോപാലും യോഗത്തിനെത്തി. ബെംഗുളരു വിഷയം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ അത് പ്രതിരോധിക്കാനുള്ള വഴികളും യോഗത്തിൽ ചർച്ചയായി. ഇതിന് പുറമെ മന്ത്രിസഭ പുനസംഘടനയിലും ചർച്ചയുണ്ടായതായാണ് സൂചന. എംഎൽസി മാരുടെ നിയമത്തിനുള്ള ലിസ്റ്റ് ആയെങ്കിലും തർക്കം മൂലം ഇതു ഗവർണർക്ക് അയക്കാൻ…

Read More

ബംഗളൂരു ദുരന്തത്തിന്റെ ഇരകൾക്ക് ബിജെപി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ബി.ജെ.പി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും. വിഷയത്തിൽ സർക്കാർ നിരുത്തരപാദ സമീപനമാണ് തുടരുന്നതെന്നും ബി.ജെപി ആരോപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകണമെന്നും പാർട്ടി അവശ്യപ്പെട്ടു. എട്ട് കുട്ടികൾ മരണപ്പെട്ടതിന് ശേഷവും കോൺഗ്രസ് നേതാക്കൾ ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് അശോക് ആരോപിച്ചു. പോലീസ് പറഞ്ഞിട്ടും സർക്കറാണ് പരിപാടിക്ക് മുൻകൈ എടുത്തത്. ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറനാവിലെന്നും പാർട്ടി വ്യക്തമാക്കി.

Read More

ബെംഗളൂരു ദുരന്തം: ആർ.സി.ബി മാനേജർക്ക് ഇടക്കാല ആശ്വാസമില്ല

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ റോയൽ ചലഞ്ചേഴ്സ് മാർക്കറ്റിങ് മേധാവി നിഖിൽ സോസലെക്ക് ഇടക്കാല ആശ്വാസമില്ല. ജാമ്യ ഹരജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഹരജിയിൽ മറുപടി സമർപ്പിക്കാൻ കർണാടക സർക്കാർ കൂടുതൽ സമയം അവശ്യപ്പെട്ടു. ബുധനാഴ്ചയായിരിക്കും കർണാടക മറുപടി നൽകുക ഇതിന് ശേഷം ഹരജി കോടതി പരിഗണിക്കും. നിഖിലിനെ ഉടൻ വിട്ടയക്കണമെന്നായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജൂൺ അഞ്ചിനാണ് കർണാടക പോലീസ് നിഖിലിനെ അറസ്റ്റ് ചെയ്തത്. സിദ്ധരാമയ്യയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

Read More

റാപ്പിഡോ ജൂലൈ മുതൽ ബെംഗളൂരുവിൽ ഫുഡ് ഡെലിവറി തുടങ്ങുന്നു

ബെംഗളൂരു: ബൈക്ക് ടാക്സി സർവീസായ റാപ്പിഡോ ഫുഡ് ഡെലിവെറിയുമായി ബെംഗളൂരുവിലേക്ക് എത്തുന്നു. ജൂലൈ മുതൽ പ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. സ്വിഗ്ഗി സോമാറ്റോ ആപ്പുകൾക്ക് ഇതു കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് സൂചന. റാപ്പിഡോ ഹോട്ടലുകൾക്കും ഗുണകരമാവുമെന്നാണ് റിപ്പോർട്ട്. മറ്റു ഭക്ഷ്യ വിതരണ ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ റാപ്പിഡോയിലെ കമ്മീഷൻ കുറവാണ്. 150 രൂപവരെയുള്ള ഓർഡറുകൾക്ക് 16 ശതമാനവും അതിന് മുകളിലുള്ളതിന് 10 ശതമാനം കമ്മിഷനുമാണ് ചുമത്തുക. യൂസർ ഫീയും കുറവാണ്.

Read More

ബെംഗളൂരുവിൽ യുവാക്കളുടെ സദാചാര പോലീസ് ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പോലീസിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബെംഗളൂരു-മൈസൂരു പഴയ ദേശീയപാതയിൽ ബിഡദിയിലാണ് സംഭവം. സുഹൃത്തുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തടഞ്ഞുനിർത്തിയ സംഘം ചോദ്യംചെയ്യാൻ തുടങ്ങി. തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റ് വ്യക്തിപരമായ വിവരങ്ങളും ആരാഞ്ഞു. യുവതിയെ കൂടുതൽ ചോദ്യംചെയ്തു. പിതാവിന്റെ പേരും വിവരങ്ങളും ചോദിച്ചു. യുവതിയുടെ മൊബൈൽ നമ്പർ പറയാനും ആവശ്യപ്പെട്ടു. യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യംചെയ്യുന്ന…

Read More

മഹാ കുംഭമേളയിൽ കാണാതായ കർണാടക സ്വദേശി നാല് മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി

ബെംഗളൂരു: ഉത്തർപ്രദേശ്‌ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും കാണാതായ ഹാസൻ ജില്ലയിലെ കഡുർ സ്വദേശി നാലുമാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി. ഹാസൻ ജില്ലയിലെ മൊസാലെ ഗ്രാമവാസിയായ നരസിംഹമൂർത്തിയാണ് തിരക്കിൽപ്പെട്ട് തീർഥാടനത്തിനിടെ ഒറ്റപ്പെട്ടത്. ജനുവരി 30-ലെ മൗനി അമാവാസിദിനത്തിലാണ് നരസിംഹമൂർത്തിയെ കാണാതായത്. കഡൂർ താലൂക്കിലെ തഹ്ഗലി ഗ്രാമത്തിലെ ചന്നവകേശവ സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹം. കൂടെയുണ്ടായിരുന്നവർ ഒരുപാടുശ്രമിച്ചിട്ടും കണ്ടെത്താനായില്ല. അല്പം ഓർമ്മക്കുറവുള്ള പിതാവിനെ ഒരുപാടുതവണ നേരിട്ട് അന്വേഷിച്ചതിനുശേഷം മകൻ ബദരീനാഥ് പോലീസിൽ പരാതിനൽകി. എന്നിട്ടും ഫലമുണ്ടായില്ല. തുടർന്ന്, കഴിഞ്ഞമാസം മുംബൈയിൽ ജോലിചെയ്തിരുന്ന മൊസാലെ ഗ്രാമത്തിലെ ആളുകൾ…

Read More

ഓർഡർ ചെയ്ത വസ്തുക്കളിൽ ഇങ്ങനെ കണ്ടാല്‍ തുറക്കരുത്; മുന്നറിയിപ്പുമായി ആമസോണ്‍

ബെംഗളൂരു: അടുത്തിടെയായി ഓണ്‍ലൈൻ ഷോപ്പിംഗില്‍ തട്ടിപ്പുകള്‍ വ്യാപകമാവുകയാണെന്ന പരാതികള്‍ ശക്തമാണ്. ഓർഡർ ചെയ്തവയല്ല ലഭിക്കുന്നതെന്നും കേടായവയാണ് ലഭിക്കുന്നതെന്നുമാണ് കൂടുതല്‍ പരാതികളും. ഇതിന് തടയിടാനായി ആമസോണ്‍ പ്രത്യേക നടപടി സ്വീകരിച്ചിരിക്കുകയാണ്. ഓർഡർ ചെയ്ത വസ്തുക്കള്‍ ലഭിച്ചാലുടൻ തന്നെ പാക്കേജിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആമസോണ്‍ ആവശ്യപ്പെടുന്നത്. പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സീലുകളാണിവ. പിങ്ക് അല്ലെങ്കില്‍ ചുവപ്പ് ഡോട്ടുള്ള ഒരു പ്രത്യേക തരം ടേപ്പ് ആണ് സീലില്‍ ഉപയോഗിക്കുന്നത്. ആരെങ്കിലും ചൂട് ഉപയോഗിച്ച്‌ ഈ ടേപ്പ്…

Read More

കോറമംഗലയിൽ പബ്ബിന് പുറത്ത് അടി; മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കോറമംഗലയിൽ പബ്ബിന് പുറത്ത് രണ്ട് മലയാളി സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടി. പെൺകുട്ടിയെ കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 1 30 ന് ജ്യോതി നിവാസ് കോളേജിന് സമീപത്തായിരുന്നു സംഭവം. പിടിയിലാവരില്‍ ഒരാൾ ഐടി ജീവനക്കാരനും മറ്റ് രണ്ടുപേർ തെറാപ്പിസ്റ്റുകളും ആയിരിന്നു .

Read More

ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽനിന്ന് നീക്കിയത് 861 കല്ലുകൾ

ബെംഗളൂരു: കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ വയറ്റിൽനിന്ന് നീക്കിയത് 861 പിത്താശയ കല്ലുകൾ. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 55-കാരി വയറുവേദനയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണത്തോടെയും ആശുപത്രിയിലെത്തിയത്. തുടർന്ന് സ്‌കാനിങ്ങിലാണ് പിത്തസഞ്ചിയിൽ 861 പിത്താശയ കല്ലുകളുള്ളതായി കണ്ടെത്തിയത്. ലാപ്രോസ്‌കോപിക് സർജറിയിലൂടെ മുഴുവൻ കല്ലുകളും വിജയകരമായി പുറത്തെടുത്തു. തിങ്കളാഴ്ച രാവിലെ തന്നെ രോഗിയെ ഡിസ്ചാർജ്ജ് ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Read More

വിവാഹേതരബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : വിവാഹേതരബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കടൂർ ടൗണിൽ പ്രദീപ് ആചാരി (32), കടൂരിലെ കോട്ട് ലേഔട്ടിലെ സിദ്ധേ് (35), വിശ്വാസ് (18) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റുചെയ്തത്. ചിക്കമഗളൂരു ജില്ലയിലെ കടൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മേയ് 31-ന് തന്റെ ഭർത്താവായ സുബ്രഹ്മണ്യയെ കാണാനില്ലെന്നുപറഞ്ഞ് കടൂർ കോട്ട് ലേ ഔട്ടിൽ താമസിക്കുന്ന ഭാര്യ മീനാക്ഷി പോലീസിൽ പരാതിനൽകിയിരുന്നു. ജൂൺ രണ്ടിന് സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൻസാര ഗേറ്റിനുസമീപം കണ്ടെത്തിയിരുന്നു. മീനാക്ഷിയും പ്രദീപ് ആചാരിയും…

Read More
Click Here to Follow Us