ഓട്ടോ കന്നഡിഗയോടൊപ്പം കന്നഡ പഠിക്കൂ”; കന്നഡ പഠിപ്പിക്കാൻ നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ നൂതന ശ്രമം

അന്യസംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായി നാട്ടിൽ എത്തുന്ന നിരവധി ആളുകളെ കന്നഡ പഠിപ്പിക്കാൻ പുതിയ ശ്രമവുമായി ഓട്ടോ ഡ്രൈവർ .

എന്നാൽ പലരും സംസ്ഥാന ഭാഷയായ കന്നഡയോട് പഠിക്കാൻ നിസ്സംഗത കാണിക്കുന്നുവെന്നും കൂടാതെ കന്നഡ സംസാരിക്കാനും അവർ മടിക്കുന്നുവെന്നാണ് നഗരത്തിലുള്ളവരുടെ ആക്ഷേപം.

എന്നാൽ ഇവിടുത്തെ ഒരു ഓട്ടോ ഡ്രൈവർ ഈ പക്ഷക്കാരെ അൽപ്പമെങ്കിലും കന്നഡ ഭാഷ പഠിപ്പിക്കാനുള്ള നൂതനമായ ശ്രമം തുടങ്ങിയിരിക്കുന്നു. ഇതിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

നഗരത്തിൽ നിന്നുള്ള ഒരു ഓട്ടോ ഡ്രൈവർ ആണ് ഈ നൂതനമായ ശ്രമം തുടങ്ങിയത്, “ഓട്ടോ കന്നഡിഗയോടൊപ്പം കന്നഡ പഠിക്കൂ” എന്ന സവിശേഷമായ ആശയത്തിലൂടെ ചില അടിസ്ഥാന കന്നഡ പദങ്ങൾ ഇതരഭാഷക്കാരെ പഠിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം ആരംഭിച്ചത്.

അദ്ദേഹം ഇംഗ്ലീഷിലും കന്നഡയിലും ചില അടിസ്ഥാന പദങ്ങൾ അച്ചടിച്ച് തൻ്റെ ഓട്ടോയിൽ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ഇതിലൂടെ അന്യഭാഷക്കാർക്ക് കന്നഡയിൽ ഓട്ടോ ഡ്രൈവർമാരുമായി എളുപ്പത്തിൽ ഇടപെടാനാകും.

വാത്സല്യത്തണ്ടൻ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിൽ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. വൈറലായ ഫോട്ടോയിൽ, അന്യഭാഷ സംസാരിക്കുന്നവരെ കന്നഡ പഠിപ്പിക്കുന്നതിനായി ഓട്ടോ കന്നഡിഗയ്‌ക്കൊപ്പം കന്നഡ പഠിക്കൂ എന്ന ചെറിയ ബോർഡ് ഈ ഓട്ടോയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഷെയർ ചെയ്ത പോസ്റ്റ് 8 ലക്ഷത്തിലധികം കാഴ്‌ചകളും നിരവധി കമൻ്റുകളും നേടിയട്ടുണ്ട് “ഇതൊരു നല്ല ആശയമാണ്. എന്നാണ് ഒരുപാട് ഉപയോക്താക്കൾ പറയുന്നത് “ഓട്ടോ ഡ്രൈവറുടെ ഈ ശ്രമത്തെ അഭിനന്ദിക്കണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us