വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളി കാമുകന്റെ വിവാഹ ദിവസം പോലീസുമായി കന്നഡ യുവതിയുടെ എൻട്രി

ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെ തേടി വിവാഹ ദിവസം വിവാഹവേദിയിൽ കന്നഡ യുവതി എത്തി.

ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം.

കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂരു സ്വദേശിയായ യുവതി പോലീസുമായി എത്തിയത്.

യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച്‌ യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പണം ആവശ്യപ്പെട്ടപ്പോള്‍ നഗ്ന വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്.

ഈ പരാതിയില്‍ പന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെയാണ് യുവാവ് വിവാഹിതനാവുന്നു എന്നറിഞ്ഞ് യുവതി പോലീസുമായി എത്തിയത്.

പീഡന പരാതിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാഹം തടയണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

എന്നാല്‍, യുവതി എത്തിയപ്പോഴേക്കും കോഴിക്കോട് സ്വദേശി താലിചാര്‍ത്തി മടങ്ങിയതിനാല്‍ യുവതിയും മൈസൂരു പോലീസിന്റെ സംഘവും തിരിച്ചപോയി.

കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts