ബെംഗളൂരു: വൈറൽ ആവാൻ വേണ്ടി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നതായും കാണാം. ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഏറെ അപകടകരമായ രീതിയില്‍ ഒരു യുവാവും യുവതിയും ഒരു മോട്ടോർസൈക്കിള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. @itx_toxic_sa എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ റോഡിന് നടുവില്‍ ഒരു യുവതിയെ വണ്ടിയുടെ പുറകില്‍ ഇരുത്തിക്കൊണ്ട് ബൈക്ക് അമിതവേഗതയില്‍ ഓടിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാൻ കഴിയുക. ബൈക്ക് സ്റ്റണ്ടിന്…
Read MoreMonth: June 2024
മലയാളി യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ
കൊച്ചി: മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ ആയിരുന്നു ആക്രമണം. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. പാലക്കാടു നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്. വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി…
Read Moreകേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 6 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ചൊവ്വാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
Read Moreഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയിൽ ഉറച്ച് സുരേഷ് ഗോപി
തൃശൂർ: ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയില്‍ ഉറച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും എന്നാല്‍ ചിലര്‍ പ്രസ്താവന തെറ്റായി ചിത്രീകരിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ഇന്ദിരാ ഗാന്ധി സ്മൃതി തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഭാരത മാതാവ് ഇന്ദിരാഗാന്ധിയാണെന്ന പരാമര്‍ശം സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിച്ചു. പരാമര്‍ശത്തിനെതിരെ നേരത്തെ വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ അടിയന്തരാവസ്ഥ കാലത്ത് ജനസംഘം നേതാക്കളെ ജയിലിലടച്ച നേതാവാണ് ഇന്ദിരാ ഗാന്ധി. ഇതുവരെ ബിജെപി അംഗീകരിക്കാത്ത നേതാവിനെയാണ് കഴിഞ്ഞദിവസം…
Read Moreഇന്ധന വില വർദ്ധന; സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
ബെംഗളൂരു: ഇന്ധന വിലവർധനക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ബിജെപിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. നികുതി വർധിപ്പിച്ചതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ് കൂടിയത്. ഇന്ധനവില വർധന പ്രാബല്യത്തില്‍ വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സർക്കാർ നല്‍കിയ ഇരുട്ടടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിജെപിയും ജെഡിഎസും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗ്യാരന്റികള്‍ നടപ്പിലാക്കാൻ ജനങ്ങളെ തന്നെ കൊള്ളയടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി വിമർശിച്ചു. ക്ഷേമ…
Read Moreകാഫിർ പോസ്റ്റ് പിൻവലിച്ച് സിപിഎം നേതാവ്
കോഴിക്കോട്: വടകരയില്‍ വിവാദമായ കാഫിർ പരാമർശ പോസ്റ്റ് പിൻവലിച്ച് സിപിഎം നേതാവും മുൻ എംഎല്‍എയുമായ കെ.കെ.ലതിക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനില്‍ക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്’- എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്. യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. കാസിം താനല്ല പോസ്റ്റ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഉടൻ തന്നെ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ആ സമയത്തൊന്നും ലതിക പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നില്ല. അന്വേഷണത്തിന്റെ…
Read Moreബിഗ് ബോസ് സീസൺ 6; വോട്ടിങ് സ്റ്റാറ്റസ് കണക്കുകൾ ഇങ്ങനെ, അറിയാം വോട്ട് കൂടുതൽ ആർക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഇന്ന് അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. ഇന്ന് രാത്രി 7 മണി മുതല്‍ ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലും ഫിനാലെയുടെ തത്സമയസംപ്രേക്ഷണം കാണാം. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്ന മത്സരാർത്ഥികള്‍. ഇവരില്‍ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജിന്റോ, അർജുൻ, ജാസ്മിൻ എന്നിവരാണ് നിലവില്‍ വോട്ടിംഗില്‍ വമ്പൻ കുതിപ്പു നടത്തുന്നത്. ആരാവും വിജയി എന്നു പ്രഖ്യാപിക്കാനാവാത്ത രീതിയില്‍ കടുത്തമത്സരമാണ് അന്തിമഘട്ടത്തില്‍ നടക്കുന്നത്.…
Read Moreഎം.എൽ.എ.സ്ഥാനം രാജിവെച്ച് കുമാരസ്വാമിയും ബൊമ്മെയും
ബെംഗളൂരു : കേന്ദ്രമന്ത്രിയായി ചുമതലയേറ്റ എച്ച്.ഡി. കുമാരസ്വാമിയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എ.എൽ.എ.സ്ഥാനം രാജിവെച്ചു. ഇരുവരും ലോക്‌സഭാംഗങ്ങളായതിനെത്തുടർന്നാണ് രാജി. ശനിയാഴ്ച സ്പീക്കർ യു.ടി. ഖാദറിന്റെ ഓഫീസിലെത്തിയാണ് രാജിസമർപ്പിച്ചത്. മണ്ഡ്യ മണ്ഡലത്തിൽനിന്നാണ് കുമാരസ്വാമി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചന്നപട്ടണ മണ്ഡലത്തിലെ എം.എൽ.എ.യായിരുന്നു അദ്ദേഹം. ഹാവേരി ലോക്‌സഭാ മണ്ഡലത്തിൽനിന്നാണ് ബൊമ്മെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹാവേരിയിലെ ഷിഗ്ഗോൺ മണ്ഡലത്തിന്റെ എം.എൽ.എ.യായിരുന്നു. ഇതോടെ ചന്നപട്ടണയിലും ഷിഗ്ഗോണിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ബല്ലാരി ജില്ലയിലെ സന്ദൂരിലും ഉപതിരഞ്ഞെടുപ്പുവരും. ഇവിടത്തെ കോൺഗ്രസ് എം.എൽ.എ.യായ ഇ. തുക്കാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണിത്. ബല്ലാരി മണ്ഡലത്തിൽനിന്നാണ് തുക്കാറാം…
Read Moreചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുവയസ്കാരി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
ബെംഗളൂരു : ചിത്രദുർഗയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ബെംഗളൂരു സ്വദേശികളായ പ്രജ്ജ്വൽ റെഡ്ഡി (30), ഹർഷിത (28), നോഹൻ (2) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചിക്കബെന്നൂരിലായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ദാവണഗെരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreസത്യം ജനങ്ങൾക്കറിയാം; യെദ്യൂരപ്പ; പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞതിനു പിന്നാലെ നഗരത്തിൽ തിരിച്ചെത്തി യെദ്യൂരപ്പ
ബെംഗളൂരു : പോക്സോ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനുപിന്നാലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ശനിയാഴ്ച ബെംഗളൂരുവിൽ മടങ്ങിയെത്തി. ഏതാനും ദിവസമായി ഡൽഹിയിലായിരുന്നു. 17-ന് താൻ സി.ഐ.ഡി.ക്കുമുമ്പിൽ ഹാജരാകുമെന്ന് അദ്ദേഹം അറിയിച്ചു. പോക്സോ കേസ് ആശയക്കുഴപ്പമുണ്ടാക്കി. താൻ ഡൽഹിയിൽപ്പോയത് നേരത്തേ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനായിരുന്നു. 17-ന് ഹാജരാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും യെദ്യൂരപ്പ പറഞ്ഞു. ‘താൻ ആരെക്കുറിച്ചും പരാതിപറയുന്നില്ല. സത്യം എന്താണെന്ന് ജനങ്ങൾക്കറിയാം. ജനങ്ങൾ അവരെ പാഠംപഠിപ്പിക്കും’ -കോൺഗ്രസ് നേതാക്കളെ ഉദ്ദേശിച്ച് യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയെ പോക്സോ കേസിൽ അറസ്റ്റുചെയ്യാൻ നീക്കംനടത്തുന്നത് കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന്…
Read More