മത്തിക്ക് പൊള്ളുന്നവില; 400 ൽ എത്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് മത്തിക്ക് പൊള്ളുന്നവില.

ട്രോളിംഗ് നിരോധനം മൂലം 400 രൂപ വരെയാണ് ഒരു കിലോ മത്തിയുടെ വില.

വില ഉയർന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ മത്തി താരമാവുകയാണ്.

ഒരുകിലോ മത്തിക്ക് നൂറും ഇരുന്നൂറും ഉണ്ടായിരുന്നിടത്തുനിന്ന് ട്രോളിങ് നിരോധനമായതോടെ വില കുതിച്ചത് 400-ലേക്ക് എത്തി.

300-350-400 എന്നിങ്ങനെയാണ് ഇപ്പോള്‍ മത്തിവില.

അതോടെയാണ് മത്തി സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറയാൻ തുടങ്ങിയത്.

‘പ്രിയപ്പെട്ട മത്തി അറിയാന്‍, ഇത്ര അഹങ്കാരം പാടില്ല. സംഗതി താങ്കള്‍ കടലില്‍ അയക്കൂറ, ആവോലി എന്നിവര്‍ക്കൊപ്പം നീന്തിയിട്ടുണ്ടാവാം. എന്നുവെച്ച്‌ കിലോയ്‌ക്ക് 300-350 കിട്ടണമെന്ന് വാശിപിടിക്കരുത്. വന്നവഴി മറക്കരുത്. പലരും താങ്കളെ സ്റ്റാന്‍ഡേര്‍ഡ് നോക്കി മാറ്റിനിര്‍ത്തിയപ്പോള്‍ മാറോട് ചേര്‍ത്ത് പിടിച്ചവരാണ് ഞങ്ങള്‍, പാവം സാധാരണക്കാര്‍…’ മത്തിവില ഉയർന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ ട്രോളായും ഗൃഹാതുരസ്മരണകളായും മത്തി താരമാവുകയാണ്.

മണ്‍സൂണ്‍ സമയത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം വിലക്കി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം.

നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കില്‍ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് കേരളത്തില്‍ ട്രോളിങ് നിരോധനം.

ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളില്‍ ട്രോളിങ് നിരോധനം 60 ദിവസമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us