ബെംഗളൂരു: ഇന്ന്, ഫെബ്രുവരി 18 ചൊവ്വാഴ്ച അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
66/11 കെവി ടെലികോം സ്റ്റേഷനിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ബെസ്കോം അറിയിച്ചു. ഏതൊക്കെ പ്രദേങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കൃത്യമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയേക്കാം.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഹൊസഹള്ളി മെയിൻ റോഡ്, അർഫത് നഗർ, പദരായണപുര ( ഈസ്റ്റ്, വെസ്റ്റ്), ദേവരാജ് അരസ് നഗർ, സുജാത ടെന്‍റ്, ജെജെആർ നഗർ, ഹരിഗെ ഹോസ്പിറ്റൽ, സംഗം സർക്കിൾ, ഒബ്ലേഷ് കോളനി, വിഎസ് ഗാർഡൻ, രായപൂർ, ബിന്നി പേട്ട്, ഗോപാലൻ മാൾ, മൈസൂർ റോഡ് (ഒന്നും, രണ്ടും, മൂന്നും ക്രോസ്)
മൊമിംപൂര്‍, ജനതാ കോളനി, ഷമാനാ ഗാർഡൻ എന്നിവിടങ്ങളിലും
രംഗനാഥ കോളനി, പാർക്ക് വെസ്റ്റ് അപ്പാർട്ട്‌മെന്‍റുകൾ, അഞ്ജനപ്പ ഗാർഡൻ, ദോരെസ്വാമി നഗർ, ഫ്ലവർ ഗാർഡൻ, ന്യൂ പോലീസ് ക്വാർട്ടേഴ്‌സ്, എസ് ഡി മഠം, കോട്ടൺപേട്ട്, അക്കിപ്പേട്ട്, ബാലാജി കോംപ്ലക്‌സ്, മനാർത്തി പേട്ട്, സുൽത്താൻ പേട്ട്, നാൽബന്ദ്വാഡി (ചിക്കപ്പേട്ട് മെട്രോ സ്റ്റേഷന് എതിർവശം), പോലീസ് റോഡ്, ടെലികോം ലേഔട്ട്, അംബേദ്കർസ് ലേഔട്ട്, ലെപ്രസി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
നാഗമ്മ നഗർ, ചെലുവപ്പ ഗാർഡൻ, എസ്ബിഐ ക്വാർട്ടേഴ്സ്, ഗോപാലൻ അപ്പാർട്ട്മെന്‍റ്, മാരിയപ്പന പാല്യ, കെപി അഗ്രഹാര, ഭുവനംഗേശ്വരി മഠം, ഇടിഎ അപ്പാർട്ട്മെന്‍റ്, ആരോഗ്യഭവൻ, പ്രസ്റ്റീജ് വുഡ്സ് അപ്പാർട്ട്മെന്‍റ്, ഹംപി നഗർ, വിജയനഗർ, ഇന്ദിരാനഗർ, പരിസര പ്രദേശങ്ങൾ തുടങ്ങി ഇടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.