ബില്ലിന് ഗവർണറുടെ അംഗീകാരം; സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും

ബെംഗളൂരു : കർണാടകത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി വർധിപ്പിക്കാനുള്ള ബില്ലുകൾക്ക് ഗവർണർ താവർചന്ദ് ഗഹ്‌ലോത് അംഗീകാരം നൽകി. കർണാടക മിനിസ്റ്റേഴ്‌സ് സാലറീസ് ആൻഡ് അലവൻസസ് (അമൻഡ്‌മെന്റ്) ബിൽ 2025, കർണാടക ലെജിസ്ലേച്ചേഴ്‌സ് സാലറീസ്, പെൻഷൻ ആൻഡ് അലവൻസസ് (അമൻഡ്‌മെന്റ്) ബിൽ 2025 എന്നീ ബില്ലുകൾക്കാണ് അംഗീകാരം നൽകിയത്. കഴിഞ്ഞമാസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഇരുബില്ലുകളും പാസാക്കിയത്. നിയമസഭയും നിയമനിർമാണ കൗൺസിലും പാസാക്കിയ ബില്ലിന് ഗവർണറുടെ അംഗീകാരംകൂടി ലഭിച്ചതോടെ നിയമമായിമാറും. സർക്കാർ വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് കോടികളുടെ അധികബാധ്യത വരുന്നരീതിയിൽ സാമാജികരുടെ ശമ്പളവും ആനുകൂല്യങ്ങളും…

Read More

പ്രണയത്തെ എതിർത്ത് മാതാപിതാക്കൾ: പോലീസ് സ്റ്റേഷനിൽ വിവാഹം, അച്ഛന്റെ സ്ഥാനത്ത് നിന്ന് അനുഗ്രഹിച്ച് പിഎസ്‌ഐ

ബെംഗളൂരു: മാതാപിതാക്കൾ പ്രണയത്തെ എതിർത്തതിനെ തുടർന്ന് കമിതാക്കൾ പോലീസിനെ സമീപിക്കുകയും പോലീസ് സ്റ്റേഷനിൽ പരമ്പരാഗത വിവാഹം നടത്തികൊടുക്കുകയും ചെയ്തു. പോലീസുകാർ തന്നെ വിവാഹത്തിന് മുന്നിൽ നിന്ന് നവവധുവരന്മാരെ അനുഗ്രഹിച്ചു. ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്ലഘട്ട നഗരത്തിലാണ് സംഭവം. ഷിഡ്ലഘട്ട താലൂക്കിലെ ദൊഡ്ഡദാസേനഹള്ളി ഗ്രാമത്തിൽ നിന്നുള്ള കാർത്തിക്കും ഷിഡ്ലഘട്ട നഗരത്തിലെ അങ്കിതയും കഴിഞ്ഞ ആറ് വർഷമായി പരസ്പരം പ്രണയത്തിലായിരുന്നു. എന്നാൽ അങ്കിതയുടെ മാതാപിതാക്കൾ അവളെ മറ്റൊരു യുവാവിന് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ കാര്യം അങ്കിത തന്റെ കാമുകൻ കാർത്തിക്കിനോട് പറഞ്ഞിരുന്നു. ഈ സമയത്ത്, ഇനി രണ്ട്…

Read More

മറക്കണ്ട: ബെംഗളൂരുവിൽ ഇന്ന് മാംസ നിരോധനം: ചിക്കൻ-മട്ടൺ ഒന്നും കിട്ടില്ല!

ബെംഗളൂരു: രാമനവമി ഉത്സവത്തോടനുബന്ധിച്ച് 2025 ഏപ്രിൽ 6 മുതൽ ബെംഗളൂരുവിൽ കോഴിയിറച്ചിയും ആട്ടിറച്ചിയും ഉൾപ്പെടെ എല്ലാത്തരം മാംസങ്ങളുടെയും വിൽപ്പന ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നിരോധിച്ചു. കോർപ്പറേഷന്റെ മൃഗസംരക്ഷണ വകുപ്പ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് പ്രകാരം, ഏപ്രിൽ 6 ന് നഗരത്തിലുടനീളം കശാപ്പുശാലകൾ, മൃഗങ്ങളെ കൊല്ലൽ, മാംസ വിൽപ്പന എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഉണ്ടായിരിക്കും. “ശ്രീരാമ നവമി ദിവസം മാംസ വിൽപ്പന, മൃഗങ്ങളെ കൊല്ലൽ, കശാപ്പ്ശാലകൾ എന്നിവയ്ക്ക് പൂർണ്ണ നിരോധനം പ്രാബല്യത്തിൽ വരും,” ബിബിഎംപി മൃഗസംരക്ഷണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ…

Read More

അടുത്ത 3 മണിക്കൂറിനുള്ളിൽ 5 ജില്ലകളിൽ മണിക്കൂറിൽ 30-60 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

rain

ബെംഗളൂരു: ബെല്ലാരി, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമഗളൂരു, കോലാർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ബെംഗളൂരു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം ഇടിമിന്നലോടും മിന്നലോടും കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. തെക്കൻ ഉൾനാടൻ ജില്ലകളിലും മലനാട് ജില്ലകളിലും മിതമായതോ വ്യാപകമായതോ ആയ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കർണാടകയിലെ വിജയനഗർ, തുംകൂർ, ശിവമോഗ, ഹാസൻ, ചിത്രദുർഗ, ചിക്കമംഗളൂരു, ബെല്ലാരി, ഹാവേരി, തുംകൂർ,…

Read More

നായ്ക്കളെ പോലെ മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുക്കണം’: ജീവനക്കാരോട് ക്രൂരത; സംഭവത്തില്‍ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി

കൊച്ചി∙ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കൾക്കു സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചു മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്ത്. പെരുമ്പാവൂരിലെ അറയ്ക്കൽപ്പടിയിലുള്ള സ്ഥാപനത്തിലാണു തൊഴിലാളി പീഡനം നടന്നതെന്നാണു പൊലീസ് നൽകുന്ന വിവരം. ജീവനക്കാർ പാന്റ്സ് ഊരി കഴുത്തിൽ ബെൽറ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടിൽ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പുറത്തു‌വന്ന വിഡിയോയിൽ ഉള്ളത്. പ്രഷർ കുക്കർ, പാത്രങ്ങൾ, തേയില, കറിപൗഡർ പോലുള്ള വസ്തുക്കൾ വീടുകളിൽ കയറി വിൽപ്പന്ന നടത്തുന്നവരാണു ജീവനക്കാർ. ഇവർ ഓരോ മാസത്തേയും ടാർഗറ്റ് തികച്ചില്ല എന്ന പേരിലാണു ക്രൂര…

Read More

മഴ കനക്കും! ആറ് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിക്കുന്നത്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read More

മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത; എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ

ബെംഗളൂരു: ദുബായ് മോഡൽ എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് നഗരത്തിൽ എയർ ടാക്‌സി സംവിധാനം ആരംഭിക്കുന്നത്. 2028 ഓടെ ബെംഗളൂരുവിൽ സേവനങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് എയർടാക്‌സി സേവനം എത്തിക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് എയർ ടാക്‌സി പ്രാവർത്തികമാക്കുകയെന്ന് കമ്പനി അറിയിച്ചു. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്…

Read More

സംസ്ഥാനത്തെ ഗിഗ് തൊഴിലാളികൾക്കായി ക്ഷേമബോർഡ് വരുന്നു; കമ്പനികൾക്ക് അഞ്ച്ശതമാനം സെസ് ഏർപ്പെടുത്തും

ബെംഗളൂരു : കർണാടകത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്കായി ക്ഷേമബോർഡ് വരുന്നു. ഇതിന് ഫണ്ട് കണ്ടെത്താൻ ഗിഗ് തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനികളുടെ സേവനങ്ങൾക്ക് അഞ്ചുശതമാനം സെസ് ഏർപ്പെടുത്തും. ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, ഉബർ തുടങ്ങിയ കമ്പനികളുടെ സേവനങ്ങൾക്കായിരിക്കും സെസ് ഏർപ്പെടുത്തുക. ഇതിനായി തയ്യാറാക്കിയ കരടുബിൽ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ബിൽ ഓർഡിനൻസ് വഴി നിയമമാക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, തൊഴിൽമന്ത്രി സന്തോഷ് ലാഡ്, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായമന്ത്രി എം.ബി. പാട്ടീൽ എന്നിവർ ഡൽഹിയിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുമായി…

Read More

ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടം; 5 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കലബുർഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേർക്ക് ദാരുണാന്ത്യം. അപകടത്തില്‍ 11 പേർക്ക് പരിക്ക്. ദർഗയില്‍ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ് വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ മിനിബസിന്റെ മുൻഭാഗം ഏകദേശം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേർക്ക് ജീവൻ നഷ്ടമായി. അതേസമയം 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരില്‍ 11 പേരുടെ നില ഗുരുതരാവസ്ഥയിലാണ് ഇവരെ കലബുർഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന്…

Read More

അയൽപട്ടണത്തിലെ പരിപാടിക്ക് പാത്രങ്ങൾ നൽകിയ ഗ്രാമത്തലവന് ഭൃഷ്ട്ടും പിഴയും

അയൽ ഗ്രാമത്തിൽ നടക്കുന്ന വിവാഹ ചടങ്ങിനായി തന്റെ ഗ്രാമത്തിൽ നിന്ന് പാത്രങ്ങൾ നൽകിയതിന് ഗ്രാമത്തലവനെ ഗ്രാമവാസികൾ ബഹിഷ്കരിക്കുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു . മുള്ളുവരെ ഗ്രാമത്തിലെ ഭൈരപ്പയുടെ കുടുംബത്തെ അവരുടെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി. കൂടാതെ, ആർക്കും കുടുംബത്തോട് സംസാരിക്കാൻ കഴിയില്ല, ആർക്കും വീട്ടിൽ പോകാൻ കഴിയില്ല. ആരെങ്കിലും ഇതിനെതിരെ പ്രവർത്തിച്ചാൽ, അവർക്ക് 5000 രൂപ പിഴ ചുമത്താനും ഉത്തരവിട്ടിട്ടുണ്ട്. ഗ്രാമവാസികളാൽ ബഹിഷ്കരിക്കപ്പെട്ട ഭൈരപ്പ ഇപ്പോൾ നീതി തേടി ജില്ലാ കളക്ടറുടെ ഓഫീസിലും പോലീസ് സ്റ്റേഷനിലും അലഞ്ഞുനടക്കുകയാണ്. മുള്ളുവരെ ഗ്രാമത്തിന്റെ നേതാവായി…

Read More
Click Here to Follow Us