ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്. പരിപാടിയുടെ സമയത്ത് സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന് സന്ദർശകരും യാത്രക്കാരും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
പരിപാടി നടക്കുന്ന നാല് ദിവസങ്ങളിലും 8 മുതൽ 11 വരെയുള്ള ഗേറ്റുകളിലേക്ക് പാസുകളുള്ള സന്ദർശകർ ബൈതരായണപുര ജംഗ്ഷൻ, ജികെവികെ ജംഗ്ഷൻ, യെലഹങ്ക ബൈപാസ് ജംഗ്ഷൻ എന്നിവ കടന്ന് കൊടിഗെഹള്ളി ജംഗ്ഷൻ ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡ് ഉപയോഗിക്കണം.
മറ്റ് വഴികളിലൂടെ വരുന്നവർ ദൊഡ്ഡബല്ലാപുര മെയിൻ റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഗണ്ടിഗനഹള്ളിയിലേക്ക് നാഗേനഹള്ളി ഗേറ്റിൽ വലത്തേക്ക് തിരിയേണ്ടതുണ്ട്. മടക്കയാത്രയ്ക്കും ഈ റൂട്ട് ഉപയോഗിക്കണം.
ഡൊമസ്റ്റിക് ഏരിയ ഗേറ്റ് നമ്പർ 5 ലേക്ക് പാർക്കിങ് പാസ് ഉള്ളവർ എയർപോർട്ട് റോഡ് വഴിയുള്ള ഫ്ലൈഓവർ വഴി എൻട്രി പോയിന്റിൽ പ്രവേശിക്കണം.
തുടർന്ന് ഐഎഎഫ് ഹുനസമരനഹള്ളിയിൽ നിന്ന് യു-ടേൺ എടുത്ത് സർവീസ് റോഡിലൂടെ ഗേറ്റ് നമ്പർ 5ലേക്ക് പോകണം. മടക്കയാത്രയ്ക്ക്, സന്ദർശകർ ഗേറ്റ് നമ്പർ 5 എ വഴി പുറത്തിറങ്ങി രേവ കോളേജ് ജംഗ്ഷൻ വഴി കടന്നുപോകണം.
സന്ദർശകർ ജികെവികെ കാമ്പസിലും ജക്കൂർ എയർഫീൽഡിലും വാഹനങ്ങൾ പാർക്ക് ചെയ്യണം. സൗജന്യ പാർക്കിങ് സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇവിടെ നിന്നും എയർ ഷോ വേദിയിലേക്ക് ബിഎംടിസി ഷട്ടിൽ ബസ് സർവീസുകൾ നടത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.