നഗരത്തിലെ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ജനങ്ങളിൽ നിന്ന് ടാങ്കർ ജീവനക്കാർ അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഏപ്രിൽ പത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ടാങ്കറുകൾ പിടിച്ചെടുക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി വ്യക്തമാക്കി. ബിഡബ്ല്യുഎസ്എസ്ബി വെബ്സൈറ്റ്, സഞ്ചാരി കാവേരി ആപ്പ് എന്നിവ മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. നഗരത്തിൽ 3,500–4,000 ടാങ്കറുകൾ ഓടുന്നുണ്ടെന്നാണ് കണക്ക്. അതിൽ പകുതിയിൽ താഴെ ടാങ്കറുകൾ മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജലവിതരണത്തിനായി ടാങ്കറുകൾക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ…

Read More

വിമാന യാത്രക്കാരി സ്വർണമാല മോഷ്ടിച്ചതായി യുവതിയുടെ പരാതി 

ബെംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച്‌ അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇൻഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പ്രിയങ്ക മുഖർജിയാണ് പരാതി നല്‍കിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമില്‍ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോള്‍ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നല്‍കിയ പരാതിയില്‍ പറയുന്നു. ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ…

Read More

മുൻ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്ത യുവതി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങി

ബെംഗളൂരു: മുൻ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹിതനായ യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി മുങ്ങിയതായി പരാതി. മണ്ഡ്യ താലൂക്കിലെ എം.ബി. ശശികാന്താണ് മണ്ഡ്യ റൂറൽ പോലീസിൽ പരാതി നൽകിയത്. മദ്ദൂർ താലൂക്കിലെ കെസ്തൂർ ഗ്രാമത്തിലെ പുട്ട സ്വാമിയുടെയും ഷിലയുടെയും മകൾ കെ.പി. വൈഷ്ണവി എന്ന യുവതിയാണ് തന്റെ പണവുമായി മുങ്ങിയതെന്ന് ശശികാന്ത് പരാതിപ്പെട്ടു. മാർച്ച് 24-നാണ് ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് വിവരിച്ച് സ്വർണമായും പണമായും വിവാഹത്തിന് മുൻപ്‌ വൈഷ്ണവി 15 ലക്ഷത്തിൽപ്പരം തുക ശശികാന്തിൽനിന്നും കൈപ്പറ്റിയിരുന്നു. കഴിഞ്ഞദിവസം…

Read More

മലയാളി യുവാവ് ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനിടയിൽ വഴുതി വീണ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഭട്ക്കൽ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വഴുതി വീണ് പ്ലാറ്റ്ഫോമിനിടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പറ്റ കൊമ്പംകല്ലിലെ ചോലശ്ശേരി ഷൗക്കത്തലിയുടേയും, ഉമ്മുസൽമയുടേയും മകൻ റമീസ് (22) ആണ് മരിച്ചത്. പെരിന്തൽമണ്ണ പൊന്ന്യാകുർശി പള്ളി ദർസ് വിദ്യാർഥിയാണ്. ദർസിലെ വിദ്യാർഥികൾക്കൊപ്പം അജ്മീറിൽ സിയാറത്ത് യാത്ര കഴിഞ്ഞ് മരുസാഗർ എക്സ്പ്രസിൽ മടങ്ങിവരുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഭട്ക്കൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കുപ്പിവെള്ളം വാങ്ങിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.…

Read More

രാജസ്ഥാനിൽ ഷൂട്ടിംഗ് പൂർത്തിയാക്കി ദർശനും കുടുംബവും തിരിച്ചെത്തി

കഴിഞ്ഞ പത്ത് ദിവസമായി രാജസ്ഥാനിൽ ‘ഡെവിൾ’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി തിരക്കിലായിരുന്ന നടൻ ദർശൻ ബെംഗളൂരുവിൽ തിരിച്ചെത്തി. രാജസ്ഥാനിലെ ഉദയ്പൂരിൽ ഡെവിളിന്റെ ഷൂട്ടിംഗ് ഒരു തടസ്സവുമില്ലാതെ നടന്നു, അദ്ദേഹത്തോടൊപ്പം ഭാര്യ വിജയലക്ഷ്മിയും മകൻ വിനേഷ് ദർശനും ഉണ്ടായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടൻ ദർശൻ ഇന്നലെ ഉച്ചയ്ക്കാണ് ഭാര്യയോടും മകനോടും ഒപ്പം ബെംഗളൂരുവിലേക്ക് മടങ്ങി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത് .

Read More

വീടിനുള്ളിൽ നിന്ന് യുവതിയുടെ ആഭരണങ്ങൾ മോഷണം പോയി ,മണിക്കൂറുകൾക്കുള്ളിൽ മോഷ്ട്ടാവായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് ഇങ്ങനെ

വീടിനുള്ളിൽ നിന്ന് യുവതിയുടെ സ്വർണാഭരണങ്ങൾ കാണാതായി; വിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കകം ഭർത്താവ് പിടിയിൽ. ആലപ്പുഴ വട്ടപ്പള്ളിയിലാണ് സംഭവം. ആലപ്പുഴ സക്കറിയ ബസാർ വട്ടപ്പള്ളി ജമീല പുരയിടത്തിൽ ഷംനയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്. 15പവൻ സ്വർണാഭരണം കാണാനില്ലെന്നായിരുന്നു പരാതി. വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ആലമാരയിൽ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. പിന്നാ​ലെ സൗത്ത്​ പോലീസ്​ സ്ഥലത്തെത്തി ഷംനയെ സ്​റ്റേഷനിലേക്ക്​ കൂട്ടികൊണ്ടുപോയി വിശദമമായി ചോദ്യംചെയ്തു. ഷംനയുമായി പിണങ്ങി കഴിയുകയായിരുന്ന ഭർത്താവ് ഷെഫീഖിനെയും പോലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് ഷഫീഖ്…

Read More

കെഎസ്ആർടിസിയിൽ ഡ്രൈവർമാരുടെ ഉറക്കം നിരീക്ഷിക്കാൻ സെൻസർ ക്യാമറ സ്ഥാപിച്ചു

കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കെഎസ്ആർടിസി ബസുകളിൽ സെൻസർ കാമറകൾ സ്ഥാപിക്കുന്നു. ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിയ്ക്കുന്നത്. ഘട്ടം ​ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങൾ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങൾക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു. കെഎസ്ആർടിസി ഇതിനകം…

Read More

ബന്ദിപ്പുരിലെ രാത്രിയാത്രാനിരോധനം നീക്കൽ; ‘ബന്ദിപ്പുർ ചലോ’ മാർച്ചുമായി പരിസ്ഥിതിപ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്രാ നിരോധനം എടുത്തുകളയാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ‘ബന്ദിപ്പുർ ചലോ’ മാർച്ചുമായി പരിസ്ഥിതി പ്രവർത്തകർ. പദയാത്രയിൽ പരിസ്ഥിതി പ്രവർത്തകർ, കർഷകർ, ദളിതർ, വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി കൺവീനറും പരിസ്ഥിതിപ്രവർത്തകനുമായ എസ്.എം. നാഗാർജുനകുമാർ പറഞ്ഞു. ഞായറാഴ്ച രാവില 10.30-ന് ഗുണ്ടൽപേട്ടിൽനിന്ന്‌ ആരംഭിച്ച് 2.5 കിലോമീറ്റർ സഞ്ചരിച്ച് മദ്ദൂർ ചെക്‌പോസ്റ്റിൽ മാർച്ച് അവസാനിക്കും. രാത്രിയാത്രാ നിരോധനം തുടരണമെന്നാവശ്യപ്പെട്ട് ബന്ദിപ്പുർ വന്യജീവിസങ്കേതം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരന് നിവേദനം സമർപ്പിക്കുമെന്നും നാഗാർജുന കുമാർ പറഞ്ഞു. ജൈവവൈവിധ്യകേന്ദ്രമായ ബന്ദിപ്പുരിലൂടെ…

Read More

വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതിന് കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് നഗരത്തിൽ

സംസ്ഥാനത്ത് പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചതിന് കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ (827) രജിസ്റ്റർ ചെയ്തിരിക്കുന്നത് ബെംഗളൂരു അർബൻ ജില്ലയിലാണ്. പ്രായമായ മാതാപിതാക്കളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച് പിന്നീട് ഡിസ്ചാർജ് ചെയ്യാൻ മടങ്ങി കാണിച്ചാൽ, 2007 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ (എസി) കോടതികളിൽ കേസുകൾ ഫയൽ ചെയ്യാൻ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളുടെയും ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയി. കർണാടകയിലുടനീളമുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ അടുത്തിടെ നടത്തിയ അവലോകനത്തിൽ ഈ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ആകെ 3,010 കേസുകൾ ഈ…

Read More

ബെംഗളൂരുവിലെ ഈ റോഡുകളിൽ 8 വരെ ഗതാഗതം നിരോധിച്ചു; ഇതര വഴികൾ അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ ബ്യാതരായണപുര പോലീസ് സ്റ്റേഷന്റെ പ്രാന്തപ്രദേശത്തുള്ള ശ്രീ ഗലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ബ്രഹ്മ രഥോത്സവ പരിപാടി മൂലം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ് . ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. അതിനാൽ, ഇപ്പോൾ മുതൽ ഏപ്രിൽ 8 ന് രാവിലെ 10:00 മണി വരെ, ഹൊസഗുദ്ദഡള്ളി മുതൽ മൈസൂർ റോഡിലെ കിങ്കോ ജംഗ്ഷൻ വരെ എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടായിരിക്കും, വാഹന ഗതാഗതത്തിനായി ഇതര വഴികൾ ഉപയോഗിക്കാൻ ബാംഗ്ലൂർ ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു. ഇതര റൂട്ടുകൾ താഴെ പറയുന്നവയാണ്.…

Read More
Click Here to Follow Us