ബെംഗളൂരു: അടുത്തിടെ ആഡംബര കാറുമായി കൂട്ടിയിടിച്ച് 30 കാരിയായ സന്ധ്യ മരിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഹാജരാക്കാൻ കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.
ബംഗളൂരു ബസവേശ്വര നഗർ സ്വദേശിയും മരിച്ച സന്ധ്യയുടെ ഭർത്താവുമായ എൻ.ശിവകുമാർ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ചന്ദൻ ഗൗഡറുടെ ഏകാംഗ ബെഞ്ചാണ് നോട്ടീസ് നൽകിയത്.
നവംബർ രണ്ടിന് സന്ധ്യ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടുകെട്ടാൻ കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർക്ക് നിർദേശം നൽകി കൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ, വെസ്റ്റ് ഡിവിഷൻ ഡിസിപി, എസിപി, കെങ്കേരി ട്രാഫിക് പോലീസ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
കേസിൻ്റെ പശ്ചാത്തലം: 2024 നവംബർ രണ്ടിന് മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.പി.ധനുഷ് ഓടിച്ച കാർ കെങ്കേരി ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന കാൽനടയാത്രികയായ എ.എസ്.സന്ധ്യ(30)യെ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചിരുന്നു. ധനുഷ് മദ്യപിച്ചിരുന്നതായും ഇരുചക്രവാഹന ഡ്രൈവർ സയ്യിദ് അർബാസിനും സംഭവത്തിൽ പരിക്കേറ്റതായും ദൃതസാക്ഷികൾ പരാതിപ്പെട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.