ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാര്‍ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലുള്ള ത്രിവേണി സംഗമത്തില്‍ കുടുംബത്തോടൊപ്പം എത്തി പുണ്യസ്‌നാനം നടത്തി.
ഡികെ. ശിവകുമാര്‍, തന്റെ പ്രിയപ്പെട്ട ഗുരുവായ നോനവിനകെരെയിലെ കടസിദ്ധേശ്വര മഠത്തിലെ കരിവൃഷഭ രാജദേശി കേന്ദ്ര ശിവയോഗീശ്വര ശിവാചാര്യ സ്വാമിജിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഭാര്യ ഉഷയോടൊപ്പമാണ് ആചാരപരമായ പുണ്യസ്‌നാനം നടത്തിയത്.
പിന്നീട്, ഗംഗ, യമുന, സരസ്വതി നദികളിലെ ത്രിവേണി സംഗമത്തില്‍ ഭാര്യ ഉഷയോടൊപ്പം ആരതി കത്തിച്ച് പ്രത്യേക പൂജയും നടത്തി.
ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കെ ശിവകുമാര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ടട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുകയും ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുകയും ചെയ്തു.
144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ശരിക്കും സന്തോഷവാനാണെന്ന് പറഞ്ഞുകൊാണ്് അദ്ദേഹം തന്റെ അനുഭവം ട്വീറ്റില്‍ പങ്കുവെച്ചത്.
പുണ്യസ്‌നാനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ‘മഹാ കുംഭമേള വൃത്തിയും വെടിപ്പുമുള്ള രീതിയില്‍ നടത്തിയതിന് എല്ലാ സംഘാടകര്‍ക്കും നന്ദി പറയുന്നു’ എന്ന് പറഞ്ഞു.
ഒരാളുടെ ജീവിതത്തില്‍ വന്നു പോകുന്ന ഒരു ചരിത്ര നിമിഷമാണ് മഹാ കുംഭമേള. ഇവിടെ ഒത്തുകൂടിയ ദശലക്ഷക്കണക്കിന് ആളുകളആണ് ക്രമീകരണങ്ങള്‍ വീക്ഷിക്കുന്നത്.
അത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് ചെറിയ കാര്യമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ‘ഇത് സാധ്യമാക്കാന്‍ വളരെയധികം പരിശ്രമം ആവശ്യമാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.