ബിഗ് ബോസ് സീസണ്‍ 6; വിജയ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഗ്രാന്റ് ഫിനാലെ ഇന്ന്. ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഇന്ന് വൈകീട്ട് മുതല്‍ ഏഷ്യാനെറ്റില്‍ കാണാം. ബിഗ് ബോസില്‍ 100 ദിവസം കഴിച്ചുകൂട്ടിയ ടോപ്പ് 5 മത്സരാര്‍ത്ഥികളില്‍ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസണ്‍ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നില്‍ എത്തും. മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കും. ജാസ്മിന്‍, ജിന്‍റോ, ഋഷി,…

Read More

ഉച്ചഭക്ഷണംകഴിച്ച വിവിധ സർക്കാർ സ്കൂളുകളിലെ 50 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ യാദ്ഗിർ ജില്ലയിൽ വിവിധ സർക്കാർ സ്കൂളുകളിലെ 50 വിദ്യാർഥിൾക്ക് ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം. ഇവരെ ഗ്രാമത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഷഹാപുർ താലൂക്കിലെ ദൊരനഹള്ളി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂൾ, ഹൈ സ്കൂൾ, അംബേദ്കർ പ്രൈമറി സ്കൂൾ, മഹന്തേശ്വർ ഹൈ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷണംകഴിച്ചയുടനെ കുട്ടികൾക്ക് അതിസാരവും വയറിളക്കവും സംഭവിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ബെംഗളൂരു-മൈസൂരു പാതയെ മരണരഹിത മേഖലയാക്കിമാറ്റാനുള്ള ട്രാഫിക് പോലീസിന്റെ നടപടികൾ ഫലം കാണുന്നു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ ട്രാഫിക് പോലീസ് നടത്തുന്ന നടപടികൾ ഫലം കാണുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം പാതയിൽ വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞതായി ട്രാഫിക് പോലീസ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. 2023 ജനുവരി മുതൽ മേയ് വരെ ഈ പാതയിൽ നൂറുപേരുടെ ജീവൻ പൊലിഞ്ഞപ്പോൾ ഈ വർഷം ഇതേ കാലയളവിൽ മരിച്ചത് 31 പേരാണ്. 2023 മേയിൽ 29 പേർ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഈ വർഷം മേയിൽ മരിച്ചത് മൂന്നുപേർ മാത്രമാണ്. കഴിഞ്ഞവർഷം ജനുവരിമുതൽ മേയ് വരെ 288 വാഹനാപകടങ്ങൾ…

Read More

കാട്ടാന ആക്രമണം; 60 കാരനായ തൊഴിലാളിയ്ക്ക് പരിക്ക്

ബെംഗളൂരു : ഹാസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ വതേഹല്ല ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ദിവസ വേതന തൊഴിലാളിക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളിയായ ദിവാകർ ഷെട്ടി (60) കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോഴാണ് കാട്ടാനയുടെ പെട്ടെന്നുള്ള ആക്രമണം ഏറ്റത്. സംഭവത്തിൽ ആന ദിവാകറിനെ ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ ഷെട്ടിയുടെ വലതുകാലിന് പൊട്ടലുണ്ടായി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ദിവാകർ ഷെട്ടി ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം പ്രാദേശിക തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രണണത്തിൽ ഭയന്ന്…

Read More

നഗരത്തിലെ സ്വകാര്യ എൻജി.കോഴ്‌സ് ഫീസ് 10 ശതമാനം വർധിപ്പിച്ചു

fees collage

ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ കോഴ്‌സുകൾക്ക് 2024-25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ഉന്നതവിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാ സ്വകാര്യ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വർധിപ്പിച്ച ഫീസ് നിരക്ക് ഉടൻ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.എസ്. ശ്രീകർ പറഞ്ഞു. 15 ശതമാനം വർധനയാണ് കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജസ് അസോസിയേഷൻ (കെ.യു.പി.ഇ.സി.എ.)…

Read More

5 വർഷത്തിന് ശേഷം കാമരാജ് റോഡിൻ്റെ ഒരുവരി വീണ്ടും തുറന്നു

ബെംഗളൂരു : ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി അഞ്ചുവർഷംമുമ്പ് അടച്ചിട്ട എം.ജി. റോഡിനും കബൺ റോഡിനും ഇടയിലുള്ള കാമരാജ് റോഡിന്റെ ഒരുവശം ഗതാഗതത്തിനായി തുറന്നത് യാത്രക്കാർക്ക് ആശ്വാസമായി. എം.ജി. റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 2019 ജൂണിലാണ് കാമരാജ് റോഡിന്റെ കുറച്ചുഭാഗം അടച്ചിട്ടത്. വെള്ളിയാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു റോഡിന്റെ ഒരുവശത്ത് ഗതാഗതം അനുവദിച്ചത്. എം.ജി. റോഡിൽ മേയോ ഹാൾ ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾക്ക് കാവേരി ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് ജങ്‌ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കെ.ആർ. റോഡ്, കബൺ റോഡ് ജങ്‌ഷൻ ഭാഗത്തേക്ക് പോകാം. ഇവിടെനിന്ന്…

Read More

തിരക്കിനിടയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്നത് കനത്ത ഉപദ്രവങ്ങൾ; നമ്മ മെട്രോയിലെ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം ശക്തം

ബെംഗളൂരു: നമ്മ മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്നതായി അടുത്തകാലത്തെ റിപ്പോര്‍ട്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. തിരക്കേറിയ സമയങ്ങളിലാണ് സ്ത്രീകൾ ഇത്തരത്തിൽ ഉപദ്രവിക്കപ്പെടുന്നത്. ജനുവരി മാസത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മെട്രോയിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ ലൈംഗികമായി ശല്യപ്പെടുത്തുന്നതിന്റെ വീഡിയോയായിരുന്നു അത്. ഈ സംഭവത്തിൽ മെട്രോ അധികൃതർ നിയമപരമായ നീങ്ങുകയും കുറ്റവാളിയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ കൂടിക്കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്.…

Read More

തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം; കുന്നുംകുളം ഉൾപ്പെടെ നാലിടങ്ങൾ വിറച്ചു

തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം എരുമപ്പെട്ടി വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയിൽ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിൻ്റെയും തൃശൂരിൻ്റെയും ചിലഭാഗങ്ങളിൽ ഇന്നലെ ഉണ്ടായത്  

Read More

ഗര്‍ഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.    

Read More

കൊലക്കേസിൽ നടൻ ദർശനുൾപ്പെടെയുള്ള 13 പ്രതികളുടെ കസ്റ്റഡി നീട്ടി

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുൾപ്പെടെ 13 പ്രതികളുടെ പോലീസ് കസ്റ്റഡി 20 വരെ നീട്ടി. മൊത്തം 16 പ്രതികളുള്ളതിൽ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല. ശനിയാഴ്ച വൈകീട്ട് പോലീസ് ദർശനെയും പവിത്ര ഗൗഡയെയും മറ്റ് പ്രതികളെയും ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കി. പോലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടി നൽകുകയായിരുന്നു. ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി. ഞായറാഴ്ച കോടതി അവധിയായതിനാൽ ശനിയാഴ്ച ഹാജരാക്കുകയായിരുന്നു. കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…

Read More