യെശ്വന്തപുര, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ അത്യാധുനിക സൗകര്യങ്ങളോടെ; പദ്ധതികൾ അവലോകനം ചെയ്ത് റെയിൽവേ സഹമന്ത്രി

ബെംഗളൂരു : ബെംഗളൂരു കന്റോൺമെന്റ്, യെശ്വന്തപുര റെയിൽവേ സ്റ്റേഷനുകളിലെ വികസന പദ്ധതികൾ അവലോകനം ചെയ്ത് റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർമാണത്തിന് ഗുണനിലവാരം ഉറപ്പുവരുത്താനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേന്ദ്രസഹമന്ത്രി ശോഭ കരന്ദലജെ, പി.സി. മോഹൻ എം.പി., റിസ്‌വാൻ അർഷാദ് എം.എൽ.എ. തുടങ്ങിയവരും സോമണ്ണക്കൊപ്പമുണ്ടായിരുന്നു. സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റാനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. യെശ്വന്തപുര സ്റ്റേഷനിൽ 367 കോടി രൂപയുടെയും കന്റോൺമെന്റ് സ്റ്റേഷനിൽ 486 കോടി രൂപയുടെയും വികസന പദ്ധതികളാണ്…

Read More
Click Here to Follow Us