ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി പുതിയ സ്മൂച്ച് ക്യാബ് സംവിധാനം ആരംഭിച്ചിരിക്കുന്നു. യാത്രയ്ക്കിടെ ദമ്പതികള്‍ക്ക് അവരുടെ സ്വകാര്യ സമയം ചെലവഴിക്കാനും ആരും ശല്യപ്പെടുത്താതെ കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര ആസ്വദിക്കാനും ഇതില്‍ അനുവദിക്കും. പ്രണയികള്‍ക്ക് ഇനി ടാക്‌സികള്‍ ഒരു രക്ഷാമാര്‍ഗ്ഗമാകും. ഈ സ്മൂച്ച് ക്യാബ് പ്രത്യേകിച്ച് ദമ്പതികള്‍ക്ക് വേണ്ടിയുള്ളതാണ്. പ്രിയപ്പെട്ടവരോടൊപ്പം ഒരു ബുദ്ധിമുട്ടും കൂടാതെ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ ക്യാബ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്മൂച്ച് ക്യാബില്‍ നിരവധി പ്രത്യേകതകള്‍ ഉണ്ട്. കാരണം, ഓല, ഉബര്‍, റാപ്പിഡോ പോലുള്ള ക്യാബുകളില്‍ എത്തുന്ന അതേ സമയത്തിനുള്ളില്‍…
Read MoreMonth: April 2025
മറ്റൊരു ചരിത്ര നാഴികക്കല്ല് പിന്നിട്ട് ബെംഗളൂരു കെംപഗൗഡ വിമാനത്താവളം
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളർച്ചയിൽ ശ്രദ്ധേയമായ നേട്ടംകൊയ്ത് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ(2024-25) 41.88 ദശലക്ഷം യാത്രക്കാരാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരു വിമാനത്താവളം വഴി യാത്രചെയ്തത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ (2023-24) അപേക്ഷിച്ച് 11.6 ശതമാനം വർധനയാണിത്. 37.53 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ സാമ്പത്തികവർഷം ഈ വിമാനത്താവളം വഴി യാത്രചെയ്തത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണ 10 ശതമാനം വർധനയുണ്ടായതായി ബെംഗളൂരു വിമാനത്താവള അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെ എണ്ണം 36.05 ദശലക്ഷത്തിലെത്തി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കൈവരിച്ചത് 25 ശതമാനം…
Read Moreവേട്ട തുടരുന്നു; പ്രിഥ്വിരാജിന് ആദായനികുതി നോട്ടീസ്
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളില്‍ നിന്ന് പറ്റിയ പ്രതിഫലത്തെക്കുറിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷണം. ഈ ചിത്രങ്ങളുടെ സഹനിർമാതാവെന്ന നിലയില്‍ 40 കോടി രൂപ കൈപറ്റിയതില്‍ വിശദാംശങ്ങള്‍ തേടി. കഴിഞ്ഞ മാസം നൽകിയ നോട്ടീസിൽ ഏപ്രിൽ 29നകം മറുപടി വേണമെന്നാണ് നിർദേശം. 2022ല്‍ നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് അന്വേഷണം. 2021ലും 2022ലും പൃഥ്വിയുടെ നിർമാണ കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ അന്വേഷണം. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളിലെ അഭിനയത്തിന്…
Read Moreവീട്ടിലേക്ക് കയറിയ പുള്ളിപ്പുലി സോഫയുടെ അടിയിൽ കിടന്നുറങ്ങി; വാതിലടച്ച് കെണിയിലാക്കി വീട്ടുകാർ
ബെംഗളൂരു : ബെംഗളൂരുവിൽ വീട്ടിൽക്കയറി പുള്ളിപ്പുലി. ഞെട്ടിയ വീട്ടുകാർ പുറത്തിറങ്ങി വാതിൽ പുറത്തുനിന്ന് പൂട്ടി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടികൂടി. വ്യാഴാഴ്ച രാവിലെ ജിഗനിയിലെ കുണ്ട്‌ലു റെഡ്ഡി ലേ ഔട്ടിലെ വെങ്കടേഷിന്റെ വീട്ടിലാണ് പുലി എത്തിയത്. മൂന്നുനിലയുള്ള കെട്ടിടത്തിന്റെ താഴെ നിലയിലേക്ക് പുലി കയറിവരുകയായിരുന്നു. വെങ്കിടേഷും ഭാര്യയും ഇരിക്കുന്നതിന്റെ പുറകിലൂടെ പുലി മുറിയിൽ പ്രവേശിച്ചു. പുള്ളിപ്പുലി മുറിയിലേക്ക് കയറി സോഫയുടെ അടിയിൽ കിടന്നുറങ്ങി. രാവിലെ ഉറക്കമുണർന്നപ്പോഴാണ് വീട്ടുകാർ പുള്ളിപ്പുലിയെ കണ്ടത് ഒരു മുറിയും ഹാളും അടുക്കളയുംമാത്രമുള്ള വീടാണിത്. പുലി മുറിയിലേക്ക് കടന്നതോടെ ഇരുവരും…
Read Moreലക്ഷങ്ങൾ പൊടിപിടിച്ച് പശുവിന് സീമന്ത ചടങ്ങ് നടത്തി വ്യവസായി; അത്ഭുതപ്പെട്ട് ജനങ്ങൾ
ബെംഗളൂരു : ഹിന്ദു പാരമ്പര്യത്തിൽ, ഗർഭിണികളായ സ്ത്രീകൾക്കായി ഇഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുകയും സീമന്ത ചടങ്ങ് നടത്തുകയും ചെയ്യുന്നത് പതിവാണ്. അതുപോലെ, കല്യാണ മണ്ഡപത്തിൽ അമാവാസിക്ക് ഗർഭിണിയായ ഒരു ഹള്ളിക്കർ പശുവിന് സീമന്ത ചടങ്ങ് നടത്തി ഹാസനിൽ നിന്നുള്ള കുടുംബം. ഗർഭിണികൾക്ക് ചെയ്യുന്നതുപോലെ പശുക്കൾക്കും വേണ്ടി ആചാരങ്ങൾ അനുഷ്ഠിച്ചുകൊണ്ടും, നൂറുകണക്കിന് ആളുകൾക്ക് ആഡംബരപൂർണ്ണമായ ഭക്ഷണം ഒരുക്കിക്കൊണ്ടുമാണ് ബിസിനസുകാരനായ ദിനേശ് ശ്രദ്ധ ആകർഷിച്ചത്. ദിനേശിന് വളർത്തുമൃഗങ്ങളോട്, പ്രത്യേകിച്ച് കന്നുകാലികളോട് വലിയ ഇഷ്ടമാണ്. തദ്ദേശീയ ഹാലിക്കർ പശുക്കളെയും കാളകളെയും വളർത്തുന്നതിൽ അദ്ദേഹം പ്രത്യേകിച്ചും സജീവമായിരുന്നു. ഈ ആഗ്രഹത്തോടെയാണ് അവർ…
Read Moreനഗരത്തിൽ ഉൾപ്പെടെ വേനൽമഴ ശക്തമാകും; 13 ജില്ലകളിൽ മഞ്ഞ ജാഗ്രത
ബെംഗളൂരു : സംസ്ഥാനത്ത് രണ്ട് ദിവസം വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. , ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവയുൾപ്പെടെ 13 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മുൻകരുതൽ നടപടിയായി ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബെളഗാവി, ഹവേരി, ഗഡഗ്, ധാർവാഡ്, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജ്‌നഗർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു ഉൾപ്പെടെ കർണാടകയിലുടനീളം സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
Read Moreആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
ബെംഗളൂരു: റോഡ് വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആനന്ദ റാവു സർക്കിൾ മുതൽ മേൽപാലത്തിലെ ടൗൺ റാമ്പ് വരെയും ഓൾഡ് ജെ ഡി എസ് ഓഫീസ് മുതൽ സി രംഗനാഥ സർക്കിൾ ലൂപ്പ് റോഡ് വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Read Moreരാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്‌റ്റ് കടൽപാലമായ പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്‌റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. റിമോട്ട് ഉപയോഗിച്ച് പാലം ലംബമായി ഉയർത്തി. പുതിയ ട്രെയിൻ സർവീസിനും തുടക്കം കുറിച്ചു. പാലത്തിന് അടിയിലൂടെ കോസ്റ്റ് ഗാർഡിന്റെ കപ്പൽ കടന്നു പോയി. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു. അതോടൊപ്പം തന്നെ പാലത്തിനടിയിലൂടെ കടന്നുപോയ തീരദേശ സേനയുടെ കപ്പലിന്റെ ഫ്‌ളാഗ് ഓഫും പുതിയ രാമേശ്വരം-താംബരം (ചെന്നൈ) ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. രാജ്യത്തെ…
Read Moreനാളെ നഗരത്തിൽ മാംസ വിൽപ്പനയും മൃഗകശാപ്പും നിരോധിച്ച് ബി ബി എം പി
ബെംഗളൂരു,: 2025-ലെ രാമനവമിയുടെ പശ്ചാത്തലത്തിൽ, ഏപ്രിൽ 06 ഞായറാഴ്ച ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ മാംസ വിൽപ്പനയും മൃഗങ്ങളെ കശാപ്പും നിരോധിച്ചു . ഈ ഞായറാഴ്ച രാമനവമി ആഘോഷങ്ങൾ കണക്കിലെടുത്ത് ബിബിഎംപി പരിധിയിൽ മാംസ വിൽപ്പനയും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ബിബിഎംപി മൃഗസംരക്ഷണ വകുപ്പ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു .
Read Moreവിഷുദിന യാത്ര പതിവ് തെറ്റാതെ കഴുത്തറുത്ത് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക്; ബെംഗളൂരു – കൊച്ചി ബസ് നിരക്ക് 3000 രൂപയിലധികം
വിഷു, ഈസ്റ്റർ ദിവസങ്ങളിൽ മലയാളിക്ക് അയൽസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്താനായി കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യം. ഉത്സവ സീസണിന് മുന്നോടിയായി ബസ്, വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതും പ്രധാന നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകളുടെ പ്രീമിയം തത്കാൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതുമാണ് കീശ കീറുന്ന സാഹചര്യത്തിന് ഇടവരുത്തിയിരിക്കുന്നത്. അതേസമയം വിഷുവിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ആവശ്യക്കാരേറിയ സാഹചര്യം പരിഗണിച്ച് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് അധിക സർവീസുകൾ നടത്താൻ ആലോചിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അധിക സർവീസുകളുടെ ഷെഡ്യൂളുകൾ രണ്ട് ദിവസത്തിനകം കെഎസ്ആർടിസി പ്രഖ്യാപിക്കും. സമാനമായി കർണാടക ആർടിസിയും അധിക സർവീസുകൾ…
Read More