ബെംഗളൂരു: 2021-22 മുതൽ 2023-24 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാനത്ത് 33,621 കൗമാര ഗർഭധാരണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്,
ബെംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ, ഇൻ്റർനെറ്റിലേക്കുള്ള എളുപ്പത്തിലുള്ള ആക്സസ്, സോഷ്യൽ മീഡിയ സ്വാധീനം, കുടുംബങ്ങളിലുള്ള അസ്ഥിരത, സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അഭാവം എന്നിവവയാണ് കൗമാര ഗർഭധാരണ കേസുകൾ കൂടാൻ കാരണമായി വിദഗ്ധർ പറയുന്നത്.
ബോധവൽക്കരണ പരിപാടികളിലൂടെ ഈ പ്രശ്നം തടയാനുള്ള ശ്രമങ്ങൾ നടത്താനും ആരംഭിച്ച് കഴിഞ്ഞു.
ബെംഗളുരു അർബനിലാണ് ഏറ്റവും കൂടുതൽ കൗമാര ഗർഭിണികൾ റിപ്പോർട്ട് ചെയ്തതെന്ന് ജില്ല തിരിച്ചുള്ള വിശകലനം വെളിപ്പെടുത്തുന്നു, 4,324. കേസുകളാണ് എവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിജയനഗർ (2,468 കേസുകൾ), ബല്ലാരി (2,283), ബെലഗാവി (2,224), മൈസൂരു (1,930) എന്നിവയാണ് ഉയർന്ന കൗമാര ഗർഭധാരണ കേസുകളുള്ള മറ്റ് ജില്ലകൾ.
2021-22ൽ 11,792 കേസുകൾ ഉണ്ടായിരുന്നെങ്കിൽ, 2022-23ൽ അത് 13,198 ആയി ഉയർന്നു. 2023-24ൽ 8,631 ആയി കുറഞ്ഞു.
അതുകൊണ്ട് തന്നെ ബോധവൽക്കരണ പരിപാടികളും പ്രതിരോധ നടപടികളും സ്വാധീനം ചെലുത്താൻ തുടങ്ങിയെന്ന് ഈ സമീപകാല ഇടിവ് സൂചിപ്പിക്കാം
2025-26 അധ്യയന വർഷത്തിൽ എൻജിഒകളുടെയും കെഎസ്‌സിപിസിആറിൻ്റെയും സഹകരണത്തോടെ കൂടുതൽ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.