ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല; മന്ത്രി വി എൻ വാസവൻ: വിശദാംശങ്ങൾ

കോട്ടയം : ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എൻ വാസവൻ.

ബുക്കിങ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കുമെന്നും നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിങ് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

ഒരു ദിവസം പരമാവധി 80,000 പേർക്ക് ശബരിമലയിൽ ദർശന സൗകര്യം ഒരുക്കും.

ബുക്കിങ് സമയത്ത് തന്നെ യാത്രാവഴി തിരഞ്ഞെടുക്കാനുമാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു ഈ തീരുമാനങ്ങൾ.

എന്നാൽ എ ഡി ജി പി എം ആർ അജിത്കുമാർ ശബരിമല അവലലോകന യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണവും മന്ത്രി വ്യക്തമാക്കി.

യോഗം ക്രമസമാധന പ്രശ്നം ചർച്ച ചെയ്യാനുള്ളതായിരുന്നില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നും ക്രമസമാധാന വിഷയം ചർച്ച ചെയ്യുന്ന യോഗത്തിൽ എ ഡി ജി പി യെ വിളിക്കും മന്ത്രി വിശദമാക്കി.

മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ബോർഡിൻ്റെ പ്രത്യേക പാസ് നൽകി പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമെന്ന് കോടതിയെ അറിയിക്കും.

എരുമേലി കുറിതൊടൽ വിവാദത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല. ചൂഷണം അവസാനിക്കാനാണ് ബോർഡ് ഇടപെട്ടത് മന്ത്രി വി എൻ വാസവൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us