കൊടും തണുപ്പിന്റെ പുതപ്പണിഞ്ഞ് നമ്മ ബെംഗളൂരു ; എന്താ ചില്ല് അല്ലേ ??

climate snow

ബെംഗളൂരു: സംസ്ഥാനം തണുപ്പ് അണിഞ്ഞു തുടങ്ങി, മലയോര മേഖലകളിൽ കൊടും തണുപ്പ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

കൂടാതെ വടക്കൻ ഉൾപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ താപനില കുറയുകയും അന്തരീക്ഷം തണുത്തുറയുകയും ചെയ്യുന്നതിന് കാരണമാകുകയും ചെയ്തു.

അതേസമയം തെക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചന റിപ്പോർട്ടിൽ അറിയിച്ചു.

തെക്കൻ ഉൾപ്രദേശങ്ങളായ ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിത്രദുർഗ, ദാവൻഗെരെ, കോലാർ, മൈസൂരു, രാമനഗര, മണ്ഡ്യ, തുംകൂർ എന്നിവിടങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു തുടങ്ങി, തുടർന്ന് ഉച്ചതിരിഞ്ഞ് വെയിലും ഉണ്ടാകുന്നുണ്ട്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

എന്നിരുന്നാലും രാത്രികാലങ്ങളിൽ തണുപ്പ് വീണ്ടും പാതിരമടങ്ങായി തിരിച്ച് എത്തുകയും ചെയ്യുന്നുണ്ട്.

വെള്ളി, ശനി രാത്രികളിലും അതിരാവിലെയും ബാംഗ്ലൂരിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥയായിരിക്കും. രാത്രിയാകുമ്പോൾ തണുപ്പിന്റെ ആഘാതം കൂടും.

കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

തീരദേശ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ വരണ്ട കാലാവസ്ഥയായിരിക്കും.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

എന്നാൽ ഈ ഭാഗത്ത് തണുപ്പ് കുറവായിരിക്കും. ചിക്കമംഗളൂരു, ഷിമോഗ, കുടക്, ഹാസൻ എന്നീ മലയോര പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ തണുത്ത വിറയുന്ന കാലാവസ്ഥയുമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
[masterslider id="10"]

Related posts